ജോലി തേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കടയുടമ അറസ്റ്റിൽ

എറണാകുളത്ത് ജോലി തേടിയെത്തിയ സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കടയുടമ അറസ്റ്റിൽ. തൊടുപുഴ കാരിക്കോട് മുതലക്കുടം വിസ്മയ വീട്ടിൽ സനീഷിനെയാണ്(43) അറസ്റ്റ് ചെയ്തത്. വൈറ്റിലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന പ്രതി ജോലിക്കെത്തിയ സ്ത്രീയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്

പരാതിക്കാരുടെ പക്കൽ നിന്ന് അമ്പതിനായിരം രൂപയും മോതിരവും ഭീഷണിപ്പെടുത്തി ഇയാൾ വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ചപ്പോൾ ഇയാൾ മുമ്പ് ചിത്രീകരിച്ച ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു