സോളാർ ലൈംഗിക പീഡനക്കേസ്: കെസി വേണുഗോപാലിനെതിരെ പരാതിക്കാരി തെളിവുകൾ കൈമാറി

 

സോളാർ കേസ് ലൈംഗിക പീഡന പരാതിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി. 2012 മെയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലെ ദൃശ്യങ്ങളാണ് പരാതിക്കാരി സിബിഐക്ക് കൈമാറിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി നടക്കുന്ന മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് പരാതിക്കാരി സിബിഐക്ക് ഡിജിറ്റൽ തെളിവുകൾ നൽകിയത്. നേരത്തെ ക്രൈംബ്രാഞ്ചിന് ഡിജിറ്റൽ തെളിവുകൾ നൽകില്ലെന്ന് ഇവർ പറഞ്ഞിരുന്നു. കേസ് സിബിഐ ഏറ്റെടുത്തതിന് പിന്നാലെയാണ് തെളിവുകൾ കൈമാറിയത്. തൃശ്ശൂരിലെ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ തെളിവുകളും പരാതിക്കാരി നൽകിയിട്ടുണ്ട്.