Headlines

ഒറ്റപ്പാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

പാലക്കാട്: മാന്നനൂരില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ഥികളില്‍ രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളായ ആലപ്പുഴ അമ്പലപ്പുഴ കരൂര്‍ വടക്കേപുളിക്കല്‍ ഗൗതം കൃഷ്ണ (23)യുടെ മൃതദേഹമാണ് പമ്പ് ഹൗസ് സമീപത്ത് നിന്നും കണ്ടെത്തിയത്. ഭാരത പുഴയില്‍ മാന്നന്നൂര്‍ ഉരുക്ക് തടയണ ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഒഴുക്കില്‍ പെട്ട് കാണാതായ രണ്ടു പേരില്‍ ഒരാളുടെ മൃതദേഹം ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു. തൃശൂര്‍ ചേലക്കര പാറയില്‍ വീട്ടില്‍ മാത്യു ഏബ്രഹാമിന്റെ (23) മൃതദേഹമാണ് നേരത്തെ കിട്ടിയത്.ഗൗതം…

Read More

ആര് പോയാലും കോൺഗ്രസിന് ഒന്നും സംഭവിക്കില്ല; കരുണാകരൻ പോയിട്ടും പാർട്ടി വളർന്നു: സതീശൻ

  കോൺഗ്രസിൽ നിന്ന് ആര് പോയാലും ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ടുപോയപ്പോഴും പാർട്ടി ഉയർന്നുവന്നു. കരുണാകരനെ പോലെ വലിയവരല്ല പാർട്ടി വിട്ടവരാരും. അർഹിക്കുന്നതിനേക്കാൾ കൂടുതൽ അംഗീകാരം ലഭിച്ചവരാണ് എ കെ ജി സെന്ററിലേക്ക് പോയത്. അർഹിക്കാത്തവർക്ക് അംഗീകാരം കൊടുക്കരുതെന്ന പാഠമാണിതെന്നും സതീശൻ പരഞ്ഞു പാർട്ടി എന്നതിനപ്പുറത്തേക്ക് ആൾക്കൂട്ടമായി കോൺഗ്രസ് മാറരുത്. ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് ആളുകൾ പോകുന്നത് പുതിയ കാര്യമല്ല. കോൺഗ്രസ് പ്രസിഡന്റ്…

Read More

സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഒരു സഹായവും ലഭിച്ചില്ല; രൂക്ഷ വിമർശനവുമായി പെരുമ്പാവൂരിലെ സ്ഥാനാർഥി

  പെരുമ്പാവൂരിലെ തെരഞ്ഞെടുപ്പ് വീഴ്ചയിൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി സ്വീകരിച്ച നടപടിയെ പരിഹസിച്ച് കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ബാബു ജോസഫ്. തെരഞ്ഞെടുപ്പ് വീഴ്ചയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ സി മോഹനനെ താക്കീത് ചെയ്തിരുന്നു. ഗുരുതരമായ വീഴ്ചയിൽ നടപടി വെറും താക്കീതിൽ ഒതുക്കിയതിനെയാണ് ബാബു ജോസഫ് പരിസഹിച്ചത് പ്രധാനപ്പെട്ട ചില നേതാക്കളുടെ ഭാഗത്ത് നിന്നും തനിക്കെതിരായ നീക്കങ്ങളുണ്ടായി. യുഡിഎഫിന് മേൽക്കൈയുണ്ടായിരുന്ന പഞ്ചായത്തുകളിൽ യുഡിഎഫിന്റെ ഭൂരിപക്ഷം കുറച്ചു കൊണ്ടുവരാൻ സാധിച്ചു. ആ അവസരത്തിൽ എൽദോസ് കുന്നപ്പള്ളി…

Read More

സോളാർ ലൈംഗിക പീഡനക്കേസ്: കെസി വേണുഗോപാലിനെതിരെ പരാതിക്കാരി തെളിവുകൾ കൈമാറി

  സോളാർ കേസ് ലൈംഗിക പീഡന പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി. 2012 മെയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐക്ക് കൈമാറിയത്. കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയത്. നേരത്തെ ക്രൈംബ്രാഞ്ചിന് ഡിജിറ്റൽ തെളിവുകൾ നൽകില്ലെന്ന് ഇവർ പറഞ്ഞിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് തെളിവുകൾ കൈമാറിയത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സ…

Read More

സിപിഎം ഏൽപ്പിക്കുന്ന ചുമതല ആത്മാർഥതയോടെ നിർവഹിക്കും: കെ പി അനിൽകുമാർ

സിപിഎമ്മിൽ നിന്ന് തനിക്ക് കിട്ടുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമെന്ന് കെ പി അനിൽകുമാർ. പാർട്ടി ഏൽപ്പിക്കുന്ന ചുമതല ആത്മാർഥമായി നിർവഹിക്കും. കേഡർ പാർട്ടിയുടെ അച്ചടക്കത്തിലേക്ക് താനും വരികയാണ്. കോൺഗ്രസിന് ഇപ്പോൾ കാഴ്ചക്കാരന്റെ റോൾ മാത്രമാണുള്ളത്. ഡിസിസി പ്രസിഡന്റുമാരെ നിയന്ത്രിച്ചിരുന്ന താൻ ഒരു ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാശിപിടിക്കുമോയെന്നും കെ പി അനിൽകുമാർ ചോദിച്ചു. ഇന്ദിരാഗാന്ധിയുടെ ഭൗതികാവശിഷ്ടം നിമഞ്ജനം ചെയ്തപ്പോൾ പയ്യാമ്പലം മലിനമായെന്ന് പറഞ്ഞയാളാണ് കെ സുധാകരൻ. അദ്ദേഹമാണിപ്പോൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നത്.

Read More

ആറൻമുളയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച; 267 പാർട്ടി അംഗങ്ങൾ വിട്ടുനിന്നുവെന്ന് സിപിഎം റിപ്പോർട്ട്

  ആറന്മുളയിലെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ചയെന്ന് സി.പി.ഐ.എം റിപ്പോർട്ട്. വീണ ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ നിന്ന് 267 പാർട്ടിയംഗങ്ങൾ വിട്ടു നിന്നെന്ന് സി.പി.ഐ.എം റിപ്പോർട്ട്. അഞ്ച് ലോക്കൽ കമ്മിറ്റിയംഗങ്ങൾക്ക് എതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ട്. 22 ലോക്കൽ കമ്മിറ്റികളാണ് ഉള്ളത്. ഇതിൽ 20 ഇടത്ത് പ്രവർത്തകർ വിട്ടുനിന്നുവെന്നാണ് കണ്ടെത്തൽ. ഇലന്തൂരിലും കുലനാടയിലും വീഴ്ചയുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു. മല്ലപ്പുഴശ്ശേരിയിൽ ഒരു ലോക്കൽ കമ്മിറ്റി അംഗം സ്ലിപ് വിതരണം ചെയ്തില്ല. പത്തനംതിട്ട എരിയ കമ്മിറ്റി അംഗം ഷമീർകുമാർ ഉത്തരവാദിത്വം നിർവഹിച്ചില്ലെന്നും…

Read More

കെ പി അനിൽകുമാറിന് ഗംഭീര സ്വീകരണമൊരുക്കി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി

  കോൺഗ്രസിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന കെ പി അനിൽകുമാറിന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി. ഇന്നലെയാണ് അനിൽകുമാർ സിപിഎമ്മിൽ ചേർന്നത്. ചുവന്ന ഷാൾ അണിയിച്ചാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ കെ പി അനിൽകുമാറിനെ സ്വീകരിച്ചത് രാവിലെ ട്രെയിനിൽ തിരുവനന്തപുരത്ത് നിന്നെത്തിയ അനിൽകുമാറിന് കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ഗംഭീര സ്വീകരണം ഒരുക്കിയിരുന്നു. അനിൽകുമാറിന്റെ വരവ് രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാനാണ് സിപിഎം തീരുമാനം. അനിൽകുമാറിന്റെ വരവോടെ കൂടുതൽ പേർ കോൺഗ്രസ്…

Read More

ഷൈജലിനെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

  എംഎസ്എഫിൽ   പി പി ഷൈജലിനെ എംഎസ്എഫ് വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി. കൂടാതെ എംഎസ്എഫിന്റെയും മുസ്ലിം ലീഗിന്റെയും എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തതായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പി കെ നവാസിന്റെ ലൈംഗികാധിക്ഷേപത്തിനെതിരെ പരാതി നൽകിയവർക്കൊപ്പം നിന്നതാണ് മുസ്ലിം ലീഗിന്റെ പ്രതികാര നടപടി ഷൈജലിനെതിരെ തിരിയാൻ കാരണമായത്. ലൈംഗികാധിക്ഷേപം നടത്തിയവരെ സംരക്ഷിക്കുകയും പരാതി നൽകിയവരെ പുറത്താക്കുകയും ചെയ്യുന്ന രീതി ഷൈജലിന്റെ കാര്യത്തിലും തുടരുകയായിരുന്നു. ഹരിത…

Read More

നേതാക്കൾ കൊഴിഞ്ഞുപോകുന്നു, നേതൃത്വത്തിന് നിസംഗത: മുന്നറിയിപ്പുമായി മുതിർന്ന നേതാക്കൾ

  കോൺഗ്രസിലെ കൊഴിഞ്ഞുപോക്ക് തടയാൻ കെപിസിസി നേതൃത്വം ഇടപെടണമെന്ന് മുതിർന്ന നേതാക്കൾ. പോകുന്നവർ പോകട്ടെയെന്ന പുതിയ നേതൃത്വത്തിന്റെ നിലപാട് തെറ്റാണ്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അടക്കം പാർട്ടി വിട്ടതോടെ കൊഴിഞ്ഞുപോക്ക് തടയാൻ ഇടപെടണമെന്ന നിർദേശമാണ് മുതിർന്ന നേതാക്കൾ മുന്നോട്ടുപെക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് കെപിസിസി ഭാരവാഹികളാണ് കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. കൊഴിഞ്ഞുപോക്ക് തടയാനുള്ള നീക്കം കെപിസിസി നേതൃത്വം നടത്തുന്നുമില്ല. പ്രതിസന്ധി ഘട്ടത്തിൽ ഇത്തരം സമീപനം ഗുണകരമാകില്ലെന്ന് മുതിർന്ന നേതാക്കൾ പറയുന്നു. ഇടഞ്ഞു നിൽക്കുന്നവരെ…

Read More

സിപിഐ അനാവശ്യ വിവാദമുണ്ടാക്കുന്നു; തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കേരളാ കോൺഗ്രസ് എം

  സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കേരളാ കോൺഗ്രസ് എം. റിപ്പോർട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റം. യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരളാ കോൺഗ്രസ് എം സിപിഎമ്മിന് പരാതി നൽകും മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നതാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ലെന്നും  ജോസ് കെ മാണി പറയുന്നു. അതേസമയം കേരളാ കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി…

Read More