Headlines

കൊവിഡ് വ്യാപനം ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ…

Read More

മുഖ്യമന്ത്രിയുടെ ഇടപെടൽ; ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതി: അഞ്ചുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് നടപടിയുണ്ടായത്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പാലക്കാട് സ്വദേശി നിഷാന്ത്, ഹരിപ്പാട് സ്വദേശികളായ രതീഷ് ആനാരി, ഷാജി, അനിക്കുട്ടന്‍, പാണംചേരി സ്വദേശി വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർന്ന് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത…

Read More

സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസ്; രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

മലപ്പുറം: സദാചാര ഗുണ്ടാ ആക്രമണത്തിൽ മനംനൊന്ത് അധ്യാപകൻ ആത്മഹത്യ ചെയ്ത കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര വലിയോറ സ്വദേശികളായ നിസാമുദ്ധീൻ, മുജീബ് റഹ്‌മാൻ എന്നിവരാണ് പിടിയിലായത്. ആത്മഹത്യാ പ്രേരണയ്ക്കും മർദ്ദിച്ചതിനുമാണ് കേസ്. സദാചാര ഗുണ്ടാ ആക്രമണത്തിന് വിധേയനായ അധ്യാപകൻ സുരേഷ് ചാലിയത്ത് ഇന്നലെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. അധ്യാപകനെ മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന പതിനഞ്ചോളം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സുരേഷിനെ ആക്രമിച്ചവരെല്ലാം പരിസരവാസികളായതിനാല്‍ മറ്റ് പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്ത്രീയോട് വാട്ട്സാപ്പില്‍…

Read More

ദേശീയ പതാകയെ അപമാനിച്ചുവെന്ന പരാതിയിൽ കെ സുരേന്ദ്രനെതിരെ കേസെടുത്തു

  ദേശീയപതാകയെ അപമാനിച്ചെന്ന പരാതിയിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. തിരുവനന്തപുരത്തെ സിപിഐഎം നേതാവ് പ്രദീപിന്റെ പരാതിയിലാണ് കേസ്. ഇന്ന് രാവിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ദേശീയപതാക തലകീഴായി ഉയർത്തുകയായിരുന്നു. തെറ്റ് മനസിലായതോടെ തിരുത്തിയെങ്കിലും വീഡിയോയും ഫോട്ടോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറി.  എന്നാൽ പതാക ഉയർത്തിയപ്പോൾ കയർ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് ബിജെപി വിശദീകരണം.

Read More

കൊച്ചിയിൽ ഷവര്‍മ കഴിച്ച എട്ടുപേര്‍ക്ക് ഭക്ഷ്യവിഷ ബാധ: ബേക്കറി ഉടമ അറസ്റ്റില്‍

കൊച്ചി: ഷവര്‍മ കഴിച്ച എട്ടുപേരെ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷ ബാധയെറ്റത്. വെള്ളിയാഴ്ച ഇവിടെ നിന്നും ഷവര്‍മ കഴിച്ച ഇവർക്ക് ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ചെങ്ങമനാട് ഇളയിടത്ത് ഗോകുല്‍ സെമന്‍ (23), പുതിയേടന്‍ റെനൂബ് രവി(21), വാടകപ്പുറത്ത് ജിഷ്ണു(25), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), പാലശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അനില്‍(23) എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും കുന്നകര മനായിക്കുടത്ത് സുധീര്‍…

Read More

പാലക്കാട് കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു

  പാലക്കാട് കൂടല്ലൂർ കൂട്ടക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും ഒഴുക്കിൽപ്പെട്ട് മരിച്ചു. ബേബി ഫെമിന(37), മകൻ ഷെരീഫ്(7) എന്നിവരാണ് മരിച്ചത്. വളാഞ്ചേരി സ്വദേശി അസീസിന്റെ ഭാര്യയും മകനുമാണ്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടമുണ്ടായത്. ഒഴുക്കിൽപ്പെട്ട ഷെരീഫിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഫെമിനയും ഒഴുക്കിൽപ്പെടുകയായിരുന്നു

Read More

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കൊവിഡ്, 102 മരണം; 20,089 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂർ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂർ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസർഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കൊവിഡ്, 102 മരണം; 20,089 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 18,582 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2681, തൃശൂർ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂർ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം 927, ഇടുക്കി 598, പത്തനംതിട്ട 517, വയനാട് 497, കാസർഗോഡ് 419 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,22,970 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.11 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

ദേശീയപാത പുനര്‍നിര്‍മ്മാണ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ല; സുധാകരന്‍ നടപ്പാക്കിയത് എല്‍ഡിഎഫ് നയം: റിയാസ്

തിരുവനന്തപുരം: ദേശീയപാത പുനര്‍നിര്‍മ്മാണ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ജി സുധാകരന്റെ കാലത്തെ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ കാര്യങ്ങള്‍ വ്യക്തമാണ്. മറ്റെന്തെങ്കിലും അന്വേഷിക്കണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാനും സമാനമായ നിലപാട് എടുത്തിരുന്നു. വിജിലന്‍സ് അന്വേഷിക്കണമെന്ന എഎം ആരിഫ് എംപിയുടെ ആവശ്യം അദ്ദേഹം തള്ളിയിരുന്നു.

Read More

പാർട്ടി പുറത്താക്കിയാലും പാർട്ടിയിൽ തുടരും; സിപിഐയിൽ പോകുമെന്ന വാർത്ത നിഷേധിച്ച് എസ് രാജേന്ദ്രൻ

സിപിഐയിൽ ചേരുമെന്ന വാർത്തകൾ നിഷേധിച്ച് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ചില ആളുകളുടെ ആഗ്രഹം മാത്രമാണ് വാർത്തക്ക് പിന്നിൽ. പാർട്ടിയുടെ നേതൃത്വത്തിൽ അന്വേഷണ കമ്മീഷനെ നിയമച്ചിട്ടുണ്ടെന്നും അന്വേഷണം പൂർത്തിയാകട്ടെയെന്നും രാജേന്ദ്രൻ പറഞ്ഞു ഇത്തവണ രാജേന്ദ്രന് ദേവികുളത്ത് സിപിഎം സീറ്റ് നൽകിയിരുന്നില്ല. പകരം സ്ഥാനാർഥിയായ എ രാജയെ തോൽപ്പിക്കാൻ രാജേന്ദ്രന്റെ നേതൃത്വത്തിൽ ശ്രമം നടന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിലും അനധികൃത സ്വത്ത് സമ്പാദനത്തിലുമാണ് പാർട്ടി അന്വേഷണം നടക്കുന്നത്. ഇതോടെയാണ് രാജേന്ദ്രൻ സിപിഎം വിട്ട് സിപിഐയിലേക്ക് പോകുമെന്ന് വാർത്തകൾ…

Read More