സിപിഎമ്മിൽ നിന്ന് തനിക്ക് കിട്ടുന്നത് തികച്ചും വ്യത്യസ്തമായ അനുഭവമെന്ന് കെ പി അനിൽകുമാർ. പാർട്ടി ഏൽപ്പിക്കുന്ന ചുമതല ആത്മാർഥമായി നിർവഹിക്കും. കേഡർ പാർട്ടിയുടെ അച്ചടക്കത്തിലേക്ക് താനും വരികയാണ്. കോൺഗ്രസിന് ഇപ്പോൾ കാഴ്ചക്കാരന്റെ റോൾ മാത്രമാണുള്ളത്.
ഡിസിസി പ്രസിഡന്റുമാരെ നിയന്ത്രിച്ചിരുന്ന താൻ ഒരു ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വാശിപിടിക്കുമോയെന്നും കെ പി അനിൽകുമാർ ചോദിച്ചു. ഇന്ദിരാഗാന്ധിയുടെ ഭൗതികാവശിഷ്ടം നിമഞ്ജനം ചെയ്തപ്പോൾ പയ്യാമ്പലം മലിനമായെന്ന് പറഞ്ഞയാളാണ് കെ സുധാകരൻ. അദ്ദേഹമാണിപ്പോൾ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കുന്നത്.