തിരുവനന്തപുരത്ത് എസ് ഐക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

  തിരുവനന്തപുരം വെഞ്ഞാറമ്മൂട് പോലീസിന് നേരെ ആക്രമണം. വെഞ്ഞാറമ്മൂട് ഗ്രേഡ് എസ് ഐക്ക് നേരെ മദ്യപാന സംഘമാണ് ആക്രമണം നടത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. വഹാന പരിശോധനക്കിടെ ഗ്രേഡ് എസ് ഐ ഷറഫൂദ്ദീനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബബന്ധപ്പെട്ട് തേമ്പാംമൂട് സ്വദേശി റോഷനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read More

കൈനകരിയിൽ 79കാരൻ ഭാര്യയ്ക്ക് വിഷം നൽകി കൊന്ന ശേഷം ആത്മഹത്യ ചെയ്തു

ആലപ്പുഴ കൈനകരിയിൽ വൃദ്ധദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവാത്തല പനമുക്കം അപ്പച്ചൻ(79), ഭാര്യ ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. ലീലാമ്മക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം അപ്പച്ചൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിലയിരുത്തൽ ഇന്ന് രാവിലെ പരിസര വാസികളാണ് മൃതദേഹങ്ങൾ കണ്ടെത്തയിത്. വീടിന് സമീപത്തെ മരത്തിൽ അപ്പച്ചനെ തൂങ്ങിമരിച്ച നിലയിൽ കാണുകയും തുടർന്ന് നടന്ന പരിശോധനയിൽ ലീലാമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണുകയുമായിരുന്നു. ലീലാമ്മ അസുഖബാധിതയാണ്. 12 വർഷമായി ഇരുവരും തനിച്ചാണ് താമസം. ഇവർക്ക് അഞ്ച് മക്കളുണ്ട്

Read More

കൊവിഡ് വ്യാപനം: തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ കോടതികളുടെ പ്രവർത്തനം ഓൺലൈനിൽ

  സംസ്ഥാനത്തെ കോടതികൾ തിങ്കളാഴ്ച മുതൽ ഓൺലൈനായി പ്രവർത്തിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് നടപടി. ഹൈക്കോടതിയും കീഴ് കോടതികളും നടപടിക്രമങ്ങൾ ഓൺലൈനാക്കി മാറ്റി. ഇതുസംബന്ധിച്ച് ഹൈക്കോടതി സർക്കുലർ ഇറക്കി പൊതുജനങ്ങൾക്ക് കോടതികളിൽ പ്രവേശിക്കുന്നതിന് നിയന്ത്രണമുണ്ടാകും. തീർത്തും ഒഴിവാക്കാനാകാത്ത കേസുകളിൽ മാത്രമേ വാദം നേരിട്ട് കേൾക്കൂ. പരമാവധി 15 പേർക്ക് മാത്രമാകും പ്രവേശനം ജില്ലാ മജിസ്‌ട്രേറ്റ് ഇക്കാര്യം പരിശോധിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ ഫുൾ കോർട്ട് സിറ്റിംഗ് നടത്തിയാണ് തീരുമാനമെടുത്തത്.

Read More

തിരിച്ചടിക്കും, കേരളം കലാപഭൂമിയാകും: മുന്നറിയിപ്പുമായി കെ മുരളീധരൻ

  സിപിഎമ്മിനും കേരളത്തിനും മുന്നറയിപ്പുമായി കോൺഗ്രസിന്റെ എംപി കെ മുരളീധരൻ. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം തുടർന്നാൽ തിരിച്ചടിക്കുമെന്നും കേരളം കലാപ ഭൂമിയാകുമെന്നും മുരളീധരൻ ഭീഷണി മുഴക്കി. കൊലപാതകത്തെ കോൺഗ്രസ് പാർട്ടി അപലപിച്ചിട്ടുണ്ട്. കത്തിയെടുക്കൽ കോൺഗ്രസ് സംസ്‌കാരമല്ല. ദൗർഭാഗ്യവശാൽ ഒരു സംഭവമുണ്ടായപ്പോൾ അതിന്റെ പേരിൽ കേരളത്തിലെ മുഴുവൻ കോൺഗ്രസ് ഓഫീസുകളും അടിച്ചു തകർക്കുന്ന സ്ഥിതിവിശേഷത്തിലേക്കാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ ഞങ്ങൾ തിരിച്ചടിക്കും. അങ്ങനെ കേരളം കലാപഭൂമിയാകും കേന്ദ്രം കേരളത്തിൽ ഇടപെടാനായി നോക്കിയിരിക്കുകയാണ്. സംഘർഷത്തിന്റെ പേരിൽ കേന്ദ്രം ഇടപെടുന്ന സാഹചര്യം…

Read More

ചവറയിലെ യുവതിയുടെ ആത്മഹത്യ: ഭർത്താവ് അറസ്റ്റിൽ

  ചവറയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. ജനുവരി 12ന് രാവിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് സ്വാതിശ്രീയെ കണ്ടത് ആറ് മാസം മുമ്പാണ് സ്വാതിശ്രീയും ശ്യാംരാജും വിവാഹിതരായത്. പ്രണയ വിവാഹമായിരുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തുവന്നിരുന്നു. സംഭവസമയത്ത് ശ്യാംരാജ് അച്ഛനുമായി തിരുവനന്തപുരത്തെ ആശുപത്രിയിൽ ആയിരുന്നു ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യക്ക് പ്രകോപനമായതെന്ന് പോലീസ്…

Read More

സിപിഐഎം മെഗാ തിരുവാതിര തൃശൂരിലും

  സിപിഐഎം ജില്ല സമ്മേളനത്തിന് മുന്നോടിയായി തൃശൂരിലും മെഗാ തിരുവാതിര. തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയാണ് തിരുവാതിര സംഘടിപ്പിച്ചത്. തിരുവാതിരയിൽ 80 പേർ പങ്കെടുത്തു. 21, 22, 23 തിയതികളിലാണ് സിപിഐഎം ജില്ലാ സമ്മേളനം നടക്കുന്നത്. തിരുവനന്തപുരത്ത് സിപിഐഎം ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന തിരുവാതിര വിവാദമായത് ദിവസങ്ങൾ മുൻപാണ്. ഇതിന് പിന്നാലെയാണ് വീണ്ടും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി തൃശൂരിലും മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ 80 പേരെ പങ്കെടുപ്പിച്ചുകൊണ്ട് വീണ്ടും തിരുവാതിര സംഘടിപ്പിക്കുന്നത്…

Read More

കൊവിഡ് വ്യാപനം; സംസ്ഥാനത്ത് മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം

  സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മതപരമായ ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ. ടി.പി.ആർ 20 തിൽ കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകൾക്ക് 50 പേർക്ക് മാത്രം അനുമതിയുണ്ടാകൂ. നേരത്തെ പൊതുപരിപാടികൾക്കും, വിവാഹം, മരണാനന്തര ചടങ്ങുകൾക്കുമാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. എന്നാൽ കൊവിഡ് ബാധിതരുടെ എണ്ണവും ടിപിആറും ഉയർന്ന സാഹചര്യത്തിലാണ് നിയന്ത്രണം മതചടങ്ങുകളിലേക്ക് കൂടി നീട്ടിയത്.

Read More

പിവി അൻവറിനെതിരായ പരാതി അഞ്ച് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി

  പി.വി അൻവർ എംഎൽഎയ്‌ക്കെതിരായ പരാതി അഞ്ച് മാസത്തിനകം തീർപ്പാക്കണമെന്ന് ഹൈക്കോടതി. പി.വി അൻവർ കൈവശം വെച്ചുള്ള മിച്ച ഭൂമി ഉടൻ തിരിച്ചു പിടിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാത്തതിനെതിരെ സമർപിച്ച ഹർജിയിലാണ് ഉത്തരവ്. ഹർജിക്കാരനെ കൂടി കേട്ട് വേണം തീരുമാനമെടുക്കാനെന്നും കോടതി നിർദേശിച്ചു. കോടതിയലക്ഷ്യത്തിന് മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ.വി ഷാജി നൽകിയഹർജി സിംഗിൾബെഞ്ച് തീർപ്പാക്കി. പി വി അൻവറും കുടുംബവുംഅനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി…

Read More

വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിച്ചാൽ കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് കെ.എസ്.യു

വിദ്യാർഥികളുടെ സ്വകാര്യ ബസുകളിലെ കൺസെഷൻ നിരക്ക് അഞ്ചു രൂപയാക്കിയാൽ എതിർക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്. സാമ്പത്തിക അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ബസുകളിലെ കൺസെഷൻ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനാണ് സർക്കാർ നീക്കം. കുടുംബ വരുമാനത്തിന് ആനുപാതികമായി നിരക്ക് നിശ്ചയിക്കാനാണ് ആലോചന. ബിപിഎല്ലുകാർക്ക് (BPL) സൗജന്യ യാത്രയും ശുപാർശ ചെയ്യുന്നു. മഞ്ഞ റേഷൻ കാർഡുള്ള വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര എന്ന തീരുമാനം സർക്കാർ കൈക്കൊണ്ടാൽ സ്വാഗതം ചെയ്യുമെന്നും എന്നാൽ അതിന്റെ മറവിൽ വിദ്യാർഥികൾക്കിടയിൽ ഉള്ളവനും ഇല്ലാത്തവനുമെന്ന അന്തരമുണ്ടാക്കി…

Read More

കോവിഡ് വ്യാപനം; സംസ്ഥാനത്തെ കോടതികൾ ഓൺലൈനായി പ്രവർത്തിക്കണമെന്ന് ഹൈക്കോടതി

  സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോടതികളോട് ഓൺലൈനായി പ്രവർത്തിക്കാൻ ഉത്തരവിട്ട് കേരള ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കുന്ന സർക്കുലർ ഹൈക്കോടതി പുറപ്പെടുവിപ്പിച്ചു. ഇതു പ്രകാരം ഹൈക്കോടതികളിലും കീഴ്‌ക്കോടതികളിലും ഓൺലൈനിലായിരിക്കും കേസുകൾ പരിഗണിക്കുക. എന്നാൽ തീർത്തും ഒഴിവാക്കാൻ കഴിയാത്ത സുപ്രധാനമായ കേസുകൾക്ക് നേരിട്ട് വാദം കേൾക്കാൻ അനുമതിയുണ്ട്. നേരിട്ട് വാദം കേൾക്കുന്ന കേസുകളിൽ കോടതിമുറിയിൽ പതിനഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ല. പൊതുജനങ്ങൾക്ക് കോടതി മുറിയിലേക്കുള്ള പ്രവേശനവും വിലക്കിയിട്ടുണ്ട്. അതേസമയം ഇന്ന് സംസ്ഥാനത്ത് 17,755 പേർക്കാണ് കോവിഡ്…

Read More