കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികം; എല്ലാം പരിഹരിച്ചുവെന്ന് കെ മുരളീധരൻ

 

കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമെന്ന് കെ മുരളീധരൻ. എല്ലാം പരിഹരിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ കാണിച്ച മഞ്ഞക്കാർഡായിരുന്നു. താഴെ തട്ടിൽ ആളുകൾ കുറയുന്നു എന്ന സൂചന. അത് മനസ്സിലാക്കിയില്ലെന്നും മുരളീധരൻ പറഞ്ഞു. കോഴിക്കോട് ഡിസിസി പ്രസിഡന്റായി കെ പ്രവീൺകുമാർ ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുരളീധരൻ