തിരിച്ചടിക്കും, കേരളം കലാപഭൂമിയാകും: മുന്നറിയിപ്പുമായി കെ മുരളീധരൻ

 

സിപിഎമ്മിനും കേരളത്തിനും മുന്നറയിപ്പുമായി കോൺഗ്രസിന്റെ എംപി കെ മുരളീധരൻ. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്നും കേരളം കലാപ ഭൂമിയാകുമെന്നും മുരളീധരൻ ഭീഷണി മുഴക്കി.

കൊലപാതകത്തെ കോൺഗ്രസ് പാർട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കൽ കോൺഗ്രസ് സംസ്‌കാരമല്ല. ദൗർഭാഗ്യവശാൽ ഒരു സംഭവമുണ്ടായപ്പോൾ അതിന്റെ പേരിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളും അടിച്ചു തകർക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഞങ്ങൾ തിരിച്ചടിക്കും. അങ്ങനെ കേരളം കലാപഭൂമിയാകും

കേന്ദ്രം കേരളത്തിൽ ഇടപെടാനായി നോക്കിയിരിക്കുകയാണ്. സംഘർഷത്തിന്റെ പേരിൽ കേന്ദ്രം ഇടപെടുന്ന സാഹചര്യം കേരളത്തിലുണ്ടാകരുതെന്നാണ് ആഗ്രഹം.  പക്ഷേ ഞങ്ങളുടെ ഓഫീസ് തകർത്താൽ നോക്കിയിരിക്കാനാകില്ലെന്നും മുരളീധരൻ പറഞ്ഞു.