Headlines

പാര്‍ട്ടി നേതാക്കള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാല്‍ പോലും ലഭിക്കാറില്ല; വീണാ ജോർജിനെതിരെ എല്‍.ഡി.എഫില്‍ വിമര്‍ശനം

ആരോഗ്യമന്ത്രി വീണാ ജോർജിന് പത്തനംതിട്ട സിപിഎമ്മിലും എൽഡിഎഫിലും വിമർശനം. പത്തനംതിട്ട സൗത്ത്, നോർത്ത് ലോക്കല്‍ കമ്മിറ്റികളിലും എല്‍ഡിഎഫ് മുനിസിപ്പല്‍ കമ്മിറ്റികളിലുമാണ് വിമർശനം ഉയർന്നത്. വികസന പ്രശ്നങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കാന്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പ്രത്യേക സമിതിയെ നിയോഗിച്ചു. പാര്‍ട്ടി നേതാക്കള്‍ പോലും വിളിച്ചാല്‍ മന്ത്രിയെ ഫോണില്‍ ലഭിക്കാറില്ലെന്നാണ് പ്രധാന വിമർശനം. മന്ത്രി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ നിന്നും സിപിഎം നേതാക്കളെ ഒഴിവാക്കുകയാണ്. പത്തനംതിട്ട നഗരസഭയിലെ വികസ പ്രവര്‍ത്തനങ്ങളോട് വീണ ജോര്‍ജ് മുഖം തിരിഞ്ഞ് നില്‍ക്കുന്നുവെന്നും വിമർശനമുയർന്നു. പത്തനംതിട്ട…

Read More

എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച്‌ സുരേഷ് ഗോപി എംപി

ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തി സല്യൂട്ട് ചെയ്യിപ്പിച്ച്‌ സുരേഷ് ഗോപി എംപി. തൃശ്ശൂര്‍ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം. കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങാതിരുന്ന എസ്.ഐയെ വിളിച്ചുവരുത്തിയാണ് സല്യൂട്ട് ചെയ്യിച്ചത്. താന്‍ എംപിയാണ്, മേയറല്ല എന്നായിരുന്നു സല്യൂട്ട് ചെയ്യാത്ത പൊലീസ് ഉദ്യോഗസ്ഥനോടുള്ള സുരേഷ് ഗോപിയുടെ പ്രതികരണം. 15 മിനിട്ട് എസ്‌ഐ വാഹനത്തില്‍ ഇരുന്നുവെന്നും ഇത് മര്യാദകേടാണെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. നിര്‍ബന്ധപൂര്‍വം സല്യൂട്ട് വാങ്ങിയിട്ടില്ലെന്നും താന്‍ ശാസിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു. സൗമ്യതയോടെ സല്യൂട്ടിന്റെ കാര്യം ഓര്‍മിപ്പിക്കുകയാണ്…

Read More

കോവിഡ് വാക്‌സിനേഷനില്‍ കേരളത്തിന് നിര്‍ണായക നേട്ടം, 80.17% പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

  തിരുവനന്തപുരം: കോവിഡ് വാക്സിനേഷനിൽ കേരളം നിർണായക ഘട്ടം പിന്നിട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 80.17 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി. 32.17 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും ലഭിച്ചു. ആകെ മൂന്ന് കോടിയിലധികം ഡോസ് വാക്സിൻ ഇതുവരെ നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി ജനങ്ങൾക്ക് വാക്സിൻ നൽകി സംരക്ഷിക്കലാണ് ഏറ്റവും പ്രധാന ലക്ഷ്യം. 80 ശതമാനം പേർക്ക് വാക്സിൻ നൽകിയെന്നത് ആ ലക്ഷ്യത്തിലെ നിർണായക നേട്ടമാണ്. സെപ്തംബറിൽ…

Read More

കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു

കോവിഡാനന്തര ലോകത്തെ വിനോദസഞ്ചാരികളുടെ ആവശ്യങ്ങളും താൽപര്യങ്ങളും പരിഗണിച്ച് കേരളം സമഗ്ര കാരവൻ ടൂറിസം നയം പ്രഖ്യാപിച്ചു. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന നയമാണിതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിനോദസഞ്ചാരികൾക്ക് അതുല്യമായ യാത്രാനുഭവം നൽകി ആഗോള ലക്ഷ്യസ്ഥാനമായി കേരളത്തെ അടയാളപ്പെടുത്തിയ ഹൗസ്‌ബോട്ട് ടൂറിസം നടപ്പിലാക്കി മൂന്ന് ദശാബ്ദത്തിനു ശേഷം സമഗ്രമാറ്റത്തിനാണ് കാരവൻ ടൂറിസം നാന്ദികുറിക്കുന്നത്. 1990 മുതൽ സംസ്ഥാനത്ത് വിജയകരമായി നടപ്പിലാക്കി വരുന്ന ടൂറിസം ഉത്പ്പന്നങ്ങളെ പോലെ പൊതു…

Read More

വിവാദ പരാമർശം: പാലാ ബിഷപിനെതിരെ കേസ് എടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി

  നർകോട്ടിക് ജിഹാദ് പ്രസ്താവനയിൽ പാലാ ബിഷപിനെതിരെ കേസ് എടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത നിലനിർത്താനുള്ള ശ്രമമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ടത്. എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. നാടിന്റെ മതനിരപേക്ഷതയും അതിന്റെ ഭാഗമായുള്ള പ്രത്യേകതയുംനിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് വിരുദ്ധമായ രീതിയിൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല സമൂഹത്തിൽ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. മാഫിയയെ…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 97,070 സാമ്പിളുകൾ; രോഗമുക്തിയിൽ ആശ്വാസം

  സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 25,588 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1888, കൊല്ലം 1175, പത്തനംതിട്ട 1161, ആലപ്പുഴ 1520, കോട്ടയം 1485, ഇടുക്കി 1019, എറണാകുളം 3377, തൃശൂർ 2807, പാലക്കാട് 1855, മലപ്പുറം 2864, കോഴിക്കോട് 3368, വയനാട് 956, കണ്ണൂർ 1767, കാസർഗോഡ് 346 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,90,750 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 42,09,746 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. കഴിഞ്ഞ 24…

Read More

എല്ലാ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലങ്ങളും മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ സ്‌കൂള്‍ കെട്ടിടങ്ങളുടെയും ഹയര്‍ സെക്കണ്ടറി ലാബുകളുടെയും സ്‌കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. കോവിഡ് കാലഘട്ടത്തില്‍ പൊതു വിദ്യാഭ്യാസം കാലാനുസൃതമായ മാറ്റം കൈവരിച്ചു. ഡിജിറ്റല്‍ വിദ്യാഭ്യാസ സമ്പ്രദായം വിജയകരമായി നടപ്പിലാക്കി. ഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ബാക്കിയുള്ളവ ഉടനടി തന്നെ…

Read More

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 17,681 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2143, കോട്ടയം 1702, കോഴിക്കോട് 1680, എറണാകുളം 1645, തൃശൂര്‍ 1567, പാലക്കാട് 1558, മലപ്പുറം 1372, കൊല്ലം 1348, ആലപ്പുഴ 969, കണ്ണൂര്‍ 967, വയനാട് 869, പത്തനംതിട്ട 821, ഇടുക്കി 654, കാസര്‍ഗോഡ് 386 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 97,070 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ…

Read More

നയതന്ത്ര സ്വർണക്കടത്ത്: കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണം ഇ ഡി കണ്ടുകെട്ടി

നയതന്ത്ര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് പിടിച്ചെടുത്ത 30 കിലോ സ്വർണം ഇ ഡി കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളിൽ നിന്ന് പിടിച്ചെടുത്ത 14.98 ലക്ഷം രൂപയും ഇ ഡി കണ്ടുകെട്ടിയെന്ന് കാണിച്ച് ഉത്തരവിറക്കി. പി ആർ സരിത്തിൽ നിന്ന് പിടികൂടിയ പണമാണ് ഇ ഡി കണ്ടെത്തിയത്. പ്രതികളുടെ ബാങ്ക് ലോക്കറിൽ നിന്ന് പിടികൂടിയ ഒരു കോടി രൂപ ഇ ഡി നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് നിക്ഷേപിച്ചതെന്നും ഇ ഡി പറയുന്നു. പണം നിക്ഷേപിച്ച ഒമ്പത്…

Read More

17കാരന്‍ കുളത്തില്‍ വീണ് മരിച്ചു

മലമ്പുഴ: പാലക്കാട് മലമ്പുഴയില്‍ 17കാരന്‍ കുളത്തില്‍ വീണ് മരിച്ചു.ചെറാട് ലക്ഷം വീട് കോളനിയില്‍ മണികണ്ഠന്റെ (അപ്പു) മകന്‍ ബാലന്‍ ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 ഓടെയാണ് അപകടമുണ്ടായത്. മുടി വെട്ടി വന്ന ബാലന്‍ അടുത്തുള്ള കുളത്തില്‍ കുളിച്ച് കയറിയതിനു ശേഷം വീണ്ടും കുളത്തിലേക്ക് ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ബാലന് നീന്തല്‍ വശമുണ്ടായിരുന്നില്ലെന്ന് പരിസരവാസികള്‍ പറഞ്ഞു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അമ്മ: ദേവി, സഹോദരി: മായ.

Read More