Headlines

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട; 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടികൂടി

  മലപ്പുറം പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും എക്‌സൈസ് പിടികൂടി. പൂക്കോട്ടുംപാടം സ്വദേശി ഹമീദ് അടക്കം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിലമ്പൂർ എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ് കഞ്ചാവ് കടത്തിന് പിന്നിൽ ആറ് പേരുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. ഇതിൽ നാല് പേരെ പിടികൂടി. പിടിയിലായവരിൽ ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ചു നൽകുന്ന കണ്ണിയാണെന്ന് എക്‌സൈസ് അറിയിച്ചു.

Read More

വ്യാജ അഭിഭാഷക സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി; കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ്

  വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തനിക്കെതിരായ വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നും മനപ്പൂർവം ആൾമാറാട്ടം നടത്തിയിട്ടില്ലെന്നുമാണ് സെസി ഹർജിയിൽ പറഞ്ഞിരുന്നത്. ആലപ്പുഴ ബാർ അസോസിയേഷന്റെ പരാതിയിലാണ് സെസിക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിരുന്നത്. എത്രയും വേഗം അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ വ്യാജ അഭിഭാഷകയോട് ഹൈക്കോടതി നിർദേശിച്ചു. കീഴടങ്ങാൻ ഉദ്ദേശമില്ലെങ്കിൽ കണ്ടെത്തി അറസ്റ്റ് ചെയ്യാനും ഹൈക്കോടതി നിർദേശം നൽകി.

Read More

കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു

  കുടുംബവഴക്കിനെ തുടർന്ന് പോലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശിയായ സുലോചനക്കാണ് വെട്ടേറ്റത്. ഇവരുടെ മുതുകിനും കൈക്കുമാണ് വെട്ടേറ്റത്. ഭർത്താവ് മുരുകനാണ് ഇവരെ ആക്രമിച്ചത്. ഇയാൾ ഒളിവിലാണ്.

Read More

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊല; പ്രതി അറസ്റ്റിൽ

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസ് പ്രതി അറസ്റ്റിൽ സമീപവാസിയായ അർജുൻ (25) ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. അറസ്റ്റ് രേഖപ്പെടുത്തി.    

Read More

കടുത്തുരുത്തിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

  കോട്ടയം കടുത്തുരുത്തിയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. ആയാംകുടി ഇല്ലിപ്പടിക്കൽ രത്‌നമ്മയാണ് കുത്തേറ്റ് മരിച്ചത്. രത്‌നമ്മയും ഭർത്താവ് ചന്ദ്രനും തമ്മിൽ നിരന്തരം കലഹമുണ്ടാകാറുള്ളതായി നാട്ടുകാർ പറയുന്നു കുറച്ചു നാളുകളായി രത്‌നമ്മ ഭർത്താവുമായി പിണങ്ങി മകളുടെ വീട്ടിലായിരുന്നു. കഴിഞ്ഞ ദിവസം തിരിച്ചെത്തിയതോടെ വീണ്ടും വഴക്ക് ആരംഭിച്ചു. വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ഉണ്ടായ വഴക്കാണ് 57കാരിയായ രത്‌നമ്മയുടെ ജീവനെടുത്തത്. ചന്ദ്രൻ കത്തി കൊണ്ട് ഭാര്യയെ കുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വിഷം കഴിച്ച…

Read More

സർക്കാരിനെതിരെ ഹൈക്കോടതി; മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുത്

  കൊച്ചി: മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെ കണക്കാക്കരുതെന്നും ബെവ്‌കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ എക്‌സൈസ് കമ്മീഷണര്‍ മറുപടി പറയേണ്ടി വരുമെന്നും ഹൈക്കോടതി. മദ്യം വാങ്ങാന്‍ എത്തുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു. മദ്യവില്‍പന ശാലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്നും ഹൈക്കോടതി വ്യക്തമാക്കി മദ്യശാലകളിലെ തിരക്ക് പരിഗണിച്ച് സ്വമേധയാ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഇക്കാര്യത്തിലെ വീഴ്ച വീണ്ടും ചൂണ്ടിക്കാണിച്ചത്. അടിസ്ഥാന സൗകര്യമില്ലാത്ത എത്ര മദ്യശാലകള്‍ പൂട്ടിയെന്ന ചോദ്യത്തിന് 96…

Read More

പ്ലസ് വണ്‍ പരീക്ഷ: സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. ജസ്റ്റിസ് എ.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും. സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് പ്ലസ് വണ്‍ എഴുത്ത് പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പരീക്ഷ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്ത്…

Read More

പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി: ലോറിക്ക് തീപിടിച്ചു

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ലോറി പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 6.10 ഓടെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടശേഷം വണ്ടി എടുക്കുമ്പോഴായിരുന്നു അപകടം. മറ്റു വാഹനങ്ങള്‍ സ്ഥലത്തു നിന്ന് നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

Read More

കേസ് പിന്‍വലിക്കണം, ഇല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരനുമുണ്ടാകും, വിസ്മയയുടെ നിലമേലിലെ വീട്ടില്‍ ഭീഷണിക്കത്ത്

കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആത്മഹത്യചെയ്ത വിസ്മയയുടെ വീട്ടില്‍ ഭീഷണിക്കത്ത്. കേസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ സഹോദരനെ വധിക്കുമെന്നുമാണ് കത്തില്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വിസ്മയയുടെ നിലമേലിലെ വീട്ടിലേക്ക് ഭീഷണിക്കത്ത് എത്തിയത്. പത്തനംതിട്ടയില്‍ നിന്നാണ് ഇത് അയച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കേസില്‍ നിന്ന് പിന്മാറണം. ഇല്ലെങ്കില്‍ വിസ്മയയുടെ വിധി തന്നെ സഹോദരന്‍ വിജിത്തിന് ഉണ്ടാകും. കേസില്‍ നിന്നും പിന്മാറിയാല്‍ ആവശ്യപ്പെടുന്ന പണം നല്‍കാമെന്നും കത്തില്‍ പറയുന്നുണ്ട്. കത്ത് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ ചടയമംഗലം പോലീസിന് കൈമാറി. ചടയമംഗലം…

Read More

പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഫ്‌ളാറ്റിൽ നിന്ന് വീണുമരിച്ചു

പി ഡബ്ല്യു ഡി സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ സിംഗ് ഫ്‌ളാറ്റിന്റെ ഏഴാം നിലയിൽ നിന്ന് വീണുമരിച്ചു. പതിനാറ് വയസ്സായിരുന്നു. കവടിയാറിലെ ഫ്‌ളാറ്റിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. അപകടം നടന്നയുടനെ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More