Headlines

ഗുജറാത്തിൽ 24 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള 24 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിർന്ന നേതാക്കളെയെല്ലാം ഒഴിവാക്കിയാണ് പുതിയ മന്ത്രിസഭ രൂപീകരിച്ചത്. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം വിജയ് രൂപാണി മന്ത്രിസഭയിലെ എല്ലാവരെയും പുതിയ സർക്കാരിൽ നിന്നൊഴിവാക്കിയിട്ടുണ്ട്

പത്ത് ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്ര ചുമതലയുള്ളവരും ഒമ്പത് സഹമന്ത്രിമാരും അടങ്ങുന്നതാണ് മന്ത്രിസഭ. മുൻ മന്ത്രിസഭകളിൽ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്.