Headlines

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ എം റോയ് അന്തരിച്ചു

മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ദീർഘനാളായി വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു വിശ്രമത്തിലിരിക്കെ കൊച്ചി കെപി വള്ളോൻ റോഡിലെ വസതിയിൽ ഉച്ചയ്ക്ക് മൂന്നരയോടെയാണ് അന്ത്യം. പത്രപ്രവർത്തകൻ, നോവലിസ്റ്റ്, അധ്യാപകൻ എന്നീ നിലയിൽ പ്രസിദ്ധിയാർജിച്ച ബഹുമുഖ പ്രതിഭയാണ് അദ്ദേഹം. രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു. എറണാകുളം മഹാരാജാസ് കോളജിൽ എംഎ വിദ്യാർഥിയായിരിക്കെ 1961ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ച കെ.എം.റോയ്…

Read More

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി കീഴടങ്ങി

  പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് തടവുചാടിയ കൊലക്കേസ് പ്രതി കോടതിയിൽ കീഴടങ്ങി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങിയത്. ഭാര്യയെ കാണാനാണ് ജയിൽ ചാടിയതെന്ന് ഇയാൾ പറഞ്ഞു ശനിയാഴ്ച ഉച്ചയോടെയാണ് ജാഹിർ ഹുസൈൻ ഭാര്യയ്ക്കും മകനുമൊപ്പമെത്തി കോടതിയിൽ കീഴടങ്ങിയത്. ഇയാൾക്കായി തെരച്ചിൽ ശക്തമാക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ കീഴടങ്ങൽ

Read More

പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെ

  പ്ലസ് വൺ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് പരീക്ഷ. വി എച്ച് എസ് സി പരീക്ഷ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 13 വരെ നടക്കും. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം ഒരോ പരീക്ഷക്കിടയിലും അഞ്ച് ദിവസത്തെ ഇടവേളയുണ്ടാകും. കുട്ടികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരമാണ് പരീക്ഷക്കിടയിലെ ഇടവേള വർധിപ്പിച്ചത്.

Read More

ലൈഫ് മിഷൻ:12,067 വീടുകൾ കൈമാറി; അഞ്ച് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷം വീടുകളെന്ന് മുഖ്യമന്ത്രി

  നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച 12,067 വീടുകൾ കൈമാറി. ഭവനരഹിതരില്ലാത്ത കേരളം ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. ആ മഹത്തായ ലക്ഷ്യത്തിലേക്ക് അടിയുറച്ച കാൽവയ്പുകളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ഇതിൽ 10,058 വീടുകൾ ലൈഫ് മിഷൻ മുഖേനയും 2,009 വീടുകൾ പി.എം.എ.വൈ. (നഗരം) പദ്ധതി മുഖേനയുമാണ് നിർമ്മിച്ചത്. ഇവയിൽ 7,832 വീടുകൾ ജനറൽ വിഭാഗത്തിനും 3,358 വീടുകൾ പട്ടികജാതി വിഭാഗത്തിനും 606…

Read More

ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണം അടിസ്ഥാനരഹിതം

  ജി എസ് ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്ധനവില കുറയ്ക്കാൻ ജി എസ് ടിയിൽ ഉൾപ്പെടുത്തുകയല്ല വേണ്ടത്, സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു ജി എസ് സി കൗൺസിലിൽ കേരളം നിലപാടുകൾ ശക്തമായി അവതരിപ്പിച്ചു. വെളിച്ചെണ്ണയുടെ നികുതി ഉയർത്തുന്നതിനെ കേരളവും ഗോവയും തമിഴ്‌നാടും എതിർത്തു. പല സംസ്ഥാനങ്ങളും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണ്. ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് നീട്ടണമെന്ന് ആവശ്യപ്പെട്ടതായും ബാലഗോപാൽപറഞ്ഞു ഇന്നലെ ചേർന്ന…

Read More

ഭരണപരിചയം കുറവുള്ള മന്ത്രിമാർക്ക് ത്രിദിന പരിശീലനവുമായി സർക്കാർ

  ഭരണപരിചയം കുറവുള്ള മന്ത്രിമാർക്ക് പരിശീലനവുമായി സംസ്ഥാന സർക്കാർ. ഈ മാസം 20, 21, 22 തീയതികളിൽ ദിവസേന മൂന്ന് ക്ലാസുകൾ വീതം മന്ത്രിമാർക്ക് നൽകും. രാവിലെ ഒമ്പതര മുതൽ ഒരു മണിക്കൂർ വീതമുള്ള മൂന്ന് ക്ലാസുകൾ ഒരു ദിവസമുണ്ടാകും. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റാണ് മന്ത്രിമാർക്ക് പരിശീലനം നൽകുന്നത്. സർക്കാരിന്റെ നൂറ് ദിന പ്രവർത്തനത്തിനിടെയാണ് മന്ത്രിമാർക്ക് ഭരണപരമായ കാര്യങ്ങളിൽ അവഗാഹം കുറവാണെന്ന് കണ്ടെത്തിയത്. വിഷയങ്ങൾ പഠിക്കുന്നതിലും ഫയലുകൾ കൈകാര്യം ചെയ്യുന്നതിലും മന്ത്രിമാർ പിന്നോട്ടാണെന്ന് ഐഎംജി…

Read More

സല്യൂട്ടും, സാർ വിളിയും വേണ്ട; ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നൽകി ടി എൻ പ്രതാപൻ എംപി

  സല്യൂട്ട് വിവാദത്തിൽ തന്റെ നിലപാട് അറിയിച്ച് ടി എൻ പ്രതാപൻ എംപി. ജനപ്രതിനിധികളെ പോലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് നൽകുന്നതും സാർ വിളി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടി എൻ പ്രതാപൻ കത്ത് നൽകി. തനിക്ക് സല്യൂട്ട് വേണ്ട. സാർ എന്ന് വിളിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു പോലീസ് ഉദ്യോഗസ്ഥരും സിവിൽ സർവീസുകാരും മറ്റ് സർക്കാർ ഉദ്യോഗസ്ഥരും എന്ന സാർ എന്ന് അഭിവാദ്യം ചെയ്യുന്നത് ഒഴിവാക്കണം. തന്നെ എംപിയെന്നോ അല്ലെങ്കിൽ പേരോ വിളിച്ചാൽ മതി. ജനങ്ങൾ…

Read More

ചന്ദ്രിക കള്ളപ്പണ കേസ്: ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡിയോട് സാവകാശം തേടി ഇബ്രാഹിംകുഞ്ഞ്

  ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് വി കെ ഇബ്രാഹിംകുഞ്ഞ് ഹാജരായില്ല. ഹാജരാകാൻ കൂടുതൽ സാവകാശം വേണമെന്ന് ഇബ്രാഹിംകുഞ്ഞ് ഇ ഡിയെ അറിയിച്ചു. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഇബ്രാഹിംകുഞ്ഞിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചന്ദ്രികയുടെ അക്കൗണ്ടിലൂടെ കള്ളപ്പണം വെളുപ്പിച്ചിട്ടില്ലെന്നും തന്റെ ഭാഗം കേൾക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും ചൂണ്ടിക്കാട്ടി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവ് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു കള്ളപ്പണക്കേസിൽ 16ന് ഹാജരാകാനാണ് ഇബ്രാഹിംകുഞ്ഞിന് ഇഡി നിർദേശം…

Read More

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും; കൂടുതൽ ഇളവുകളിൽ തീരുമാനം വൈകുന്നേരമറിയാം

  കൊവിഡ് അവലോകന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 3 മണിക്കാണ് യോഗം. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന ആവശ്യം ചർച്ചയാകും. ഹോട്ടലുകലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ തീരുമാനമുണ്ടാകും ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും പരിശോധിക്കും. അതേസമയം തീയറ്ററുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല. ജിംനേഷ്യം അടക്കം തുറക്കാനുള്ള കാര്യത്തിലും തീരുമാനമായേക്കും.

Read More

പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ ഉടൻ പ്രഖ്യാപിക്കും; കരുതലോടെ പരീക്ഷ നടത്താൻ സർക്കാർ

  പ്ലസ് വൺ പരീക്ഷാ ടൈം ടേബിൾ വിദ്യാഭ്യാസ വകുപ്പ് ഉടൻ പ്രഖ്യാപിക്കും. സുപ്രീം കോടതി നിർദേശിച്ച ക്രമീകരണങ്ങൾ ഉറപ്പാക്കി പരീക്ഷ നടത്താനാണ് നീക്കം. സ്‌കൂൾ തുറക്കലിലും വൈകാതെ തീരുമാനം വരും. സുപ്രീം കോടതിയിൽ നിന്നും അനുകൂല ഉത്തരവുണ്ടെങ്കിലും കരുതലോടെ പ്ലസ് വൺ പരീക്ഷ നടത്താനാണ് ശ്രമം സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉറപ്പ് പരിഗണിച്ചാണ് സുപ്രീം കോടതി പരീക്ഷ ഓഫ് ലൈനായി നടത്താനുള്ള അനുമതി നൽകിയത്. ചെറിയ പാളിച്ചയുണ്ടായാൽ പോലും തിരിച്ചടിയുണ്ടാകുമെന്ന് സർക്കാരിനറിയാം. ഇടവേളകൾ നൽകിയാകും പരീക്ഷകൾ…

Read More