Headlines

കൊവിഡ് വ്യാപനം: സിപിഐയുടെ പൊതുപരിപാടികളെല്ലാം ജനുവരി 31 വരെ മാറ്റിവെച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 31 വരെയുള്ള പാർട്ടിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെ തിങ്കളാഴ്ച നടത്താനിരുന്ന മണ്ഡലതല ധർണയും ഒഴിവാക്കി കൊവിഡ് മാനദണ്ഡം പാലിച്ചുമാത്രമേ പാർട്ടിയുടെ സംഘടനാ പരിപാടികൾ നടത്താവൂ എന്നും പൊതുപരിപാടികൾ ഒഴിവാക്കണമെന്നും കാനം രാജേന്ദ്രൻ പാർട്ടി ഘടകങ്ങളോട് അഭ്യർഥിച്ചു. നേരത്തെ കോൺഗ്രസും ജനുവരി 31 വരെ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരുന്നു.

Read More

നല്ല ബെസ്റ്റ് ടൈം: 12 കോടി അടിച്ച ടിക്കറ്റ് സദാനന്ദൻ എടുത്തത് ഇന്ന് രാവിലെ

ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം കുടയംപടി ഒളിപറമ്പിൽ സദാനന്ദന്. പെയിന്റിംഗ് തൊഴിലാളിയാണ് ഇദ്ദേഹം. ഇന്ന് രാവിലെയാണ് സമ്മാനാർഹമായ XG 218582 എന്ന ടിക്കറ്റ് സദാനന്ദൻ വാങ്ങിയത്. പാണ്ഡവത്ത് നിന്ന് കുന്നേപ്പറമ്പിൽ ശെൽവൻ എന്ന വിൽപ്പനക്കാരനിൽ നിന്നാണ് സദാനന്ദൻ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. കോട്ടയം നഗരത്തിലെ ലോട്ടറി ഏജന്റായ ബിജി വർഗീസ് വിറ്റ ടിക്കറ്റാണിത്. രാജമ്മയാണ് സദാനന്ദന്റെ ഭാര്യ. സനീഷ്, സഞ്ജയ് എന്നിവർ മക്കളാണ്‌

Read More

സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ്, 8 മരണം; 4749 പേർക്ക് രോഗമുക്തി

കേരളത്തിൽ 18,123 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂർ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂർ 649, ഇടുക്കി 594, വയനാട് 318, കാസർഗോഡ് 299 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,314 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ…

Read More

ക്രിസ്മസ്-പുതുവത്സര ബമ്പർ: 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്, സമ്മാനാർഹമായ നമ്പറുകൾ

സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര ലോട്ടറി ബമ്പർ സമ്മാനമായ 12 കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിന്. XG 218582 എന്ന നമ്പർ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ലോട്ടറി ഏജന്റായ ബിജി വർഗീസാണ് ഈ ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനമായ 50 ലക്ഷം ലഭിച്ച ടിക്കറ്റുകൾ XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 മൂന്നാം സമ്മാനമായ പത്ത് ലക്ഷം ലഭിച്ച ടിക്കറ്റുകൾ XA 787512 XB 771674 XC 159927…

Read More

മമ്മൂട്ടിക്ക് കോവിഡ്; സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചു

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. താരം പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ അറിയിച്ചു. മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹം നായകനായ സി.ബി.ഐ അഞ്ചാം ഭാഗത്തിന്റെ ഷൂട്ടിങ് രണ്ടാഴ്ചത്തേക്ക് നിർത്തിവെച്ചു. എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 60 ദിവസങ്ങളോളം പിന്നിട്ടിരുന്നു

Read More

വിഴിഞ്ഞത്ത് 14കാരിയെ കൊലപ്പെടുത്തിയതും തങ്ങളെന്ന് ശാന്തകുമാരി കൊലക്കേസിലെ പ്രതികൾ

  വിഴിഞ്ഞത്ത് അയൽവാസിയെ കൊലപ്പെടുത്തി മൃതദേഹം തട്ടിൻപുറത്ത് വച്ച കേസിലെ പ്രതികളായ റഫീഖാ ബീവി, മകൻ ഷഫീഖ് എന്നിവരാണ് ഈ കൊലപാതകവും നടത്തിയത്. മകൻ പീഡിപ്പിച്ച വിവരം പുറത്ത് പറയാതിരിക്കാനാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് റഫീഖ പോലീസിന് നൽകിയ മൊഴി. കഴിഞ്ഞ ദിവസം ശാന്തകുമാരിയെ കൊലപ്പെടുത്താൻ ഉപയോഗിച്ച അതേ ചുറ്റിക കൊണ്ടാണ് ഒരു വർഷം മുൻപ് പെൺകുട്ടിയുടെ തലക്ക് അടിച്ച് കൊലപ്പെടുത്തിയതെന്നും റഫീഖപോലീസിനോടു പറഞ്ഞു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിനോട് ചേർന്നുള്ള വാടക വീട്ടിൽ റഫീഖ ബീവിയും മകനും രണ്ടു…

Read More

തിരുവനന്തപുരത്ത് എസ് ഐക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

  തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസിന് നേരെ ആക്രമണം. വെഞ്ഞാറമ്മൂട് ഗ്രേഡ് എസ് ഐക്ക് നേരെ മദ്യപാന സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. വഹാന പരിശോധനക്കിടെ ഗ്രേഡ് എസ് ഐ ഷറഫൂദ്ദീനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

കൈനകരിയിൽ 79കാരൻ ഭാര്യയ്ക്ക് വിഷം നൽകി കൊന്ന ശേഷം ആത്മഹത്യ ചെയ്തു

ആലപ്പുഴ കൈനകരിയിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവാത്തല പനമുക്കം അപ്പച്ചൻ(79), ഭാര്യ ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തയിത്. വീടിന് സമീപത്തെ മരത്തിൽ അപ്പച്ചനെ തൂങ്ങിമരിച്ച നിലയിൽ കാണുകയും തുടർന്ന് നടന്ന പരിശോധനയിൽ ലീലാമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണുകയുമായിരുന്നു. ലീലാമ്മ അസുഖബാധിതയാണ്. 12 വർഷമായി ഇരുവരും തനിച്ചാണ് താമസം. ഇവർക്ക് അഞ്ച് മക്കളുണ്ട്

Read More

കൊവിഡ് വ്യാപനം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ഓൺലൈനിൽ

  സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി. ഹൈക്കോടതിയും കീഴ് കോടതികളും നടപടിക്രമങ്ങൾ ഓൺലൈനാക്കി മാറ്റി. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ വാദം നേരിട്ട് കേൾക്കൂ. പരമാവധി 15 പേർക്ക് മാത്രമാകും പ്രവേശനം ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ഫുൾ കോർട്ട് സിറ്റിംഗ് നടത്തിയാണ് തീരുമാനമെടുത്തത്.

Read More

തിരിച്ചടിക്കും, കേരളം കലാപഭൂമിയാകും: മുന്നറിയിപ്പുമായി കെ മുരളീധരൻ

  സിപിഎമ്മിനും കേരളത്തിനും മുന്നറയിപ്പുമായി കോൺഗ്രസിന്റെ എംപി കെ മുരളീധരൻ. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്നും കേരളം കലാപ ഭൂമിയാകുമെന്നും മുരളീധരൻ ഭീഷണി മുഴക്കി. കൊലപാതകത്തെ കോൺഗ്രസ് പാർട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കൽ കോൺഗ്രസ് സംസ്‌കാരമല്ല. ദൗർഭാഗ്യവശാൽ ഒരു സംഭവമുണ്ടായപ്പോൾ അതിന്റെ പേരിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളും അടിച്ചു തകർക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഞങ്ങൾ തിരിച്ചടിക്കും. അങ്ങനെ കേരളം കലാപഭൂമിയാകും കേന്ദ്രം കേരളത്തിൽ ഇടപെടാനായി നോക്കിയിരിക്കുകയാണ്. സംഘർഷത്തിന്റെ പേരിൽ കേന്ദ്രം ഇടപെടുന്ന സാഹചര്യം…

Read More