Headlines

സംസ്ഥാനത്ത് വാക്‌സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കും; രോഗലക്ഷണം കാണിക്കുന്ന എല്ലാവർക്കും ആർടിപിസിആർ ടെസ്റ്റ്

സംസ്ഥാനത്ത് 60 വയസ്സിന് മുകളിലുള്ളവരും അനുബന്ധ രോഗമുള്ളവരും അടക്കം ഏകദേശം ഒമ്പത് ലക്ഷം പേർ വാക്‌സിനെടുക്കാൻ തയ്യാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്‌സിനെടുക്കാത്തവരുടെ പട്ടിക തയ്യാറാക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പലരും വാക്‌സിനെടുക്കുന്നതിൽ വിമുഖത തുടരുന്നത് ഗൗരവമായി പരിശോധിക്കും. പ്രായമുള്ളവരും അനുബന്ധ രോഗമുള്ളവരും വാക്‌സിനെടുത്താൽ അപകടമുണ്ടാകുമോയെന്ന് ഭയക്കുന്നുണ്ട്. വാക്‌സിന്റെ പാർശ്വഫലങ്ങളെ കുറിച്ചോർത്തും ആശങ്കകളുള്ള ആളുകളുണ്ട്. അശാസ്ത്രീയവും വാസ്തവിരുദ്ധവുമായ വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾ ആശങ്കകൾ വർധിപ്പിക്കുന്നു. വാക്‌സിനെടുത്താൽ ചെറുപ്പക്കാരിൽ കാണുന്നതിനേക്കാൾ കുറഞ്ഞ പാർശ്വഫലങ്ങളാണ് പ്രായമായവരിൽ കാണന്നത്. അതോടൊപ്പം…

Read More

സംസ്ഥാനത്ത് അടുത്താഴ്ച മുതൽ രാത്രികാല കർഫ്യൂ; ജനസംഖ്യാനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ

  സംസ്ഥാനത്ത് അടുത്താഴ്ച മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച മുതൽ രാത്രി 10 മണി തുടങ്ങി രാവിലെ ആറ് മണി വരെ കർഫ്യൂ ആയിരിക്കും. പ്രതിവാര രോഗബാധ ജനസംഖ്യാനുപാതം ഏഴിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്താനും ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി നേരത്തെ ജനസംഖ്യാനുപാതം എട്ടിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ലോക്ക് ഡൗൺ ഏർപ്പെടുത്തിയിരുന്നത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യരംഗത്തെ പ്രമുഖരെയും വിദഗ്ധരെയും ചേർത്ത് ഒരു…

Read More

രാജ്യത്ത് ഏറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്: മുഖ്യമന്ത്രി

  തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം ഓണക്കാലത്തോടെ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘കേരളത്തിൽ ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സിൻ നൽകുന്നുണ്ട്. മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51…

Read More

മത്സ്യവിപണ സ്ത്രീ തൊഴിലാളികൾക്കായുള്ള സൗജന്യ ബസ് ‘സമുദ്ര’ സർവീസ് ആരംഭിച്ചു

മത്സ്യവിപണന സ്ത്രീ തൊഴിലാളികൾക്കായി സമുദ്ര എന്ന പേരിൽ സൗജന്യ ബസ് സർവ്വീസ് ഇന്ന് ആരംഭിച്ചു. മത്സ്യവിപണന മേഖലയിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുക, ഇവർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. മത്സ്യവിപണത്തെ ആശ്രയിച്ചു ജീവിക്കുന്ന സ്ത്രീകൾക്ക് സ്ഥിരമായി പൊതുഗതാഗതത്തെ ആശ്രയിക്കുകയെന്നത് പ്രയോഗികമല്ല. പുലർച്ചയാണ് മത്സ്യ ഹാർബറിൽ എത്തേണ്ടി വരികയെന്നതും മത്സ്യവട്ടകയുമായി ബസിൽ കയറേണ്ടി വരുമ്പോഴുണ്ടാകുന്ന തർക്കങ്ങളും ടാക്‌സി സർവ്വീസ് ആശ്രയിക്കുമ്പോഴുണ്ടാകുന്ന പണച്ചെലവും ഇവർക്ക് മുന്നിലെ പ്രതിസന്ധികളാണ്. ഈ പ്രശ്‌നങ്ങൾക്കാണ് സൗജന്യ ബസ്…

Read More

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21,468 പേര്‍ രോഗമുക്തി നേടി

  കേരളത്തിൽ ഇന്ന് 31,265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനം; കൊടിക്കുന്നിലിന്റേത് അപരിഷ്‌കൃത പ്രതികരണം: റഹീം

  കൊടിക്കുന്നിൽ സുരേഷ് എം പിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ഡിവൈഎഫ്‌ഐ. പ്രസ്താവന ആധുനിക കേരളത്തിന് ചേരുന്നതല്ല. എംപിയുടേത് അപരിഷ്‌കൃതമായ പ്രതികരണമാണെന്നും ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു. ദളിതനായതിനാൽ കെപിസിസി അധ്യക്ഷനാകാൻ കഴിഞ്ഞില്ലെന്ന് പരാതിപ്പെട്ടയാളാണ് കൊടിക്കുന്നിൽ സുരേഷ്. അയ്യൻകാളിയും, ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമിയുമൊക്കെ ഉയർത്തിപ്പിടിച്ച മാനവികമായ ദർശനങ്ങളുണ്ട്. മാനവികമായ ആശയങ്ങളുണ്ട്. അത് സഹവർത്തിത്വത്തിന്റെയും സംഭാവനയുടെയും ജാതി രഹിതവും മതനിരപേക്ഷവുമായ കേരളീയ സമൂഹം പടുത്തുയർത്തണമെന്ന ആശയമാണ്. എന്നാൽ…

Read More

കാലഘട്ടത്തിന് ചേരാത്ത പ്രസ്താവന; കൊടിക്കുന്നിലിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും മന്ത്രി രാധാകൃഷ്ണൻ

  കൊടിക്കുന്നിൽ സുരേഷ് നടത്തിയത് കാലഘട്ടത്തിന് ചേരാത്ത പ്രസ്താവനയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ.  തന്റെ കാര്യം തനിക്ക് നോക്കാൻ അറിയാമെന്ന് നല്ല ബോധ്യം പാർട്ടിക്കുള്ളതിനാലാണ് 1996ൽ ഇതിലും ചെറുപ്പത്തിൽ തന്നെ മന്ത്രിയാക്കിയത്. അത് എങ്ങനെയാണ് കൈകാര്യം ചെയ്തതെന്ന് ജനങ്ങൾക്കും പാർട്ടിക്കും അറിയാം. അതിന് കൊടിക്കുന്നിൽ സുരേഷിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല പട്ടിക ജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് നൽകി കൊട്ടിഘോഷിക്കുകയും എന്നാൽ നിയന്ത്രിക്കാനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തുവെന്ന് കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചിരുന്നു. ഇതിന്…

Read More

കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കണം: കേരളത്തിന് നിർദേശവുമായി കേന്ദ്രം

  കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കാൻ കേരളത്തിന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നിർദേശങ്ങൾ നൽകിയിരിക്കുന്നത്. കേരളത്തിൽ കോൺടാക്ട് ട്രേസിംഗ് ഉടൻ ശക്തിപ്പെടുത്തണമെന്നും,രണ്ടാം ഡോസ് കൊവിഡ് വാക്സിൻ എല്ലാവരിലും സമയബന്ധിതമായി എത്തിക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു. രാജ്യത്ത് നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളിൽ 70 ശതമാനവും കേരളത്തിൽ നിന്നാണ്. അതേസമയം രാജ്യത്ത് നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം 30 വരെ തുടരുമെന്ന് ചീഫ്…

Read More

മഴ അതിശക്തമാകുന്നു: ഓറഞ്ച് അലർട്ട് ഒമ്പത് ജില്ലകളിൽ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകളിൽ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറ് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട് നിലവിലുണ്ടായിരുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ടായിരിക്കും. പത്തനംതിട്ട ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. 29ാം തീയതി പത്തനംതിട്ട, ആലപ്പുഴ,…

Read More

പത്തനംതിട്ടയിൽ കാട്ടാന ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്ക്

  പത്തനംതിട്ട കുമണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിതാ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെയോടെയാണ് സംഭവം. ആദിച്ചൻപറ വനത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന വനംവകുപ്പ് സംഘത്തിലുണ്ടായിരുന്ന കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് ഓഫിസർ ഡി വിനോദിനും പരിക്കേറ്റിട്ടുണ്ട്. വിനോദിനെ കോന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിന്ധുവിനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More