കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. മൂന്ന് മാസത്തേക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്നും മാസത്തിൽ രണ്ട് തവണ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്നുമാണ് വ്യവസ്ഥ.
കേസിൽ കൊടിസുനിയുടെ ബന്ധവും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. കൊടി സുനിയുടെ ഫോൺ വിശദാംശങ്ങൾ തേടി കസ്റ്റംസ് ജയിൽ അധികൃതർക്ക് കത്ത് നൽകി. പിടിച്ചെടുത്ത ഫോൺ, സിം കാർഡ് എന്നിവയുടെ നമ്പർ അടക്കമുള്‌ല വിവരങ്ങളാണ് കസ്റ്റംസ് തേടുന്നത്.