വെങ്ങോലയിൽ പോലീസ് ശാസിച്ച് പറഞ്ഞുവിട്ട യുവാവ് തൂങ്ങിമരിച്ച നിലയിൽ

 

എറണാകുളം വെങ്ങോലയിൽ ആശാവർക്കറോട് മോശമായി സംസാരിച്ചെന്ന പരാതിയിൽ പോലീസ് താക്കീത് ചെയ്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. വെങ്ങോല പഞ്ചായത്തിലെ മണപ്പറമ്പ് മാലിലെ എഎം രമേശ് എന്ന നാൽപതുകാരനാണ് തൂങ്ങിമരിച്ചത്. തെക്കേമലയിൽ പാറമടയ്ക്ക് സമീപത്താണ് രമേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

രമേശിന്റെ കുടുംബാംഗങ്ങൾ കൊവിഡ് ബാധിതരായതിനാൽ ഇയാളും ക്വാറന്റൈനിലായിരുന്നു. ഇതിനിടെ വാക്‌സിനേഷൻ സംബന്ധിച്ച് സ്ഥലത്തെ ആശാവർക്കറുമായി തർക്കമുണ്ടായി. ആശാവർക്കർ നൽകിയ പരാതിയിൽ ഇയാളെ പോലീസ് സ്‌റ്റേഷനിൽ വിളിപ്പിച്ച് താക്കീത് ചെയ്തിരുന്നു. പിന്നാലെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.