സംസ്ഥാനത്ത് പുതിയ ടെസ്റ്റിംഗ് സ്ട്രാറ്റജി; പരിശോധനാതന്ത്രം പുതുക്കി ആരോഗ്യ വകുപ്പ്

വാക്സിനെടുക്കാന്‍ അര്‍ഹരായ ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പരിശോധനാതന്ത്രം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലകളിലെ വാക്സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈനും പുറപ്പെടുവിച്ചിട്ടുണ്ട്. സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കുന്നതാണ്. സെന്റിനല്‍, റാന്റം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളും പരിശോധനകള്‍ നടത്തി കൊവിഡ് സാഹചര്യം വിലയിരുത്തുന്നതാണ്. എല്ലാ ജില്ലകളും റാന്റം സാമ്പിളുകള്‍ എടുത്ത് രോഗബാധകളുടെ പുതിയ കേന്ദ്രങ്ങളും ക്ലസ്റ്ററുകളും…

Read More

ബാവലി ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു

മാനന്തവാടി: ബാവലി ചെക്ക് പോസ്റ്റില്‍ ലോറി ഡ്രൈവര്‍ ഞായറാഴ്ച പുലര്‍ച്ചെ കുഴഞ്ഞുവീണ് മരിച്ചു. ഇരിട്ടി വിളക്കോട് തിട്ടയിയില്‍ റസാഖാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഇരിട്ടിയില്‍ നിന്ന് മൈസൂരിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ ലോറിയുടെ ഡ്രൈവറാണ്. കുഴഞ്ഞുവീണ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: സമീറ, മക്കള്‍: റസ്മിന, അന്‍സില. മരുമകന്‍: റാഷിദ്.

Read More

കോട്ടയത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു

കോട്ടയം മാങ്ങാനത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് യുവാവ് വെന്തുമരിച്ചു. വില്ലൂന്നി സ്വദേശിയായ അനന്തകൃഷ്ണനാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെയാണ് മാങ്ങാനം തുരുത്തോപാലത്തിന് സമീപത്തായി ഓട്ടോറിക്ഷ കത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പൊലീസും ഫയര്‍ഫോഴ്സും എത്തി തീ അണച്ചപ്പോഴാണ് ഓട്ടോയ്ക്കുള്ളില്‍ ആളുണ്ടെന്ന വിവരം മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വില്ലൂന്നി സ്വദേശി അനന്തകൃഷ്ണനാണെന്ന് മനസിലായത്. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മകള്‍ക്ക് പാല്‍പ്പൊടി വാങ്ങാനായി രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്…

Read More

പതിനാല് പേരും തികച്ചും യോഗ്യർ; ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ

  ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നു. എംപി, എംഎൽഎമാർ, മുൻ പ്രസിഡന്റുമാർ എന്നിങ്ങനെ എല്ലാവരുമായി ചർച്ച നടന്നു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തി. ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണിത്. കൂടുതൽ ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോൺഗ്രസിന് ലഭിച്ചത്. എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേയുള്ളു. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടാകും. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ല. ഗ്രൂപ്പ് ഇത്തവണ ഒരു…

Read More

ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവം: കൊടിക്കുന്നിൽ സുരേഷിനെതിരെ ശൈലജ ടീച്ചർ

  മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് കെ കെ ശൈലജ എംഎൽഎ. കൊടിക്കുന്നിൽ നടത്തിയ പരാമർശം തികച്ചും അപലപനീയമാണ്. ഇരുളാണ്ട ഫ്യൂഡൽ കാലഘട്ടത്തിലെ മനോഭാവങ്ങളിൽ നിന്ന് മുക്തമാകാത്ത മനസ്സുള്ളവരിൽ നിന്ന് മാത്രമേ ഇത്തരമൊരു പരാമർശമുണ്ടാകുകയുള്ളുവെന്ന് കെ കെ ശൈലജ പറഞ്ഞു പെൺകുട്ടികൾ സ്വതന്ത്ര വ്യക്തികളാണ്. അവരുടെ ജീവിത പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ടെന്ന് അംഗീകരിക്കാനും കഴിയണമെങ്കിൽ അൽപ്പം പുരോഗമനാശയമെങ്കിലും കൈവശമുണ്ടായിരിക്കണമെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു…

Read More

തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കുമാകില്ല; ആരുടെയും ഔദാര്യം വേണ്ടെന്നും ശിവദാസൻ നായർ

  ഡിസിസി പുനഃസംഘടനക്കെതിരെ പരസ്യവിമർശനം നടത്തിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കെ ശിവദാസൻ നായർ പാർട്ടി നേതൃത്വത്തിനെതിരെ രംഗത്ത്. പാർട്ടിയുടെ നയങ്ങളെ തെരഞ്ഞെടുപ്പിന്റെ നടുമുറിക്ക് വിമർശിച്ച ആളുകൾ നയിക്കുന്ന പ്രസ്ഥാനമായി കോൺഗ്രസ് മാറിയെന്ന് ശിവദാസൻ നായർ തുറന്നടിച്ചു വളരെ കാലമായി സംഘടനാ തെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ ദുരനുഭവമാണ് പാർട്ടി അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടിയിൽ തെരഞ്ഞെടുപ്പ് വരുമ്പോഴും പാർട്ടി വിരുദ്ധ നിലപാട് പരസ്യമായി എടുത്താലും അവർക്ക് താക്കീത് പോലും നൽകാൻ ആരുമുണ്ടാകുന്നില്ല. അതൊക്കെ പാർട്ടിയെ സംബന്ധിച്ചുണ്ടായ പുഴുക്കുത്തുകളാണ്….

Read More

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ ആരംഭിക്കും; ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ

  സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. നാളെ മുതൽ രാത്രികാല കർഫ്യൂ ആരംഭിക്കും. രാത്രി പത്ത് മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യു. ഓണത്തിന് പിന്നാലെ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. വാർഡുകളിലെ ട്രിപ്പിൾ ലോക്ക് ഡൗൺ കർശനമാക്കും. പ്രതിവാര രോഗവ്യാപന തോത് എഴ് ശതമാനമുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരിക്കും. കൊവിഡ് നിയന്ത്രണങ്ങൾ തുടരുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. രാത്രികാല കർഫ്യൂവിൽ…

Read More

രാജ്യത്ത് ഏറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം ഓണക്കാലത്തോടെ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷയെന്നും ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘കേരളത്തിൽ ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്‌സിൻ നൽകുന്നുണ്ട്. മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ്…

Read More

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, അലപ്പുഴ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചു. ഓഗസ്റ്റ് 30 വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകി.

Read More

മൂന്നാം തരംഗത്തിൽ കുട്ടികളിലെ രോഗബാധയാണ് ഭീഷണിയെന്ന് മുഖ്യമന്ത്രി; ചികിത്സാ സൗകര്യങ്ങളൊരുക്കി തുടങ്ങി

കൊവിഡ് വന്നുപോയ കുട്ടികളിൽ മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രോം എന്ന ആരോഗ്യപ്രശ്‌നം കാണപ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വേഗത്തിൽ ചികിത്സ ലഭ്യമാക്കാവുന്ന രോഗാവസ്ഥയാണിത്. വയറുവേദന, പനി, തൊലിപ്പുറത്തെ തടിപ്പ് എന്നിവയാണ് ലക്ഷണങ്ങൾ. അസുഖം ചികിത്സിക്കുന്നതിന് വേണ്ട പരിശീലനം ഡോക്ടർമാർക്ക് നൽകിവരികയാണ്. ചികിത്സക്ക് വേണ്ട സൗകര്യം മെഡിക്കൽ കോളജ് ആശുപത്രികളിൽ ഒരുക്കിയിട്ടുണ്ട്. രോഗബാധ കണ്ടെത്തിയാൽ ആരോഗ്യവകുപ്പിൽ രജിസ്റ്റർ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട് മൂന്നാംതരംഗമുണ്ടായാൽ കൂടുതൽ ഭീഷണി കുട്ടികളിലെ രോഗബാധയാണ്. ഇത് കണക്കിലെടുത്ത് ചികിത്സാ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. താലൂക്ക് അടിസ്ഥാനത്തിൽ ഓക്‌സിജൻ കിടക്കകൾ,…

Read More