കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം

 

എറണാകുളം കോലഞ്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. തൃക്കളത്തൂരിൽ വെച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ ആദിത്യൻ, വിഷ്ണു, അരുൺബാബു എന്നിവരാണ് മരിച്ചത്. മൂന്ന് പേരും തൊടുപുഴ പുറപ്പുഴ സ്വദേശികളാണ്. ഒപ്പമുണ്ടായിരുന്ന ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.