ഹരിപാട് കണ്ടെയ്‌നർ ലോറിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു

  ആലപ്പുഴ ഹരിപാട് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ-സതിയമ്മ ദമ്പതികളുടെ മകൾ സുജ എന്ന ശാലിനിയാണ് മരിച്ചത്. ഹരിപാട് മാധവ ജംഗ്ഷനിലായിരുന്നു അപകടം. തൃശ്ശൂരിൽ ഹോം നഴ്‌സാണ് സുജ. സഹോദര ഭാര്യയുമൊത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് സുജ താഴേക്ക് വീഴുകയുമായിരുന്നു. സുജയുടെ ദേഹത്ത് കൂടി ലോറിയുടെ ടയറുകൾ കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന…

Read More

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്തുവിട്ടു; ആകെ ദൂരം 530 കിലോമീറ്റർ, വേണ്ടത് 1383 ഹെക്ടർ ഭൂമി

  സിൽവർ ലൈൻ പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആർ) പുറത്തുവിട്ടു. ഡി.പി.ആറും റാപ്പിഡ് എൻവയോൺമെന്റ് സ്റ്റഡി റിപ്പോർട്ടുമാണ് പുറത്തുവിട്ടത്. ആറ് ഭാഗങ്ങൾ അടങ്ങുന്നതാണ് ഡി.പി.ആറിന്റെ പൂർണരൂപം. ട്രാഫിക് സ്റ്റഡി റിപ്പോർട്ടും ഡി.പി.ആറിന്റെ പ്രധാന ഭാഗമാണ്. കൂടാതെ, പൊളിക്കേണ്ട ദേവാലയങ്ങൾ അടക്കമുള്ള കെട്ടിടങ്ങളുടെ വിശദാംശങ്ങളും ചിത്രങ്ങളും റിപ്പോർട്ടിൽ അടങ്ങിയിട്ടുണ്ട്. ആറ് വോളിയങ്ങളായി 3773 പേജുള്ളതാണ് വിശദമായ പദ്ധതിരേഖ പദ്ധതി പ്രദേശത്തെ സസ്യജാലങ്ങളെ കുറിച്ചുള്ള റിപ്പോർട്ടും ഡി.പി.ആറിൽ വ്യക്തമാക്കുന്നു. നേരത്തെ എക്സിക്യൂട്ടീവ് സമ്മറി മാത്രമാണ് പുറത്തു വന്നിരുന്നത്. പരിസ്ഥിതി…

Read More

വയനാട് അമ്പലവയലിൽ ഭാര്യക്കും മകൾക്കും നേരെ യുവാവിന്റെ ആസിഡാക്രമണം

വയനാട് അമ്പലവയലിൽ അമ്മയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. അമ്പലവയൽ സ്വദേശി നിജിത മകൾ അളകനന്ദ(12) എന്നിവർക്കെതിരേയാണ് ആക്രമണമുണ്ടായത്. നിജിതയുടെ ഭർത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്. പരുക്കേറ്റ അമ്മയേയും മകളേയും മെഡിക്കൽ കോളേജിലേക്ക് മാറ്റിനിജിതയും ഭർത്താവ് സനലും അകന്ന് കഴിയുകയായിരുന്നു. അമ്പലവയൽ ഫാന്റം റോക്കിന് സമീപമാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ ശേഷം പ്രതി സനൽ ബൈക്കിൽ രക്ഷപ്പെട്ടു.  

Read More

സംസ്ഥാനത്ത് ഇന്ന് 17,755 പേർക്ക് കൊവിഡ്, 17 മരണം; 3819 പേർക്ക് രോഗമുക്തി

കേരളത്തിൽ 17,755 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂർ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂർ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസർഗോഡ് 317, വയനാട് 250 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,937 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലാ സമ്മേളനത്തിൽ മന്ത്രി ഓഫീസുകള്‍ക്ക് എതിരെയും മന്ത്രിമാര്‍ക്ക് എതിരെയും രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയര്‍ത്തിയത്. മന്ത്രി ഓഫീസുകൾക്കെതിരെ വി കെ പ്രശാന്ത് എംഎൽഎയാണ് വിമർശനം ഉയര്‍ത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്….

Read More

കൊവിഡ് വ്യാപനം: തിരുവനനന്തപുരത്ത് പൊതുയോഗങ്ങൾക്കും ഒത്തുചേരലുകൾക്കും നിരോധനം

  തിരുവനന്തപുരം: തലസ്ഥാനത്ത്  കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. തിരുവനന്തപുരം ജില്ലയിൽ കർശന നിരീക്ഷണത്തിന് സിറ്റി, റൂറൽ ജില്ലാ പൊലീസ് മേധാവിമാർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി. പൊതുയോഗങ്ങളും ഒത്തുചേരലുകളും തിരുവനന്തപുരത്ത് നിരോധിച്ചു. വിവാഹ, മരണാന്തര ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതി. നേരത്തെ നിശ്ചയിച്ച യോഗങ്ങളും മാറ്റിവയ്ക്കണമെന്ന് സംഘാടകർക്ക് നിർദേശം നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടാൽ 15 ദിവസത്തേക്ക് സ്ഥാപനങ്ങൾ അടച്ചിടണമെന്നും വിവരം പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർമാർ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കൽ ഓഫീസറെ…

Read More

വിതുരയിലെ പെണ്‍കുട്ടികളുടെ അത്മഹത്യ; മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി

വിതുരയില്‍ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ വനിത ശിശു വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണ റിപ്പോര്‍ട്ട് തേടി. വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് റിപ്പോര്‍ട്ട് തേടിയത്. തിരുവനന്തപുരം വിതുര,പെരിങ്ങമല പഞ്ചായത്തുകളില്‍ നാല് മാസത്തിനിടെ 18 വയസിന് താഴെയുള്ള അഞ്ച് പേരാണ് ആത്മഹത്യ ചെയ്തത്. രണ്ട് പേര്‍ ആത്മഹത്യാശ്രമം നടത്തി. പെണ്‍കുട്ടികളെ കഞ്ചാവുള്‍പ്പെടെ നല്‍കി ലൈംഗിക ചൂഷത്തിനിരയാക്കിയെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാലോട് ഇടിഞ്ഞാറിൽ പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്യുന്നത് നവംബര്‍ ഒന്നിനായിരുന്നു….

Read More

ദിലീപ് കേസിലെ വിഐപി താനല്ലെന്ന് വ്യവസായി മെഹബൂബ്

  ദിലീപ് കേസിൽ ആരോപണം നേരിടുന്ന വിഐപി താൻ അല്ലെന്ന് പ്രവാസി വ്യവസായി മെഹബൂബ്. ദീലീപിന്റെ വീട്ടിൽ പോയിട്ടുണ്ട്. ബിസനസ് കാര്യങ്ങൾ സംസാരിക്കാനായാണ് പോയത്. അന്ന് കാവ്യയും കുട്ടിയുമുണ്ടായിരുന്നു. ബാലചന്ദ്രകുമാറിനെ അറിയില്ലെന്നും മെഹബൂബ് പറഞ്ഞു കോട്ടയം സ്വദേശിയായ ഹോട്ടൽ വ്യവസായിയാണ് വിഐപി എന്ന് ബാലചന്ദ്രകുമാർ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെ മെഹബൂബാണ് വിഐപി എന്ന രീതിയിലുള്ള പ്രചാരണം വന്നു. ഇതോടെയാണ് മെഹബൂബ് ആ വിഐപി താനല്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നത്. ഹോട്ടൽ ബിസിനസ്സുണ്ട്. ദിലീപിനെ അറിയാം. ദിലീപിന്റെ ദേ…

Read More

ധീരജിനെ നിഖിൽ കുത്തിയത് ആരും കണ്ടിട്ടില്ല; കോൺഗ്രസ് പ്രതികൾക്കൊപ്പമാണെന്ന് കെ സുധാകരൻ ​​​​​​​

  ഇടുക്കിയിൽ കെ എസ് യു പ്രവർത്തകൻ ധീരജിനെ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന കേസിൽ പ്രതികൾക്കൊപ്പമാണെന്ന് ആവർത്തിച്ച് പറഞ്ഞ് കോൺഗ്രസിന്റെ കേരളത്തിലെ പ്രസിഡന്റ് കെ സുധാകരൻ. അറസ്റ്റിലായ അഞ്ച് പേർക്കും കൊലക്കേസുമായി ബന്ധപമില്ല നിഖിൽ പൈലി കുത്തിയത് ആരും കണ്ടിട്ടില്ല. ധീരജ് വീഴുമ്പോൾ അഞ്ച് പേരും അടുത്തില്ലായിരുന്നു. രക്ഷപ്പെടാൻ വേണ്ടിയാണ് നിഖിൽ ഓടിയത്. കുത്തിയത് ആരും കണ്ടിട്ടില്ല. എല്ലാ നിയമ സഹായവും പ്രതികൾക്ക് നൽകും.  നിഖിലാണ് കുത്തിയതെന്ന് ബോധ്യമാകാത്തതു കൊണ്ടാണ് അപലപിക്കാത്തത്. നിഖിലിനെ തള്ളിപ്പറയില്ലെന്നും സുധാകരൻ പറഞ്ഞു…

Read More

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗ കേസ്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ ബലാത്സംഗം കേസ്. ചീഫ് എയർപോർട്ട് ഓപറേറ്റർ മധുസൂദന ഗിരി റാവുവിനെതിരെ തുമ്പ പോലീസാണ് കേസെടുത്തത്. എയർപോർട്ട് ജീവനക്കാരി നൽകിയ പരാതിയിലാണ് കേസ്. കേസെടുത്തതിന് പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്തു വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വിമാനത്താവള ഡയറക്ടർക്ക് തുല്യമായ സ്ഥാനമാണ് ചീഫ് എയർപോർട്ട് ഓപറേറ്റർ. സെക്കന്തരബാദ് എയർപോർട്ടിൽ നിന്ന് എയർപോർട്ട് ഡയറക്ടറായി വിരമിച്ച ശേഷം അദാനി ഗ്രൂപ്പിൽ ചേർന്നയാളാണ് മധുസൂദന ഗിരി. എയർപോർട്ട് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചർച്ചകളിൽ അദാനി ഗ്രൂപ്പിനൊപ്പം…

Read More