Headlines

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തി പ്രതി കീഴടങ്ങി

  കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിലിട്ട പ്രതി കീഴടങ്ങി. ഈസ്റ്റ് പോലീസ് സ്‌റ്റേഷന് സമീപം കെ കെ നഗറിൽ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. പ്രതി കെ ടി ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് കെ ടി ജോമോൻ. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. മൃതദേഹവുമായി സ്റ്റേഷനിലെത്തിയ പ്രതി കീഴടങ്ങുകയായിരുന്നു.

Read More

സ്വത്തിനായി സഹോദരിയെ തലയ്ക്കടിച്ചു കൊന്നു; തിരുവനന്തപുരത്ത് നഗരസഭാ ജീവനക്കാരൻ പിടിയിൽ

  മാനസിക വെല്ലുവിളികൾ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ നഗരസഭാ ജീവനക്കാരൻ അറസ്റ്റിൽ. 41കാരനായ സുരേഷാണ് സഹോദരി നിഷയുടെ(37) കൊലപാതകത്തിൽ അറസ്റ്റിലായത്. വെള്ളിയാഴ്ചയാണ് നിഷയെ പൂജപ്പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരിയെ ആശുപത്രിയിലെത്തിക്കാൻ സഹായം തേടി സുരേഷ് സുഹൃത്തുക്കളെ വിളിച്ചിരുന്നു. ആംബുലൻസുമായി സുഹൃത്തുക്കൾ എത്തുമ്പോൾ നിഷ തറയിൽ കിടക്കുന്നതാണ് കണ്ടത്. കുളിമുറിയിൽ വീണ് പരുക്കേറ്റതായാണ് ഇയാൾ പറഞ്ഞത്. പ്രാഥമിക ചികിത്സക്ക് ശേഷം നിഷയെ തിരികെ വീട്ടിലെത്തിച്ചു. ഇതിന് പിന്നാലെയാണ് നിഷ മരിച്ചത്. പോസ്റ്റുമോർട്ടം…

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതിക്കെതിരെ സർക്കാർ നൽകിയ ഹർജിയിൽ വിധി ഇന്ന്

  നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ പ്രോസിക്യൂഷന്റെ പുതിയ നീക്കമെന്നും ഹൈക്കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിനെ എങ്ങനെ ബാധിക്കുമെന്നും കോടതി ചോദിച്ചിരുന്നു കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ…

Read More

കോവിഡ് വ്യാപനം; പൊന്മുടി അടക്കും

  തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കോന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസത്തില്‍ ചൊവ്വാഴ്ച മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. ഇതിനോടകം ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് തുക ഓണ്‍ലൈനായിതന്നെ തിരികെ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ മുതല്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജില്ലയില്‍ പൊതുയോഗങ്ങളും ഒത്തുചേരലുകളും നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 3917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തരായി. 36.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച…

Read More

സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്‌കൂളുകളിലും കൊവിഡ് വാക്‌സിനേഷൻ ആരംഭിക്കും

  സംസ്ഥാനത്ത് ജനുവരി 19 മുതൽ സ്‌കൂളുകളിൽ കൊവിഡ് വാക്‌സിനേഷൻ തുടങ്ങും. ആരോഗ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരുടെ നേത്വത്തിൽ നടന്ന വകുപ്പുതല ഉന്നതതല യോഗത്തിലാണ് തീരുമാനം. കുട്ടികൾക്കുള്ള വാക്‌സിനേഷൻ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 15 വയസ്സും അതിന് മുകളിലുള്ള പ്രായമുള്ള കുട്ടികൾക്കാണ് കൊവിഡ് വാക്‌സിൻ നൽകുന്നത്. ഇവർ 2007ലോ അതിന് മുമ്പോ ജനിച്ചവരാകണം. 15-17 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് കൊവാക്‌സിൻ ആകും നൽകുക. രക്ഷിതാക്കളുടെ സമ്മതവും ഇതിന് ആവശ്യമാണ് 500ലധികം കുട്ടികളുള്ള സ്‌കൂളുകളെ…

Read More

സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ് അന്തരിച്ചു

  സംഗീതജ്ഞനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(70) അന്തരിച്ചു. ഈ വർഷത്തെ ഹരിവരാസനം അവാർഡ് ജേതാവാണ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം പുരസ്‌കാരം സ്വീകരിച്ചത്. തുടർന്ന് വീട്ടിലെത്തിയപ്പോൾ കോവിഡ് പോസിറ്റീവാകുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്. മലയാളത്തിലും തമിഴിലുമായി 1500 ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

Read More

കെ റെയിൽ: വിമർശനങ്ങളെ ഗൗരവമായി കാണുന്നു; ഡിപിആർ മുറുകെ പിടിക്കില്ലെന്ന് മന്ത്രി എംവി ഗോവിന്ദൻ

  കെ റെയിൽ പദ്ധതിയുടെ ഡിപിആർ അന്തിമമല്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ. മലപ്പുറത്ത് കെ റെയിൽ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡി പി ആർ സർക്കാർ മുറുകെ പിടിക്കില്ല. ആവശ്യമായ മാറ്റം വരുത്തും. വിമർശനങ്ങളെ സർക്കാർ ഗൗരവമായി കാണുമെന്നും മന്ത്രി പറഞ്ഞു ഡിപിആർ പുറത്തുവന്നതോടെ പദ്ധതിക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നാണ് ചിലർ വിമർശിക്കുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. ജന സൗഹൃദവും പരിസ്ഥിതി സൗഹൃദവുമായ മാറ്റങ്ങൾ വരുത്തിയാണ് പദ്ധതി നടപ്പാക്കുക. കെ…

Read More

എ സമ്പത്ത് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്ത്; ഷിജു ഖാൻ അടക്കം 9 പുതുമുഖങ്ങൾ

  സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വൻ അഴിച്ചുപണി. മുൻ എംപിയും മന്ത്രി കെ രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ സമ്പത്തിനെ ജില്ലാ കമ്മിറ്റിയിൽ നിന്നൊഴിവാക്കി. അതേസമയം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 46 അംഗ കമ്മിറ്റിയിൽ ഒമ്പത് പേർ പുതുമുഖങ്ങളാണ് എസ് എഫ് ഐ പ്രസിഡന്റ് വി എ വിനീഷ്, ഡിവൈഎഫ്‌ഐ നേതാവ് കെ പി പ്രമോഷ്, എസ് പി ദീപക് എന്നിവരും ജില്ലാ കമ്മിറ്റിയിൽ കയറി. അതേസമയം…

Read More

മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം

  പാലക്കാട് മലമ്പുഴയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന പ്ലാന്റാണിത്. തീപിടിത്തത്തിൽ പ്ലാന്റിലെ ഒരു സ്റ്റോർ പൂർണമായി കത്തിനശിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റാണിത്. സമീപത്തെ വനത്തിൽ നിന്നാണ് പ്ലാന്റിലേക്ക് തീ പടർന്നതെന്ന് നാട്ടുകാർ പറയുന്നു. കൊല്ലങ്കോട്, ചിറ്റൂർ, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ എൻജിനുകളെത്തിയാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

Read More

തിരുവനന്തപുരത്തെ മെഗാ തിരുവാതിര: സഖാക്കളോട് ക്ഷമ ചോദിച്ച് സംഘാടക സമിതി

  സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മെഗാ തിരുവാതിര നടത്തിയതിൽ ക്ഷമ ചോദിച്ച് സംഘാടകർ. തിരുവാതിര നടത്തിയ ദിവസവും പാട്ടിലെ വരികളും സഖാക്കൾക്ക് വേദനയുണ്ടാക്കിയതായി മനസ്സിലാക്കുന്നുവെന്ന് സംഘാടക സമിതി കൺവീനർ എസ് അജയൻ പറഞ്ഞു. ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന് നന്ദി പ്രകാശിപ്പിക്കുന്ന സമയത്താണ് അജയൻ ക്ഷമാപണം നടത്തിയത് ഇടുക്കിയിൽ കൊല്ലപ്പെട്ട എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വിലാപ യാത്ര നടക്കുന്ന സമയത്താണ് തിരുവാതിര നടന്നത്. ആഘോഷപൂർവം ഇത്തരമൊരു പരിപാടി നടത്തിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു….

Read More