ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടത്തിപ്പ്; കൂടുതൽ സൗകര്യങ്ങളുമായി ഡി എം വിംസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചതായി ഡി എം വിംസ് അതികൃധർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, യൂറോളജി, ന്യൂറോളജി, ഗാസ്ട്രോ എന്ററോളജി, ഗാസ്ട്രോ സർജറി തുടങ്ങി മറ്റെല്ലാ ജനറൽ വിഭാഗങ്ങളിലും എബി കാസ്പ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന ഏക ആശുപത്രിയായി ഡി എം വിംസ്. സര്‍ക്കാര്‍ പൊതുജനാരോഗ്യ…

Read More

സംസ്ഥാനത്ത് സ്‌കൂളുകൾ വീണ്ടും അടച്ചിടാൻ തീരുമാനം

  സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടാൻ തീരുമാനം. ഇന്ന് ചേർന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂൾ ഉണ്ടായിരിക്കില്ല. അതേസമയം പത്താം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾക്ക് മാറ്റമുണ്ടാകില്ല. കൊവിഡ് കേസുകൾ ദിനം പ്രതി ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

Read More

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റുണ്ടാകില്ല

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപിന് അശ്വാസം. ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയിലേക്ക് മാറ്റി. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. ജാമ്യഹർജി ചൊവ്വാഴ്ച പരിഗണിക്കും. അതുവരെ അറസ്റ്റുണ്ടാകുമോയെന്ന് കോടതി ചോദിച്ചു. ഉണ്ടാകില്ലെന്ന് സർക്കാർ ഉറപ്പ് നൽകി. ദിലിപീന്റെ വീട്ടിലും സഹോദരന്റെ വീട്ടിലും നിർമാണ കമ്പനിയിലും റെയ്ഡ് നടന്നത് കോടതിയുടെ അനുമതിയോടെയാണെന്നും സർക്കാർ…

Read More

കെ റെയിൽ: ആരും വഴിയാധാരമാകില്ല, പ്രതിപക്ഷം വികസനം മുടക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

  കെ റെയിൽ പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധീരജിനെ വീണ്ടും വീണ്ടും കൊലപ്പെടുത്തുന്ന തരത്തിലാണ് കോൺഗ്രസ് ആക്ഷേപമുന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു കേന്ദ്രം പിന്തുടരുന്നത് ഫെഡറൽ സംവിധാനത്തെ തകർക്കുന്ന നയമാണ്. മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കും നേരെ നിരന്തരം ആക്രമണങ്ങൾ നടക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങൾ വർഗീയവത്കരിക്കാൻ ശ്രമം നടക്കുന്നു. കോൺഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തിക നയം ഒന്നാണ്. ബിജെപിയുടെ ബി ടീമാണ് കോൺഗ്രസ്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ…

Read More

ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടും വരെ പോരാട്ടം തുടരും; കുറുവിലങ്ങാട്ടെ കന്യാസ്ത്രീകൾ

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട കോടതി വിധിക്കെതിരെ കുറുവിലങ്ങാട്ട് മഠത്തിലെ കന്യാസ്ത്രീകൾ. ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടുംവരെ പോരാട്ടം തുടരുമെന്നും മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും ഇവർ പ്രതികരിച്ചു ഇരയായ കന്യാസ്ത്രീക്ക് വേണ്ടി നിയമപോരാട്ടം നടത്തിയ സിസ്റ്റർ അനുപമ അടക്കമുള്ളവരാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ വിശ്വസിക്കുന്നില്ലെന്നും ഇവർ പറഞ്ഞു.  പോലീസും പ്രോസിക്യൂഷനും ഒപ്പം നിന്നെങ്കിലും കോടതിയിൽ നിന്ന് നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തിൽ ഇന്നും വിശ്വാസമുണ്ട്. എവിടെയാണ് കേസ്…

Read More

നീതി ദേവത അരും കൊല ചെയ്യപ്പെട്ട ദിവസം: ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതിനെതിരെ സിസ്റ്റർ ലൂസി

  ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധിയിൽ പ്രതികരിച്ച് സിസ്റ്റർ ലൂസി കളപ്പുര. കോടതി മുറിക്കുളളിൽവച്ച് നീതിദേവത അരുംകൊലചെയ്യപ്പെട്ട ദിവസം എന്നാണ് സിസ്റ്റർ വിധിയെ വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിന്റെ പ്രതികരണം.ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കുറ്റക്കാരനല്ലെന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്. ബിഷപ്പ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്.

Read More

ഫ്രാങ്കോ കേസിലെ വിധി ആശ്ചര്യകരം; അപ്പീൽ പോകുമെന്ന് കോട്ടയം മുൻ എസ് പി

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ട കോടതി വിധി അംഗീകരിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം മുൻ എസ് പി ഹരിശങ്കർ. ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. അപ്പീൽ പോകുമെന്ന് ഹരിശങ്കർ പറഞ്ഞു സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക് പ്രോസിക്യൂട്ടറും പ്രതികരിച്ചു. കൃത്യമായ മെഡിക്കൽ തെളിവുകൾ അടക്കമുള്ള ഒരു റേപ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രതികരണം. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്….

Read More

വിധി കേട്ട് പൊട്ടിക്കരഞ്ഞ് ബിഷപ് ഫ്രാങ്കോ; ദൈവത്തിന് സ്തുതിയെന്ന് പ്രതികരണം

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കേസിൽ ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ടുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. വിധി കേട്ട് ബിഷപ് ഫ്രാങ്കോ പൊട്ടിക്കരഞ്ഞു. കോടതിയിൽ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങിയതിന് പിന്നാലെ വികാര നിർഭരമായ കാഴ്ചകളാണ് പിന്നീടുണ്ടായത്. അഭിഭാഷകരെ അടക്കം കെട്ടിപ്പിടിച്ച് അദ്ദേഹം കണ്ണീർ വാർത്തു. ബന്ധുക്കളും സുഹൃത്തുക്കളും ആരാധകരും ഫ്രാങ്കോയ്‌ക്കൊപ്പമുണ്ടായിരുന്നു. ദൈവത്തിന് സ്തുതിയെന്നായിരുന്നു ഫ്രാങ്കോയുടെ ആദ്യ പ്രതികരണം 105 ദിവസത്തെ വിചാരണക്ക്…

Read More

മാടായിപ്പാറയിൽ കെ റെയിൽ അതിരടയാള കല്ലുകൾ പിഴതുമാറ്റി റീത്ത് വെച്ച നിലയിൽ

  കണ്ണൂർ മാടായിപ്പാറയിൽ വീണ്ടും കെ റെയിൽ അതിരടയാള കല്ല് പിഴുത് മാറ്റി. മുൻപ് രണ്ട് തവണ ഇവിടെ സർവേ കല്ല് പിഴുതെറിഞ്ഞിരുന്നു. ഇത്തവണ എട്ട് കല്ലുകളാണ് പിഴുതെടുത്തത്. തുടർന്ന് ഇവ കൂട്ടിയിട്ട ശേഷം റീത്ത് വച്ച നിലയിലാണ് കണ്ടെത്തിയിരിക്കുന്നത്. പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു. കെ-റെയിൽ എന്ത് വിലകൊടുത്തും നടപ്പിലാക്കുമെന്ന സർക്കാർ നയത്തിനെതിരെ പ്രതിപക്ഷമടക്കമുള്ള പാർട്ടികളും, പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു. അടയാള കല്ലുകൾ പിഴുതെറിയാൻ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് മാടായിപ്പാറയിൽ…

Read More

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസ്: ബിഷപ് ഫ്രാങ്കോ കുറ്റവിമുക്തനെന്ന് കോടതി

  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴ് വകുപ്പുകളും നിലനിൽക്കില്ലെന്ന് കോടതി വിധിച്ചു. കേസിൽ ബിഷപ് ഫ്രാങ്കോയെ വെറുതെവിട്ടുകൊണ്ടുള്ള വിധിയാണ് കോടതിയിൽ നിന്നുണ്ടായത്. ഏറെക്കുറെ അവിശ്വസനീയമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായിരിക്കുന്നത് 105 ദിവസത്തെ വിചാരണക്ക് ശേഷമാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി വിധി പ്രസ്താവിക്കുന്നത്. വിധി കേൾക്കാനായി രാവിലെ ഒമ്പതരയോടെ തന്നെ ബിഷപ് ഫ്രാങ്കോ കോടതിയിലെത്തിയിരുന്നു. പിൻവാതിൽ വഴിയാണ് ഫ്രാങ്കോ കോടതിയിലേക്കെത്തിയത്. സഹോദരനും സഹോദരി ഭർത്താവും ഫ്രാങ്കോയ്‌ക്കൊപ്പമുണ്ടായിരുന്നു…

Read More