Headlines

മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: വി ഡി സതീശൻ

മുട്ടിൽ മരം മുറിക്കേസിലെ ധർമടം ബന്ധമെന്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസിൽ സത്യസന്ധമായ നിലപാടെടുത്ത വനംവകുപ്പിലെ ഉദ്യോഗസ്ഥരെ നിയമസഭയിൽ ഞങ്ങൾ സല്യൂട്ട് ചെയ്തു. കാരണം സർക്കാരിന്റെ ഉത്തരവ് മരംമുറിക്ക് അനുകൂലമായിട്ടാണ് മരം സംരക്ഷിക്കുന്നതിന് വേണ്ടി ധീരമായ നിലപാടെടുത്തത ഉദ്യോഗസ്ഥരുള്ളതിനാലാണ് കള്ളക്കച്ചവടം കണ്ടുപിടിക്കാൻ സാധിച്ചത്. സത്യസന്ധരായ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനാണ് മരംമുറി ബ്രദേഴ്‌സിന്റെ ഏറ്റവുമടുത്ത ഉദ്യോഗസ്ഥൻ. ഇയാൾ പരസ്യമായി നിലപാട് എടുത്തിട്ടും അയാൾക്കെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല, മുഖ്യമന്ത്രി…

Read More

മലപ്പുറം എടക്കരയിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

മലപ്പുറം എടക്കരയിൽ യുവ ഡോക്ടർ ആത്മഹത്യ ചെയ്തു. മരുതയിൽ കളത്തിൽ മോഹനന്റെ മകൾ രേഷ്മയാണ്(25) ആത്മഹത്യ ചെയ്തത്. ബംഗളൂരുവിൽ ഹൗസ് സർജൻസി ചെയ്യുകയായിരുന്ന രേഷ്മ ഓണം അവധിക്കാണ് വീട്ടിലെത്തിയത്. അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ കണ്ട ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എടക്കര സ്വദേശിയായ യുവാവുമായി അടുപ്പത്തിലായിരുന്നു ഡോക്ടർ രേഷ്മ. വിവാഹ വാഗ്ദാനത്തിൽ നിന്ന് ഇയാൾ അടുത്തിടെ പിൻമാറിയിരുന്നു. ഇതേ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന

Read More

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13,383 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1828, കോഴിക്കോട് 1633, എറണാകുളം 1566, പാലക്കാട് 1503, മലപ്പുറം 1497, കൊല്ലം 1103, തിരുവനന്തപുരം 810, ആലപ്പുഴ 781, കണ്ണൂര്‍ 720, കോട്ടയം 699, വയനാട് 378, പത്തനംതിട്ട 372, കാസര്‍ഗോഡ് 257, ഇടുക്കി 236 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,650 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.63 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കൊവിഡ്: സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രത, നാളെ ആരോഗ്യ വകുപ്പ് അടിയന്തര യോഗം ചേരും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം. ഓണത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം നാളെ രാവിലെ നടക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഓണക്കാലത്ത് പലയിടങ്ങളിലും ആൾത്തിരക്ക് ഉണ്ടായിട്ടുണ്ട്. ഇളവ് നൽകിയ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിൽ പലയിടത്തും ആൾക്കൂട്ടം ഉണ്ടായി. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന്  നിര്‍ദേശം നല്‍കിയിരുന്നെങ്കിലും എല്ലായിടത്തും അത് പാലിക്കപ്പെട്ടില്ലെന്നും ആരോഗ്യവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് സംസ്ഥാനത്തെ പല പ്രദേശങ്ങളും….

Read More

അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഭാര്യയോടൊപ്പം കുളിക്കാനിറങ്ങിയ നവവരനെ കാണാതായി

ആറ്റിങ്ങല്‍: അഞ്ചുതെങ്ങ് മുതലപ്പൊഴിയില്‍ ഭാര്യയോടൊത്ത് സന്ദര്‍ശനത്തിന് എത്തിയ നവവരനെ കടലില്‍ കാണാതായി. കുളിക്കുന്നതിനിടെയാണ് ഇയാളെ കാണാതായത്. തിരുവോണദിവസം വൈകിട്ടോടെയായിരുന്നു സംഭവം. നഗരൂര്‍, കൊടുവഴന്നൂര്‍ ഗണപതിയാംകോണത്ത് വിളയില്‍ വീട്ടില്‍ അനുരാജിനെ (25) യാണ് കാണാതായത്. കോസ്റ്റല്‍ പോലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്ന് യുവാവിനായി തിരച്ചില്‍ തുടരുകയാണ്. എട്ടുപേര്‍ ഉള്‍പ്പെടുന്ന സംഘം ഒരുമിച്ചാണ് മുതലപ്പൊഴിയില്‍ സന്ദര്‍ശനത്തിനെത്തിയത്. വൈകീട്ട് ആറ് മണിയോടെ കടലില്‍ കുളിക്കുന്നതിനിടെ ശക്തമായ തിരയില്‍പ്പെട്ട് നാല് പേര്‍ മുങ്ങിതാഴുകയായിരുന്നു. കോസ്റ്റല്‍ വാര്‍ഡന്‍മാര്‍ മൂന്നു പേരെ കരയ്‌ക്കെത്തിച്ചെങ്കിലും അനുരാജിനെ കണ്ടെത്താനായില്ല….

Read More

ചില മാധ്യമങ്ങൾ താലിബാന് വീരപരിവേഷം ചാർത്തി നൽകാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി

ചില മാധ്യമങ്ങൾ താലിബാന് വീര പരിവേഷം ചാർത്തി നൽകാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് അങ്ങേയറ്റം ഖേദകരമാണ്. അവർ എങ്ങനെയാണ് വളർന്നത്. ആരാണ് വളർത്തിയത് എന്നൊക്കെ എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു മത വർഗീയ ഭീകര സംഘടനകൾ മനുഷ്യത്വത്തെ ഞെരിച്ചു കൊല്ലുന്ന ഘട്ടം ഇതുപോലെ അധികമുണ്ടായിട്ടില്ല. സ്പർധ വളർത്താൻ ശ്രമിക്കുന്നവർക്കെതിരെയുള്ള സന്ദേശമാണ് ഗുരു മുന്നോട്ടുവെക്കാൻ ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം മനുഷ്യർ…

Read More

ഇടുക്കി ശാന്തൻപാറയിൽ നിയന്ത്രണം വിട്ട ഓട്ടോ ഓടയിലേക്ക് മറിഞ്ഞു; ഡ്രൈവർ മരിച്ചു

  ഇടുക്കി ശാന്തൻ പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പന്നിയാർ എസ്റ്റേറ്റ് സ്വദേശി ജെ ശെൽവ(20)യാണ് മരിച്ചത്. രാവിലെ പൂപ്പാറ പാലം പമ്പിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു ശെൽവ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരന് നിസാര പരുക്കുകളേറ്റു.

Read More

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൊവിഡ് അവലോകന യോഗം ബുധനാഴ്ച ചേരും

സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച കൊവിഡ് അവലോകന യോഗം ചേരും. ഇന്ന് നടക്കേണ്ടിയിരുന്ന യോഗമാണ് ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്. കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യോഗത്തിൽ ധാരണയാകുമെന്നാണ് സൂചന രോഗവ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യങ്ങൾ കൂടുതൽ ഇളവുകൾക്ക് സാധ്യതയില്ല. വ്യാപനം കൂടുതലുള്ള മലപ്പുറം, തൃശ്ശൂർ, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിയന്ത്രണം ശക്തമാക്കിയേക്കും. ഓണാഘോഷങ്ങൾക്ക് ശേഷം കൊവിഡ് കേസുകൾ ഇനിയുമുയർന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.  ഒരാഴ്ചക്കുള്ളിൽ പ്രതിദിന വർധനവ് 25,000…

Read More

കൊവിഡിന്റെ മൂന്നാംതരംഗം ഒക്ടോബറോടെയുണ്ടാകുമെന്ന് റിപ്പോർട്ട്; ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കാൻ നിർദേശം

രാജ്യത്ത് ഒക്ടോബർ മാസത്തോടെ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്ന് റിപ്പോർട്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽ രൂപീകരിച്ച സമിതിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നൽകിയത്. കേരളത്തിലെ അടക്കം കൊവിഡ് വ്യാപന തോത് ഉയർന്നുനിൽക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത് മൂന്നാം തരംഗത്തിൽ മുതിർന്നവരെ പോലെ കുട്ടികളിലും രോഗവ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളിൽ രോഗവ്യാപനമുയർന്നാൽ ആശുപത്രികളിൽ നിലവിലുള്ള സൗകര്യങ്ങൾ പോരാതെ വരും. ഡോക്ടർമാർ, ജീവനക്കാർ, വെന്റിലേറ്റർ, ആംബുലൻസ് തുടങ്ങിയവയുടെ എണ്ണം കൂട്ടേണ്ടതായും വരും. …

Read More

തൃശ്ശൂർ മാളയിൽ വയോധികയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി

തൃശ്ശൂർ മാളയിൽ വയോധികയെ മകൻ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. കൊമ്പൊടിഞ്ഞാമാക്കൽ കണക്കൻകുഴി സുബ്രന്റെ ഭാര്യ അമ്മിണിയാണ് കൊല്ലപ്പെട്ടത്. 70 വയസ്സായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഇവരുടെ മകൻ രമേശിനെ(40) പോലീസ് അറസ്റ്റ് ചെയ്തു.

Read More