കെപിസിസി പുനഃസംഘടന 25നുള്ളിൽ പൂർത്തിയാക്കും; അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കും

 

കെപിസിസി പുനഃസംഘടന ഈ മാസം 25നുള്ളിൽ പൂർത്തിയായേക്കും. നേതാക്കൾക്കിടയിൽ ഇതുസംബന്ധിച്ച ധാരണയായിട്ടുണ്ട്. പുതിയ ഭാരവാഹികൾക്ക് കൃത്യമായി ചുമതലകൾ വീതിച്ചു നൽകും. ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും നൽകുന്ന പേരുകൾ കൂടി പരിഗണിക്കുമെന്ന് വി ഡി സതീശനും കെ സുധാകരനും ഉറപ്പ് നൽകുന്നു.

അഞ്ച് വർഷം ഭാരവാഹികളായവരെ ഒഴിവാക്കി പുതിയ ആളുകളെ കൊണ്ടുവരും. ഒരാൾക്ക് ഒരു പദവി ഉറപ്പാക്കാൻ ജനപ്രതിനിധികളെയും മാറ്റും. രാഷ്ട്രീകാര്യ സമിതിയും അഴിച്ചുപണിയും. പുതിയ ഭാരവാഹികൾക്ക് വിദ്യാർഥി-യുവജന, ട്രേഡ് യൂനിയൻ സംഘടനകളുടെ ചുമതലകൾ കൃത്യമായി വീതിച്ചു നൽകും

ഡിസിസി പുനഃസംഘടനയിൽ എതിർപ്പ് പരസ്യമാക്കിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും കെപിസിസി പുനഃസംഘടനയുമായി സഹകരിക്കുന്നുണ്ട്. ഇരുവരും നൽകുന്ന പേരുകൾ പരിഗണിക്കുമെന്ന് നേതൃത്വും അറിയിച്ചിട്ടുണ്ട്.