പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി: ലോറിക്ക് തീപിടിച്ചു

പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ലോറി പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഡ്രൈവര്‍ ധര്‍മ്മപുരി സ്വദേശി ജയകുമാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

വ്യാഴാഴ്ച വൈകിട്ട് 6.10 ഓടെ ആലത്തൂര്‍ സ്വാതി ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. സിഗ്‌നലില്‍ നിര്‍ത്തിയിട്ടശേഷം വണ്ടി എടുക്കുമ്പോഴായിരുന്നു അപകടം. മറ്റു വാഹനങ്ങള്‍ സ്ഥലത്തു നിന്ന് നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.