തെളിവെടുപ്പിനെത്തിയപ്പോൾ മുറിയറിയാതെ പെൺകുട്ടി പരിഭ്രമിച്ചു: ശ്രീനാഥിന്റെ മാതാവ് പറയുന്നു
മലപ്പുറം: പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസിൽ മകൻ ശ്രീനാഥ് പിടിയിലായത് പോലീസിന്റെ തിരക്കഥയെന്ന് ആരോപണവുമായി മാതാപിതാക്കള്‍. തെന്നല സ്വദേശി ശ്രീനാഥിന്റെ മാതാപിതാക്കളാണ് കല്‍പ്പകഞ്ചേരി പൊലീസിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. തെളിവെടുപ്പിനെത്തിയപ്പോള്‍ പെണ്‍കുട്ടി പെരുമാറിയത് പോലീസ് പറഞ്ഞു ചെയ്യിച്ചത് പോലെയാണെന്നും ചെയ്യാത്ത കുറ്റത്തിനാണ് മകന് പോക്സോ കേസിൽ പ്രതിയായി 36 ദിവസം ജയിലില്‍കഴിയേണ്ടി വന്നതെന്നും മാതാപിതാക്കള്‍ വ്യക്തമാക്കി. ശ്രീനാഥിന്റെ അറസ്റ്റിന് ശേഷം കല്‍പ്പകഞ്ചേരി പോലീസ് തെളിവെടുപ്പിനായി പെണ്‍കുട്ടിയുമായി വീട്ടിലെത്തിയെന്നും വീടിന് മുന്നില്‍ പകച്ചു നിന്ന പെണ്‍കുട്ടിയെ പോലീസാണ് വീട്ടിനുള്ളിലേക്ക്…
