സംസ്ഥാനത്ത് ഇതുവരെ ബ്ലാക്ക് ഫംഗസ് ബാധിച്ചത് 110 പേർക്ക്; 21 പേർ മരിച്ചു

  സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ഇതുവരെ 21 പേർ മരിച്ചതായി റിപ്പോർട്ട്. ഇതുവരെ 110 പേർക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിൽ അഞ്ച് പേരും എറണാകുളത്ത് നാല് പേരും മരിച്ചു 61 പേർ രോഗമുക്തരായി. 28 പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം മറ്റ് അസുഖങ്ങൾ ഉള്ളവർക്കാണ് കൊവിഡ് അനുബന്ധ രോഗമായ ബ്ലാക്ക് ഫംഗസ് ഗുരുതരമാകാൻ സാധ്യത.

Read More

കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം

  എറണാകുളം കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃക്കളത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ ആദിത്യൻ, വിഷ്ണു, അരുൺബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും തൊടുപുഴ പുറപ്പുഴ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ; രാത്രി യാത്ര അത്യാവശ്യങ്ങൾക്ക് മാത്രമാക്കും

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ ഇന്ന് മുതൽ നടപ്പാക്കും. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാകും രാത്രി യാത്ര അനുവദിക്കുക. കടയുടമകളുടെ യോഗം പോലീസ് ഇന്ന് വിളിച്ചു ചേർത്തിട്ടുണ്ട്. പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായാണ് യോഗം ചേരുന്നത്. വാർഡുകളിലെ ലോക്ക് ഡൗൺ ജനസംഖ്യാനുപാതം ഏഴ് ശതമാനത്തിന് മുകളിലുള്ള സ്ഥലങ്ങളിൽ നടപ്പാക്കും. ബുധനാഴ്ച വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള യോഗവും ചേരുന്നുണ്ട്….

Read More

കുഞ്ഞിന്​ ജന്മം നൽകി മണിക്കൂറുകൾക്കകം കൊറോണ രോഗിയായ​ യുവതി മരിച്ചു

കൊച്ചി : കൊറോണ രോഗിയായ​ യുവതി പ്രസവിച്ച്​ മണിക്കൂറുകൾക്കകം മരിച്ചു. നേര്യമംഗലം വെള്ളൂർതറ അഖിലിന്‍റെ ഭാര്യ ദീപ്തി (27)യാണ്​ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ചയാണ്​ സിസേറിയനിലൂടെ ആൺകുഞ്ഞിന്​ ജന്മം നൽകിയത്​. കുട്ടിയെ ഇൻക്യുബേറ്ററിലേക്ക്​ മാറ്റി. ഏഴുമാസം ഗർഭിണിയായ ദീപ്തി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ആലുവ കൊറോണ കെയർ സെന്‍ററിലായിരുന്നു ദീപ്​തിയെ ആദ്യം പ്രവേശിപ്പിച്ചത്​. 15 ദിവസം മുൻപ് ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് ദീപ്തിയെ കളമശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ മാറ്റി. നില വഷളായതിനെ തുടർന്ന് വെള്ളിയാഴ്ച…

Read More

നെടുമ്പാശ്ശേരിയിൽ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ പിടിയില്‍

  നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം കാവന്നൂര്‍ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. എമര്‍ജന്‍സി ലൈറ്റിന്‍റെ ബാറ്ററിക്കുള്ളിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 450 ഗ്രാം സ്വര്‍ണമാണ് ഇയാള്‍ കടത്തികൊണ്ടുവന്നത്. കസ്റ്റംസ് എയര്‍ ഇന്‍റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്.

Read More

സംസ്ഥാനത്ത് ഭീതി നിറച്ച് ‘മിസ്‌ക്’; രോഗം വന്നവര്‍ ഏറെയും കോവിഡ് ബാധിതര്‍

മള്‍ട്ടി ഇൻഫ്ലമേറ്ററി സിൻഡ്രോം-സി (എംഐഎസ്സി) ബാധിച്ചു സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. മിസ്ക് ബാധ സ്ഥിരീകരിച്ച കുട്ടികളില്‍ 95 ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴി‍ഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്ക് മിസ്ക് സ്ഥിരീകരിച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ 300ലേറെ കുട്ടികൾക്കു ‘മിസ്ക്’ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികൾക്ക് 3–4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്. കടുത്ത…

Read More

പാലിയേക്കര ടോൾ പ്ലാസയിൽ നിരക്ക് വർധിപ്പിച്ചു; വർധനവ് അഞ്ച് മുതൽ 50 രൂപ വരെ

  പാലിയേക്കര ടോൾപ്ലാസയിൽ നിരക്ക് വർധിപ്പിച്ചു. അഞ്ച് രൂപ മുതൽ 50 രൂപ വരെ വർധനവാണ് വരുത്തിയിരിക്കുന്നത്. കാർ, ജീപ്പ്, വാൻ വിഭാഗങ്ങൾക്ക് ഒരു വശത്തേക്ക് 75 രൂപയുണ്ടായിരുന്നത് 80 രൂപയാക്കി ഒന്നിലധികം യാത്രകൾക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയാക്കിയും വർധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്കിൽ 10 രൂപ മുതൽ 50 രൂപയുടെ വർധനവുണ്ട്. ഓരോ സാമ്പത്തിക വർഷത്തെയും ദേശീയ മൊത്തനിലവാര സൂചികയിലുണ്ടാകുന്ന മാറ്റത്തെ ആശ്രയിച്ചാണ് വർഷംതോറും സെപ്റ്റംബർ ഒന്നിന് പാലിയേക്കരയിലെ ടോൾ നിരക്ക് പരിഷ്‌ക്കരിക്കുന്നത്. ചെറുകിട ഭാരവാഹനങ്ങൾക്ക്…

Read More

പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ അപേക്ഷകളില്‍ കാലതാമസം പാടില്ലെന്ന് ഡി.ജി.പി

തിരുവനന്തപുരം: പൊലീസ് ക്ലിയറന്‍സ്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്‍ എന്നിവയ്ക്കായി ലഭിക്കുന്ന അപേക്ഷകളില്‍ കാലതാമസം കൂടാതെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇത്തരം അപേക്ഷകള്‍ക്ക് അടിയന്തിര പ്രാധാന്യം നല്‍കണം. അപേക്ഷകളില്‍ അന്വേഷണം നടത്തി കഴിയുന്നതും 48 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ക്രിമിനല്‍ കേസുകളില്‍പെട്ടവര്‍, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കുന്നവര്‍ എന്നിവരുടെ അപേക്ഷകളില്‍ സൂക്ഷ്മപരിശോധന നടത്തണം. അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്നില്ലന്ന് ഉറപ്പാക്കാന്‍ റേഞ്ച് ഡി.ഐ.ജിമാരെ ചുമതലപ്പെടുത്തി.

Read More

കൊവിഡ് പരിശോധനാ രീതിയില്‍ മാറ്റം; ഗൈഡ് പുറത്തിറക്കി: ആരോഗ്യമന്ത്രി

  സംസ്ഥാനത്തെ കൊവിഡ് പരിശോധനാ സ്ട്രാറ്റജി പുതുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജനസംഖ്യയുടെ 71 ശതമാനത്തിലധികം പേര്‍ വാക്‌സിനെടുത്ത പശ്ചാത്തലത്തിലാണ് തീരുമാനം.ഓരോ ജില്ലകളിലെയും വാക്‌സിനേഷന്‍ നില അടിസ്ഥാനമാക്കി ഗൈഡ് ലൈന്‍ പുറത്തിറക്കി. എല്ലാ ജില്ലകളിലും സെന്റിനല്‍, റാന്‍ഡം സാമ്പിളുകളെടുത്ത് പരിശോധന നടത്തും. രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതല്‍ പേരെ പരിശോധിക്കും. 80 ശതമാനത്തിന് മുകളില്‍ ആദ്യ ഡോസ് വാക്സിന്‍ എടുത്ത ജില്ലകളില്‍ നേരിയ തൊണ്ടവേദന, ചുമ, വയറിളക്കം തുടങ്ങിയ എല്ലാ രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ക്കും ആര്‍.ടി.പി.സി.ആര്‍. പരിശോധന…

Read More

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍…

Read More