വിദ്യാർഥിയോട് ലൈംഗിക അതിക്രമം; പ്രധാനാധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ സംഭവംവയനാട്ടിൽ

.

വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിലെ പത്താം തരം വിദ്യാർഥിയോട് ലൈംഗിക അതിക്രമം നടത്തിയ പ്രധാനാധ്യാപകൻ ഹൈദ്രോസ് ചോലയിൽ പോക്സോ കേസിൽ അറസ്റ്റിൽ. ഇദ്ദേഹം പട്ടാണിക്കൂപ്പ് സ്വദേശിയാണ്. നേരത്തേ നല്ല അദ്ധ്യാപകനുള്ള അവാർഡ് കരസ്ഥമാക്കിയ ആളും ആണ്.
കഴിഞ്ഞ മാസത്തിലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. തുടർന്ന് ചൈൽഡ് ലൈനിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പോക്സോ നിയമപ്രകാരം അധ്യാപകനെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.