Headlines

ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ല: ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കൊച്ചി: ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. എറണാകുളം മെഡിക്കല്‍ കോളജിലെ വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. എങ്കിലും ജാഗ്രത കൈവിടരുതെന്ന് മന്ത്രി പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുഞ്ഞുങ്ങളുടെയും മുതിര്‍ന്നവരുടെയും കാര്യത്തില്‍ അതീവശ്രദ്ധ വേണം. വാക്‌സിനെടുത്തുവെന്ന് കരുതി പനിയോ കോവിഡ് ലക്ഷണങ്ങളോ അവഗണിക്കരുത്. എറണാകുളം ജില്ലയില്‍ സെപ്റ്റംബര്‍ പത്തിനക0 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. ചെങ്ങന്നൂര്‍ ജില്ല ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത്…

Read More

പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണും; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ പരാതി ബോധിപ്പിക്കാനുള്ള ആപ്പ് ആയ ‘പി.ഡബ്ല്യു.ഡി. ഫോര്‍ യു’ വഴി പതിനായിരത്തിലധികം പരാതികള്‍ ഇതുവരെ ലഭിച്ചതായും ഇവ എല്ലാംതന്നെ പരിശോധിച്ചു പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ കുളത്തൂര്‍, കാരോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.   അടിസ്ഥാന വികസനത്തിനും റോഡുകളുടെ നവീകരണത്തിനും…

Read More

ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്നൂ വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ മൂന്ന് വരെ നീട്ടിയതായി ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കുടുംബങ്ങള്‍ക്ക് കിറ്റുകള്‍ കൈപ്പറ്റാന്‍ കഴിഞ്ഞിട്ടില്ല എന്ന പരാതി മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് തീയതി നീട്ടിയത്. കിടപ്പ് രോഗികള്‍, കോവിഡ് ബാധിതര്‍ എന്നിവര്‍ക്ക് പ്രോക്‌സി സംവിധാനം ഉപയോഗപ്പെടുത്തി കിറ്റുകള്‍ കൈപ്പറ്റാവുന്നതാണെന്ന് മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച അഞ്ച് മണിവരെ 85, 99, 221 കിറ്റുകള്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. സാമൂഹ്യ നീതി…

Read More

വ്യാപനശേഷി കൂടിയ പുതിയ കോ​വി​ഡ് വ​ക​ഭേ​ദം : സംസ്ഥാനത്ത് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന

  തി​രു​വ​ന​ന്ത​പു​രം: വ്യാപനശേഷി കൂടിയ പു​തി​യ കോവിഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​ള്‍​പ്പ​ടെ എ​ട്ട് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് വ​രു​ന്ന​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ പു​തി​യ വ​ക​ഭേ​ദ​മാ​യ സി.1.2 ​വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സി.1.2 വൈറസിനെ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ന്യുസിലാൻഡ്, പോർച്ചുഗൽ അടക്കം ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം…

Read More

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

തിരുവനന്തപുരം ശാസ്തവട്ടത്ത് ഭർത്താവ് ഭാര്യയെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ജോലി കഴിഞ്ഞ് വരികയായിരുന്ന ഷീബ(38)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സെൽവരാജ് എന്ന സുരേഷിനെ പോത്തൻകോട് പോലീസ് കസ്റ്റഡിയിലെടുത്തു. ഷീബയെ സെൽവരാജ് കത്തിയുപയോഗിച്ച് കുത്തിയും വെട്ടിയും പരുക്കേൽപ്പിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഇവർ മരിച്ചത്.

Read More

പി കെ ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു

  മുൻ എംഎൽഎയും സിപിഎം നേതാവുമായ പി കെ ശശിയെ കെടിഡിസി ചെയർമാനായി നിയമിച്ചു. എം വിജയകുമാർ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. നേരത്തെ പി കെ ശശിക്കെതിരെ യുവതിയുടെ പരാതിയെ തുടർന്ന് പാർട്ടി നടപടിയെടുത്തിരുന്നു 2019 നവംബർ 26ന് പികെ ശശിയെ പാർട്ടി ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് പാർട്ടി കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയതോടെയാണ് സസ്‌പെൻഷൻ കാലാവധിക്ക് ശേഷം അദ്ദേഹത്തെ തിരിച്ചെടുത്തത്.

Read More

ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി

  സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ നഷ്ടപ്പെടരുതെന്ന് ഹൈക്കോടതി. വിഷയത്തിൽ സർക്കാർ ഇടപെടലുണ്ടാകണമെന്നും ചീഫ് സെക്രട്ടറിയും പൊതുവിദ്യാഭ്യാസ സെക്രട്ടറിയും നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. വിവിധ ജില്ലകളിൽ നിന്നുള്ള ഏഴ് കുട്ടികളും അവരുടെ മാതാപിതാക്കളുമാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മൊബൈൽ ഫോണും ലാപ്‌ടോപ്പും ഇല്ലാത്തതിനാൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്നുവെന്നായിരുന്നു ഹർജി. വിദ്യാർഥികളുടെ പ്രശ്‌നത്തിൽ പരിഹാരം കാണുന്നതിന് ഇടപെടൽ നടത്തണമെന്ന് ചീഫ് സെക്രട്ടറിയോടും പൊതുവിദ്യാഭ്യാസ സെക്രട്ടറിയോടും കോടതി നിർദേശിച്ചു ഓൺലൈൻ പഠന സൗകര്യം…

Read More

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3576, എറണാകുളം 3548, കൊല്ലം 3188, കോഴിക്കോട് 3066, തൃശൂര്‍ 2806, പാലക്കാട് 2672, തിരുവനന്തപുരം 1980, കോട്ടയം 1938, കണ്ണൂര്‍ 1927, ആലപ്പുഴ 1833, പത്തനംതിട്ട 1251, വയനാട് 1044, ഇടുക്കി 906, കാസര്‍ഗോഡ് 468 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

കോൺഗ്രസിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ എകെജി സെന്ററിൽ നിന്നുള്ള നിർദേശം വേണ്ടെന്ന് വി ഡി സതീശൻ

  കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങൾ തങ്ങൾ തന്നെ പരിഹരിക്കുമെന്നും അക്കാര്യത്തിൽ എ കെ ജി സെന്ററിൽ നിന്നുള്ള നിർദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസിലുള്ളത് പുതിയ രീതിയാണ്. സംഘടനപരമായ ചിട്ടയോടെയാണ് കാര്യങ്ങൾ പോകുന്നത്. അതിന്റെ ആത്മവിശ്വാസം തങ്ങൾക്കുണ്ട് സിപിഎമ്മിൽ എന്താണ് നടക്കുന്നത്. ഇതിന് മുമ്പ് എന്താണ് നടന്നത്. എല്ലാവരും ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. ആലപ്പുഴയിൽ പാവം ജി സുധാകരനോട് ചെയ്യുന്നത് എന്താണ്. ഇഷ്ടക്കാരെയും ഇഷ്ടമില്ലാത്തവരെയും പലരീതിയിൽ കൈകാര്യം ചെയ്തിട്ട് ബാക്കിയുള്ളവരെ ഉപദേശിക്കേണ്ടെന്ന് സതീശൻ…

Read More

പയ്യന്നൂരിലെ യുവതിയുടെ ആത്മഹത്യ ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന്; ശബ്ദരേഖ പുറത്ത്

പയ്യന്നൂർ കോറോത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹിക പീഡനത്തെ തുടർന്നെന്ന് കുടുംബം. വിജീഷിന്റെ ഭാര്യ സുനീഷയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവും വീട്ടുകാരും തന്നെ മർദിക്കാറുണ്ടെന്ന് പറഞ്ഞ് സുനീഷ സഹോദരന് അയച്ച ശബ്ദരേഖ പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് സുനീഷയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മകൾക്ക് ഭർതൃവീട്ടിൽ പീഡനമേൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുനീഷയുടെ മാതാവ് ഈ മാസം അഞ്ചാം തീയതി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് രണ്ട് കുടുംബങ്ങളെയും വിളിച്ചുവരുത്തുകയും പ്രശ്‌നങ്ങൾ ഒത്തുതീർപ്പാക്കി വിടുകയുമായിരുന്നു.

Read More