സിപിഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിനെതിരെ കേരളാ കോൺഗ്രസ് എം. റിപ്പോർട്ട് അനാവശ്യ വിവാദങ്ങളുണ്ടാക്കാനാണെന്ന് കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി പറഞ്ഞു. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റം. യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നും കേരളാ കോൺഗ്രസ് എം സിപിഎമ്മിന് പരാതി നൽകും
മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്നതാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ലെന്നും ജോസ് കെ മാണി പറയുന്നു. അതേസമയം കേരളാ കോൺഗ്രസ് എമ്മിനെതിരായ അവലോകന റിപ്പോർട്ടിലെ പരാമർശങ്ങളിലുറച്ച് നിൽക്കുകയാണ് സിപിഐ. പാർട്ടി ചർച്ച ചെയ്‌തെടുത്ത നിലപാടാണ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. വിഷയം എൽ ഡി എഫിൽ ചർച്ചക്ക് വന്നാൽ അപ്പോൾ നിലപാട് പറയുമെന്നും സിപിഐ അറിയിച്ചു.