ആലപ്പുഴ കൈനകരിയിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവാത്തല പനമുക്കം അപ്പച്ചൻ(79), ഭാര്യ ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ
ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തയിത്. വീടിന് സമീപത്തെ മരത്തിൽ അപ്പച്ചനെ തൂങ്ങിമരിച്ച നിലയിൽ കാണുകയും തുടർന്ന് നടന്ന പരിശോധനയിൽ ലീലാമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണുകയുമായിരുന്നു. ലീലാമ്മ അസുഖബാധിതയാണ്. 12 വർഷമായി ഇരുവരും തനിച്ചാണ് താമസം. ഇവർക്ക് അഞ്ച് മക്കളുണ്ട്