Headlines

തൃക്കാക്കര നഗരസഭ പണക്കിഴി വിവാദം: വിജിലൻസ് റിപ്പോർട്ടിന് ശേഷം തുടർ നടപടിയെന്ന് റവന്യു മന്ത്രി

  തൃക്കാക്കര നഗരസഭയിലെ പണക്കിഴി വിവാദത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ. സംഭവത്തിലെ നിജസ്ഥിതിപുറത്തുവരാനാണ് വിജിലൻസ് അന്വേഷണം. റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. തൃക്കാക്കരയിൽ നടന്നത് അപമാനകരമായ കാര്യമാണ്. ഈ രീതി പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. കുറ്റക്കാർ ശിക്ഷിക്കപ്പെടണം. പണാധിപത്യം ജനാധിപത്യത്തിന് മുന്നിൽ കീഴടങ്ങാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. തൃക്കാക്കരനഗരസഭ ചെയർപേഴ്‌സണായ അജിത തങ്കപ്പൻ കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപ കവറിലിട്ട് നൽകിയതാണ് വിവാദത്തിന് കാരണമായത്.  സംഭവത്തിൽ എറണാകുളം ഡിസിസിയും…

Read More

യൂത്ത് കോൺഗ്രസ് പ്രതിഷേധം: കഴക്കൂട്ടം-കാരോട് ദേശീയപാത ടോൾ പിരിവ് നിർത്തിവെച്ചു

  കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ടോൾ പിരിവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇതേ തുടർന്ന് ടോൾ പിരിവ് നിർത്തിവെച്ചു. റോഡ് പണി തീരുന്നതിന് മുമ്പ് ടോൾ പിരിക്കുന്നതിനാലാണ് പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് വിൻസെന്റ് എംഎൽഎ പറഞ്ഞു. എന്നാൽ ഇന്ന് മുതൽ ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിട്ടിരുന്നുവെന്നാണ് കരാർ കമ്പനി പറയുന്നത്.

Read More

പാലക്കാട് മണ്ണാർക്കാടിൽ പതിനാറ് വയസ്സുകാരിയെ കൊലപ്പെടുത്താൻ ശ്രമം; പ്രതി ഒളിവിൽ

  മണ്ണാർക്കാട് തിരുവിഴാംകുന്നിൽ പതിനാറ് വയസ്സുകാരിയെ കൊലപ്പെടുത്താൻ ശ്രമം. അയൽവാസിയായ യുവാവാണ് കുട്ടിയുടെ കഴുത്തിൽ തോർത്തിട്ട് മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ പെൺകുട്ടി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അയൽവാസിയായ ജംഷീർ എന്ന യുവാവാണ് ആക്രമിച്ചത്. പ്രതി നിലവിൽ ഒളിവിലാണ്. കുട്ടിയുടെ നിലവിളി കേട്ട് മുത്തശ്ശി ഓടിയെത്തിയപ്പോൾ ജംഷീർ ഇവരെയും ആക്രമിച്ച ശേഷം കടന്നുകളയുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു

Read More

കൊല്ലത്ത് ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

  കൊല്ലം കുണ്ടറയിൽ ലൈറ്റ് ആൻഡ് സൗണ്ട് ഉടമയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൈതക്കോട് കല്ലുസൗണ്ട് ഉടമ സുമേഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 47 വയസ്സായിരുന്നു. ഇന്ന് രാവിലെയാണ് സുമേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. സംസ്ഥാനത്ത് കഴിഞ്ഞ ഒരു മാസത്തിനിടെ ഏഴ് ലൈറ്റ് ആൻഡ് സൗണ്ട് ഉടമകളാണ് ആത്മഹത്യ ചെയ്തത്. കൊവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധികളാണ് ആത്മഹത്യക്ക് പിന്നിൽ

Read More

കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നകാര്യം അനിശ്ചിതത്വത്തിൽ

    തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നകാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സെപ്റ്റംബർ ഒന്നിന് ഒമ്പതുമുതലുള്ള ക്ലാസുകൾ ആരംഭിക്കുകയാണ്. കർണാടകത്തിൽ തിങ്കളാഴ്ച സ്കൂൾ തുറന്നു. കേരളത്തിൽ സർവകലാശാലകളും ക്ലാസുകൾ തുടങ്ങിയിട്ടില്ല. പരീക്ഷകൾ മാത്രമാണ് നടക്കുന്നത്. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറുമുതൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അടുത്തയാഴ്ച ഓൺലൈനായി മാതൃകാപരീക്ഷയും നടത്തും. ഒന്നിടവിട്ട ദിവസങ്ങളിലോ ഒന്നിടവിട്ട ആഴ്ചകളിലോ പകുതികുട്ടികളെ വീതമെങ്കിലും സ്കൂളുകളിൽ എത്തിക്കേണ്ടത് അവരുടെ മാനസികവികസനത്തിന് അനിവാര്യമാണെന്ന് അധ്യാപകർ…

Read More

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു; ഇന്ധനവിലയിൽ കഷ്ടപ്പെട്ട് 15 പൈസ കുറച്ച് കമ്പനികൾ

  ക്രൂഡ് ഓയിൽവില കുത്തനെ ഇടിയുമ്പോഴും രാജ്യത്ത് ഇന്ധനവിലയിൽ വെറും 15 പൈസയുടെ മാത്രം കുറവ് വരുത്തി പെട്രോൾ കമ്പനികൾ. പെട്രോളിനും ഡീസലിനും 15 പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 103.75 രൂപയും കൊച്ചിയിൽ 101.71 രൂപയുമായി. ഡീസലിന് തിരുവനന്തപുരത്ത് 95.68 രൂപയും കൊച്ചിയിൽ 93.82 രൂപയുമാണ് അന്താരാഷ്ട്ര വിപണിയിൽ ഈ മാസം ക്രൂഡ് ഓയിൽ ബാരലിന് 9 ഡോളറിന്റെ കുറവാണുണ്ടായത്. ഈ ആഴ്ച ഇതുവരെ ക്രൂഡ് നിരക്കിൽ ഏഴ് ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്‌

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ

  കരിപ്പൂർ സ്വർണക്കടത്ത് കേസിൽ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സാമ്പത്തിക കുറ്റങ്ങൾ പരിഗണിക്കുന്ന കോടതി രണ്ട് തവണ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും ചോദ്യം ചെയ്യലും മറ്റും പൂർത്തിയായെന്നും അപേക്ഷയിൽ അർജുൻ ആയങ്കി പറയുന്നു. തനിക്കെതിരെ പുതിയ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈസാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജൂൺ 28നാണ് അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്.

Read More

ഇന്ന് സംസ്ഥാനത്ത് വാക്‌സിൻ നൽകിയത് 4.29 ലക്ഷം പേർക്ക്; സിറിഞ്ച് ക്ഷാമത്തിനും പരിഹാരമായി

  സംസ്ഥാനത്ത് ഇന്ന് 4,29,618 പേർക്ക് വാക്‌സിൻ നൽകിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. 1170 സർക്കാർ കേന്ദ്രങ്ങളും 343 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1513 വാക്‌സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. പരമാവധി പേർക്ക് വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് അടക്കം 2,62,33,752 പേർക്കാണ് വാക്‌സിൻ നൽകിയത്. ഇതിൽ 1.92 കോടി പേർക്ക് ഒന്നാം ഡോസും 69.43 ലക്ഷം പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി. സംസ്ഥാനത്തെ സിറിഞ്ച് ക്ഷാമത്തിനും…

Read More

ഇഞ്ചിവില കുറഞ്ഞു; മുതല്‍മുടക്കുപോലും തിരികെ കിട്ടാതെ കര്‍ഷകര്‍

കല്‍പറ്റ:വിലയിലെ ഇടിവ് കുറവ് കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ ഇഞ്ചിക്കൃഷി നടത്തുന്ന കര്‍ഷകര്‍ക്കു കനത്ത പ്രഹരമായി. മുതല്‍ മുടക്കുപോലും തിരിച്ചുപിടിക്കാനാകാത്ത സ്ഥിതിയിലാണ് കൃഷിക്കാര്‍. പഴയ ഇഞ്ചി ചാക്കിനു(60 കിലോ ഗ്രാം) 1,750 ഉം പുതിയ ഇഞ്ചിയ്ക്കു 450-500 ഉം രൂപയാണ് നിലവില്‍ വില. 300 രൂപയില്‍ താഴെയാണ് വിലയുള്ള മുളയിഞ്ചി വാങ്ങുന്നതില്‍ കച്ചവടക്കാര്‍ വിമുഖത കാട്ടുകയുമാണ്. പഴയ ഇഞ്ചി ചാക്കിനു കഴിഞ്ഞ വര്‍ഷം ഇതേസമയം 6,000 രൂപയായിരുന്നു വില. രണ്ടു മാസം മുമ്പ് ഇതു 2,600 രൂപയായിരുന്നു. വില…

Read More

കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി

ചെർക്കള:കേരള പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികൾക്ക് സ്വീകരണം നൽകി. പരിപാടി ചെർക്കള ഗവ: ഹയർ സെക്കന്ററി സ്കൂൾ ഹെഡ് മാസ്റ്റർ എം.എം. അബ്ദുൽ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ഷാഫി മാപ്പിളക്കുണ്ട് യോഗത്തിൽ മുഖ്യാഥിതിയായിരുന്നു. കുട്ടിയാനം മുഹമ്മദ്‌ കുഞ്ഞി അധ്യക്ഷത വഹിച്ചു, ഷെമീർ മാസ്റ്റർ തെക്കിൽ, സിവിൽ ഇഞ്ചിനിയർ സി.എ.ബക്കർ ചെർക്കള ,സി എൻ. ഹമീദ് ചാലിൽ, പൗരാവകാശ സംരക്ഷണ സമിതി വയനാട് ജില്ലാ പ്രസിഡണ്ട് ഇയാസ് മാടക്കര, ജില്ലാ…

Read More