75ാം സ്വാതന്ത്ര്യ ദിനത്തിൽ കെ സുരേന്ദ്രൻ ബിജെപി ഓഫീസിൽ പതാക ഉയർത്തിയത് തല തിരിച്ച്

 

75ാം സ്വാതന്ത്ര്യ ദിനത്തിൽ ദേശീയ പതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തവെയാണ് സുരേന്ദ്രന് അബദ്ധം പിണഞ്ഞത്.

ഭാരത് മാതാ കീ ജയ് വിളികളുമായി പതാക ഉയർന്നു തുടങ്ങിയതോടെയാണ് നേതാക്കൾക്ക് അബദ്ധം മനസ്സിലായത്. തുടർന്ന് പതാക തിരിച്ചിറക്കി ശരിയായ രീതിയിൽ ഉയർത്തുകയായിരുന്നു.