അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന; അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: അനുബന്ധ രോഗികൾക്കും ഗർഭിണികൾക്കും മുൻഗണന നൽകി അവധി ദിവസങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകന യോഗത്തിൽ നിർദ്ദേശിച്ചു. സിറിഞ്ച് ക്ഷാമം ഉണ്ടാവാതെ ഇടപെടാൻ അദ്ദേഹം ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. അനുബന്ധ രോഗങ്ങൾ ഉള്ളവർ കൊവിഡ് ബാധിതരായാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വാർഡ് സമിതികളും റാപിഡ് റസ്പോൺസ് ടീമുകളും ഉണർന്നു പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടെലി മെഡിസിൻ സംവിധാനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പത്തനംതിട്ട മല്ലപ്പള്ളിയിൽ രണ്ട് ഡോസ് വാക്സിൻ…
