Headlines

വാതിൽപടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: സേവനം വീട്ടുപടിക്കലെത്തുന്ന വാതിൽപ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം ഉണ്ടായിക്കൂട. ഇത് ഒഴിവാക്കാനുള്ള ആദ്യ പടിയാണ് വാതിൽപ്പടി സേവന പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസംബറിൽ പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും പരിശീലനം നൽകും. ഇതിനായി സമഗ്ര പരിശീലന…

Read More

സംസ്ഥാനത്തെ റവന്യു കേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണമായി ആധുനികവത്കരിക്കും; മന്ത്രി കെ.രാജൻ

  സംസ്ഥാനത്തെ മുഴുവന്‍ റവന്യൂ കേന്ദ്രങ്ങളും ആധുനികവത്കരിച്ച് സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വയനാട് ജില്ലയിലെ ആറാമത്തെ സ്മാര്‍ട്ട് വില്ലേജ് മേപ്പാടി കോട്ടപ്പടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു ഓഫീസുകളും സേവനങ്ങളും നവീകരിക്കപ്പെടുന്നതോടെ സാധാരണക്കാരുടെ ജീവിതം കൂടിയാണ് മാറുന്നത്. ഏറ്റവും വേഗതയിലും സുതാര്യമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണം. ഇതിനായുള്ള കൂട്ടായ പരിശ്രമങ്ങളാണ് സംസ്ഥാനതലത്തില്‍ റവന്യൂ ശൃംഖലകളെ കോര്‍ത്തിണക്കി യാഥാര്‍ത്ഥ്യമാക്കുന്നത്. രണ്ടു മാസത്തിലൊരിക്കലെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരുമായുള്ള…

Read More

കേരളത്തിൽ കോൺഗ്രസിന്‍റെ തകർച്ചയുടെ വേഗത വർധിക്കുന്നു; എ.വിജയരാഘവൻ

കേരളത്തിൽ കോൺഗ്രസിൻറെ തകർച്ചയുടെ വേഗത വർധിക്കുന്നതായി സിപിഐ(എം) സംസ്ഥാന ആക്ടിംങ് സെക്രട്ടറി എ.വിജയരാഘവൻ. ഇടത്പക്ഷത്തോടൊപ്പം വരുന്ന നേതാക്കളെ സിപിഐ(എം) അർഹമായ നിലയിൽ പരിഗണിക്കും. സിപിഐ എമ്മിൻറെ മതനിരപേക്ഷ നിലപാടാണ് അവരെ ഇവിടെയ്ക്ക് വരാൻ പ്രേരിപ്പിക്കുന്നത്. കേരളത്തിൽ മതനിരപേക്ഷ അന്തരീക്ഷം തകർക്കാൻ വർഗീയ സ്വഭാവമുള്ളവർ നീക്കം നടത്തുന്നുണ്ട്. സർക്കാർ നിലപാട് കാരണം ജനങ്ങളെ ഭിന്നിപ്പിക്കാൻ നടത്തിയ ശ്രമം വിജയിച്ചില്ലെന്നും വിജയരാഘവൻ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കോൺഗ്രസിൽ നിന്നും പ്രധാനപ്പെട്ട 3 കെ പി സി സി  ജനറൽ സെക്രട്ടറിമാർ…

Read More

കെഎസ്ആർടിസി പമ്പിനെതിരെ ഹരജി നല്‍കിയയാള്‍ക്ക് 10,000 രൂപ പിഴയിട്ട് കോടതി

തിരുവനന്തപുരം : കിഴക്കേകോട്ടയിലെ കെഎസ്ആർടിസി പമ്പിനെതിരെ പൊതുതാൽപര്യ ഹരജി നൽകിയയാൾക്ക് 10,000 രൂപ പിഴയിട്ട് കോടതി. പുതിയതായി കിഴക്കേകോട്ടയിൽ ആരംഭിച്ച പെട്രോൾ, ഡീസൽ, ഇലക്ട്രിക് പമ്പിനെതിരെയാണ് തിരുവനന്തപരുരം പേട്ട പാൽക്കുളങ്ങര സ്വദേശി സെൽവിൻ ഡി. ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി സമർപ്പിച്ചത്. ജില്ലാ മജിസ്‌ട്രേറ്റിൽനിന്ന് എൻഒസി വാങ്ങാതെയാണ് പമ്പ് ആരംഭിച്ചതെന്നാണ് ഹരജിയിൽ സെൽവിൻ ചൂണ്ടിക്കാട്ടിയത്. എന്നാൽ, ഇക്കാര്യം തെറ്റാണെന്ന് ഹരജി പരിഗണിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കണ്ടെത്തി. തുടർന്നാണ് രേഖകൾ പരിശോധിക്കാതെ കോടതിയെ സമീപിച്ചെന്ന് ചൂണ്ടിക്കാട്ടി ഹരജി തള്ളി…

Read More

പോപുലർ ഫിനാൻസ് കേസിൽ പ്രതികളുടെ 31 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

  പോപുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 31 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 14 കോടി രൂപയുടെ സ്വർണം, പത്ത് കാറുകൾ, കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള ഭൂമി എന്നിവയാണ് കണ്ടുകെട്ടിയത്. കമ്പനി ഉടമ തോമസ് ഡാനിയേൽ, മകൾ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളാണ് ഇവ.

Read More

സംസ്ഥാനത്തെ കോളജുകൾ ഒക്ടോബർ 4 മുതൽ തുറക്കും; ഉത്തരവ് പുറത്തിറക്കി

  കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സർക്കാർ ഉത്തരവിറക്കി. നിബന്ധനകൾക്ക് വിധേയമായി ഒക്ടോബർ 4 മുതൽ തുറന്ന് പ്രവർത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റർ ബിരുദ ക്ലാസുകളും മൂന്ന് നാല് സെമസ്റ്റർ പി ജി ക്ലാസുകളും അടുത്ത നാല് മുതൽ പ്രവർത്തിക്കാം. പിജി ക്ലാസുകൾ മുഴുവൻ വിദ്യാർഥികളെ ഉൾക്കൊള്ളിച്ചു കൊണ്ടും ബിരുദ ക്ലാസുകൾ 50 ശതമാനം വിദ്യാർഥികളെ ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള…

Read More

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4013, എറണാകുളം 3143, കോഴിക്കോട് 2095, തിരുവനന്തപുരം 2045, മലപ്പുറം 1818, ആലപ്പുഴ 1719, പാലക്കാട് 1674, കൊല്ലം 1645, കോട്ടയം 1431, കണ്ണൂര്‍ 1033, പത്തനംതിട്ട 983, ഇടുക്കി 692, വയനാട് 639, കാസര്‍ഗോഡ് 330 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ…

Read More

പ്ലസ് വൺ പരീക്ഷ: സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി, പരീക്ഷ നടത്താൻ സജ്ജം

  പ്ലസ് വൺ പരീക്ഷ സംബന്ധിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പരീക്ഷ നടത്താൻ സർക്കാർ സജ്ജമാണ്. വിധിയുടെ വിശദാംശങ്ങൾ ലഭ്യമായാൽ മുഖ്യമന്ത്രിയുമായും മറ്റ് വകുപ്പുകളുമായും ആലോചിച്ച് പരീക്ഷാ തീയതി നിശ്ചയിക്കും. ഇതിന് ശേഷം ടൈംടേബിൾ നിശ്ചയിക്കും. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സ്‌കൂളുകൾ അണുനശീകരണം നടത്തും. പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ പരീക്ഷ നടത്തും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒട്ടും ആശങ്ക വേണ്ട. പരീക്ഷ നടത്തിപ്പിന് എതിരായ പ്രചാരണങ്ങളിൽ നിന്ന്…

Read More

പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താം; സുപ്രീം കോടതിയുടെ അനുമതി

  സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താൻ സുപ്രീം കോടതിയുടെ അനുമതി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ നടത്താമെന്ന സർക്കാരിന്റെ ഉറപ്പ് മുഖവിലക്കെടുത്താണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് മൂന്നാം തരംഗത്തിന്റെ സാധ്യത ഉടനില്ലെന്നും കോടതി വ്യക്തമാക്കി ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. നീറ്റ് പരീക്ഷയും സാങ്കേതിക സർവകലാശാലയും ഓഫ് ലൈനായി പരീക്ഷ നടത്തിയതും ഒരു ലക്ഷത്തോളം പേർ പരീക്ഷ എഴുതിയതും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ…

Read More

കാസർകോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്

  കാസർകോട് പനി ബാധിച്ച് മരിച്ച അഞ്ച് വയസ്സുകാരിയുടെ നിപ പരിശോധനാ ഫലം നെഗറ്റീവ്. കുട്ടിക്ക് കൊവിഡില്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ആർടിപിസിആർ ഫലവും ട്രൂനാറ്റ് പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ബുധനാഴ്ച വൈകുന്നേരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ചെങ്കള സ്വദേശിനിയായ കുട്ടി മരിച്ചത്. തലച്ചോറിൽ പെട്ടെന്നുണ്ടായ പനിയാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നിപ പരിശോധന നടത്തിയത്.

Read More