Headlines

ശക്തിപ്രാപിച്ച് ന്യൂനമർദം; പത്ത് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

  ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചു. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Read More

ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുമെന്ന് ധനമന്ത്രി; കേന്ദ്രത്തിലേക്ക് പോകുക 6000 കോടി

  പെട്രോളിയം ഉത്പന്നങ്ങൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം വിളിച്ച യോഗത്തിൽ എതിർപ്പ് അറിയിക്കുമെന്ന് സംസ്ഥാന സർക്കാർ, ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ് കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധനവില കുറയൂ. സെസ് നിർത്താതെ ഇന്ധനവില ജി എസ് ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് ജനത്തിന് ഗുണം ലഭിക്കില്ല. കേന്ദ്രം ഇന്ധനവില ജി എസ് ടിയിൽ…

Read More

കനയ്യ കുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി; കോൺഗ്രസ് പ്രവേശനം ചർച്ചയായി

  സിപിഐ നേതാവ് കനയ്യകുമാർ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയാണ് കൂടിക്കാഴ്ച നടന്നത്. കനയ്യകുമാർ കോൺഗ്രസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു കൂടിക്കാഴ്ച. കോൺഗ്രസ് പ്രവേശനവും കൂടിക്കാഴ്ചയിൽ ചർച്ചയായി കനയ്യയെ പാർട്ടിയിൽ ഉൾപ്പെടുത്തുന്ന കാര്യം കോൺഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാൽ യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഗുജറാത്തിലെ എംഎൽഎയും ദളിത് നേതാവുമായ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് എത്തുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കോൺഗ്രസിൽ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്.

Read More

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും

  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ ഇന്ന് ചോദ്യംചെയ്യും. കാസർഗോഡ് ഗസ്റ്റ് ഹൗസിൽ രാവിലെ 11 മണിക്കാണ് ചോദ്യംചെയ്യൽ. കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. മുൻപാകെ ഹാജരാകാം എന്ന് സുരേന്ദ്രൻ അറിയിച്ചിട്ടുണ്ട്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി. സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ് അന്വേഷണം. ഐ.പി.സി. 171 B, E വകുപ്പുകൾ പ്രകാരം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോഴ നൽകിയെന്ന വകുപ്പാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നിലവിൽ കേസിലെ ഏക…

Read More

വെങ്ങോലയിൽ പോലീസ് ശാസിച്ച് പറഞ്ഞുവിട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ

  എറണാകുളം വെങ്ങോലയിൽ ആശാവർക്കറോട് മോശമായി സംസാരിച്ചെന്ന പരാതിയിൽ പോലീസ് താക്കീത് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. വെങ്ങോല പഞ്ചായത്തിലെ മണപ്പറമ്പ് മാലിലെ എഎം രമേശ് എന്ന നാൽപതുകാരനാണ് തൂങ്ങിമരിച്ചത്. തെക്കേമലയിൽ പാറമടയ്ക്ക് സമീപത്താണ് രമേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് രമേശിന്റെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായതിനാൽ ഇയാളും ക്വാറന്റൈനിലായിരുന്നു. ഇതിനിടെ വാക്‌സിനേഷൻ സംബന്ധിച്ച് സ്ഥലത്തെ ആശാവർക്കറുമായി തർക്കമുണ്ടായി. ആശാവർക്കർ നൽകിയ പരാതിയിൽ ഇയാളെ പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Read More

കെപിസിസി പുനഃസംഘടന 25നുള്ളിൽ പൂർത്തിയാക്കും; അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കും

  കെപിസിസി പുനഃസംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയായേക്കും. നേതാക്കൾക്കിടയിൽ ഇതുസംബന്ധിച്ച ധാരണയായിട്ടുണ്ട്. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്ന് വി ഡി സതീശനും കെ സുധാകരനും ഉറപ്പ് നൽകുന്നു. അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ആളുകളെ കൊണ്ടുവരും. ഒരാൾക്ക് ഒരു പദവി ഉറപ്പാക്കാൻ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീകാര്യ സമിതിയും അഴിച്ചുപണിയും. പുതിയ ഭാരവാഹികൾക്ക് വിദ്യാർഥി-യുവജന, ട്രേഡ് യൂനിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചു…

Read More

കോൺഗ്രസ് വിട്ട് രതികുമാർ സി.പി.എമ്മിലേക്ക്; സ്വീകരിച്ച് കോടിയേരി

  കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നു. എകെജി സെന്ററില്‍ നടന്ന ചടങ്ങില്‍ കോടിയേരി ബാലകൃഷ്ണനാണ് രതികുമാറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. രാജിപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എകെജി സെന്ററില്‍ നേരിട്ടെത്തി രതികുമാർ സിപിഎമ്മില്‍ ചേര്‍ന്നത്. ഉപ്പുചാക്ക് വെള്ളത്തില്‍ വെച്ച അവസ്ഥയിലാണ് കെപിസിസിയെന്നും ഓരോ ദിവസവും ഓരോ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊല്ലം പത്തനാപുരം മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന രതികുമാര്‍ കഴിഞ്ഞ രണ്ടര വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു…

Read More

എസ്.ഐയെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട്; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി

  ഒല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചതിൽ സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി. കോൺഗ്രസ് വിദ്യാർത്ഥി സംഘടനയായ കെഎസ് യുവാണ് ഡിജിപിക്ക് പരാതി നൽകിയത്. സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്നും കോവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്‌.യു പരാതിയിൽ ആവശ്യപ്പെട്ടു. തന്നെ കണ്ടിട്ടും ജീപ്പിൽ ഇരിക്കുകയായിരുന്ന എസ്.ഐയെ വിളിച്ചു വരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒരു എം.പിയാണ് താനെന്നും, ഒരു സല്യൂട്ട് ആവാം ആ ശീലം ഒന്നും മറക്കരുത്,…

Read More

കേരളത്തിന് അധിക വായ്പയെടുക്കാൻ അനുമതി നൽകി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിന് അധികമായി 2,255 കോ‌ടി രൂപ വായ്പയെടുക്കാൻ കേന്ദ്ര ധനവിനിയോ​ഗ വകുപ്പ് അനുമതി നൽകി. 11 സംസ്ഥാനങ്ങൾക്കുമായി 15,721 കോടി രൂപയുടെ അധിക വായ്പാ അനുമതിയാണ് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിലെ മൂലധന ചെലവിനായി കേന്ദ്രം നിശ്ചയിച്ച ലക്ഷ്യം കൈവരിച്ച 11 സംസ്ഥാനങ്ങൾക്കാണ് അനുമതി. വികസന പദ്ധതികൾക്കുളള ചെലവാണ് മൂലധന ചെലവായി കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന ജിഡിപിയുടെ 0.25 ശതമാനത്തിന് തുല്യമായ തുകയ്ക്കാണ് ഓരോ സംസ്ഥാനത്തിനും വായ്പയെടുക്കാൻ അനുമതി ലഭിച്ചിരിക്കുന്നത്….

Read More

ഒന്നാം ക്ലാസ് പ്രവേശനം: സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ വര്‍ധിച്ചു

തിരുവനന്തപുരം: ഒന്നാം ക്ലാസ് പ്രവേശനത്തില്‍ പുതിയ റെക്കോര്‍ഡിട്ട് പൊതുവിദ്യാഭ്യാസ മേഖല. സര്‍ക്കാര്‍- എയ്ഡഡ് മേഖലയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 28,482 കുട്ടികളാണ് ഒന്നാംക്ലാസില്‍ ഇക്കൊല്ലം അധികമായെത്തിയത്. 2020- 21ല്‍ സര്‍ക്കാര്‍ മേഖലയില്‍ 1,05472 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസില്‍ ചേര്‍ന്നത്. 2021-22 അധ്യയനവര്‍ഷത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയില്‍ 1,84,708 കുട്ടികളടക്കം 3,05,414 കുട്ടികളാണ് ഒന്നാം ക്ലാസിലെത്തിയത്. അതേസമയം, അണ്‍ എയ്ഡഡ് മേഖലയില്‍ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി….

Read More