നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കുഴിച്ചിട്ട സ്റ്റീൽ ബോംബുകൾ കണ്ടെത്തി

കോഴിക്കോട് നാദാപുരത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ആവോലം മരമില്ലിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. മതിൽ നിർമിക്കാനായി കുഴിയെടുത്താണ് ബോംബുകൾ കണ്ടെത്തിയത്. പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.

Read More

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ചിലർ ഇകഴ്ത്തി കാണിക്കുന്നുവെന്ന് ആരോഗ്യമന്ത്രി

  സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ഇകഴ്ത്തി കാണിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായി ആരോഗ്യമന്ത്രി വീണ ജോർജ്. കേരളം തകർന്നുവെന്ന് വരുത്തി തീർക്കാൻ ചിലരും ചില മാധ്യമങ്ങളും ശ്രമം നടത്തുന്നുണ്ട്. കൊവിഡ് പ്രതിരോധത്തെ സഹായിക്കാനല്ല, മറിച്ച് തകർക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ മന്ത്രി പറയുന്നു നിലവിൽ രോഗികളുടെ എണ്ണം കൃത്യതയോടെ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. ചില സംസ്ഥാനത്ത് 120 കേസിൽ ഒന്നും 100 കേസുകളിൽ ഒന്നും എന്നൊക്കെയാണ് റിപ്പോർട്ട് ചെയ്യുന്നത്. ദേശീയശരാശരി 33…

Read More

കരിപ്പൂർ സ്വർണക്കടത്ത്: അർജുൻ ആയങ്കിക്ക് കർശന ഉപാധികളോടെ ജാമ്യം

  കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും മാസത്തിൽ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമാണ് വ്യവസ്ഥ. കേസിൽ കൊടിസുനിയുടെ ബന്ധവും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊടി സുനിയുടെ ഫോൺ വിശദാംശങ്ങൾ തേടി കസ്റ്റംസ് ജയിൽ അധികൃതർക്ക് കത്ത് നൽകി. പിടിച്ചെടുത്ത ഫോൺ, സിം കാർഡ് എന്നിവയുടെ നമ്പർ അടക്കമുള്‌ല വിവരങ്ങളാണ് കസ്റ്റംസ് തേടുന്നത്.

Read More

കൂടത്തായി കേസ് പ്രതി ജോളിയുമായുള്ള വിവാഹ മോചനം ആവശ്യപ്പെട്ട് ഷാജു ഹർജി ഫയൽ ചെയ്തു

  കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളിയുമായുള്ള വിവാഹബന്ധം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കോടതിയിൽ ഹർജി നൽകി. ജോളി തന്റെ ജീവന് ഭീഷണിയാണെന്ന് ഷാജു വിവാഹമോചന ഹർജിയിൽ പറയുന്നു. കോഴിക്കോട് കുടുംബ കോടതിയിലാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കൂടത്തായി കേസിലെ സാക്ഷി കൂടിയാണ് ഷാജു. ഇങ്ങനെയൊരാളുടെ കൂടെ താമസിക്കാൻ കഴിയില്ലെന്നും ജോളിയുടെ മനോനില മാറ്റമില്ലാതെ തുടരുകയാണെങ്കിൽ തൻരെ ജീവന് ഭീഷണിയാകുമെന്നും ഷാജു പറയുന്നു

Read More

ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

  ആലപ്പുഴ ബൈപ്പാസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. എറണാകുളം സ്വദേശികളായ ബാബു(40), സുനിൽ(40) എന്നിവരാണ് മരിച്ചത്. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ മിൽട്ടൺ, ജോസഫ് എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാപ്പു വൈദ്യർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടമുണ്ടായത്. കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.

Read More

തിരുവനന്തപുരത്ത് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ച പെൺകുട്ടി മരിച്ചു

  തിരുവനന്തപുരം നെടുമങ്ങാട് ഉഴപ്പാക്കോണത്ത് യുവാവ് കുത്തിപ്പരുക്കേൽപ്പിച്ച യുവതി മരിച്ചു. വാണ്ട സ്വദേശി സൂര്യഗായത്രിയാണ്(20) ചികിത്സയിൽ കഴിയവെ മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയാണ് സൂര്യഗായത്രിയെ സുഹൃത്തായ അരുൺ കുത്തിയത്. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് മരണം വീടിന്റെ അടുക്കള വാതിൽ വഴി അകത്തുകയറിയാണ് അരുൺ സൂര്യഗായത്രിയെ കുത്തിയത്. പതിനഞ്ച് തവണ കുത്തേറ്റു. തടയാനെത്തിയ സൂര്യഗായത്രിയുടെ അമ്മ വത്സലക്കും കുത്തേറ്റു. സൂര്യഗായത്രിയുടെ വയറിലും കഴുത്തിലുമാണ് കുത്തേറ്റത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെട്ട അരുണിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഭർത്താവുമായി പിണങ്ങി…

Read More

ആദ്യ ജോലിയില്‍ ചേരാന്‍ പോയ യുവതി ഹൃദയാഘാതം മൂലം മരിച്ചു

ചമ്രവട്ടം: ക്യാമ്പസ് സെലക്ഷൻ വഴി ലഭിച്ച ജോലിക്ക് കമ്പനിയിൽ ചേരാൻ പൂനെയിൽ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലത്തിയൂർ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകൾ ഐശ്വര്യ(21) ആണ് മരണപ്പെട്ടത്. കോട്ടക്കൽ പോളിയിൽ നിന്ന് ക്യാമ്പസ് സെലക്ഷൻ കിട്ടിയ ജോലിക്ക് ഐശ്വര്യ കൂട്ടുകാരോടൊപ്പം കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് പോയതായിരുന്നു. 25ന് അസ്വസ്ഥത അനുഭവപ്പെട്ട ഐശ്വര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. മാതാവ്: മിനി. സഹോദരി: വിസ്മയ.

Read More

കേരളത്തില്‍ തമ്പടിച്ച് ഭീകരര്‍: തീവ്രവാദികള്‍ താമസിച്ചിരുന്നത് തലസ്ഥാനത്ത് സൈനിക കേന്ദ്രത്തിനു സമീപം

തിരുവനന്തപുരം: കേരളത്തില്‍ വിദേശത്ത് നിന്നുള്ള ഭീകരര്‍ തലസ്ഥാനത്ത് വാടകയ്ക്ക് വീട് എടുത്ത് താമസിച്ചിരുന്നതായി വിവരം. തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിന് സമീപമുള്ള പ്രദേശങ്ങളില്‍ തീവ്രവാദികള്‍ താമസിച്ചിരുന്നതായാണ് വിവരം. തീവ്രവാദ സംഘടനകളും അധോലാക പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള പലരും സൈനിക കേന്ദ്രത്തിനു സമീപമുള്ള പൂജപ്പുര, ജഗതി, ഇലിപ്പോട്, ഇടപ്പഴഞ്ഞി, മരുതംകുഴി, വലിയവിള, തിരുമല എന്നിവിടങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ശ്രീലങ്കന്‍ പൗരന്മാരും ഇക്കൂട്ടത്തില്‍ പെടും. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുടെ നിയന്ത്രണത്തിലുള്ളവരും സൈനിക കേന്ദ്രത്തിനു ചുറ്റുമായി താമസിച്ചിരുന്നു….

Read More

ഡോ. അരുണ്‍കുമാര്‍ ഇനി 24ല്‍ ഇല്ല; ധര്‍മ്മടത്തിന് പിന്നാലെ ചാനല്‍മുഖവും പുറത്തേക്ക്

ട്വന്റി ഫോര്‍ ന്യൂസിലെ പ്രധാന അവതരാകന്‍ അരുണ്‍കുമാര്‍ ചാനലില്‍ നിന്നും ഇറങ്ങി. കേരള യൂണിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ ജോലി ചെയ്യുന്നതിനിടെ അവധിയെടുത്തായിരുന്നു അരുണ്‍കുമാര്‍ ട്വന്റിഫോറിന്റെ അവതാരകനായെത്തിയത്. വ്യത്യസ്ഥ ശൈലിയിലൂടെ വാര്‍ത്തകള്‍ അവതരിപ്പിക്കുന്ന അരുണ്‍കുമാറിന് ആരാധകരേറെയായിരുന്നു. യൂണിവേഴ്‌സിറ്റിയിലെ അവധി അവസാനിച്ചതോടെ ചാനല്‍ വിടാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു. ഒരു വര്‍ഷമായിരുനന അവധി നീട്ടിക്കിടടാന്‍ സര്‍വ്വകലാശാലയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും പ്രോബേഷന്‍ പിരിയഡ് ആയതിനാല്‍ നീട്ടി നല്‍കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് തയ്യാറായില്ല. നേരത്തെ മുട്ടില്‍ മരംമുറി കേസില്‍ കോഴിക്കോട് റീജണല്‍ ചീഫായിരുന്ന ദീപക്…

Read More

തിരുവനന്തപുരത്ത് യുവതിയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു; കുത്തിയത് പതിനഞ്ച് തവണ

  തിരുവനന്തപുരം നെടുമങ്ങാട് യുവതിയെ സുഹൃത്തായ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യനാട് സ്വദേശിയായ പ്രതി അരുണിനെ പോലീസ് പിടികൂടി. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പതിനഞ്ചോളം തവണയാണ് അരുൺ യുവതിയെ കുത്തിയത്. യുവതിയുടെ പിതാവിന്റെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. ഇതിനിടെ സമീപത്തെ വീടിന് മുകളിൽ കയറി ഒളിച്ച അരുണിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read More