റിഷഭ് പന്തിന് അതിവേഗ അർധ ശതകം; കേപ് ടൗണിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച
കേപ് ടൗൺ ടെസ്റ്റിൽ രണ്ടാമിന്നിംഗ്‌സിലും ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. രണ്ടിന് 57 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നിലവിൽ ആറിന് 165 റൺസ് എന്ന നിലയിലാണ്. റിഷഭ് പന്തിന്റെ അർധ സെഞ്ച്വറി മികവിലാണ് ഇന്ത്യ സ്‌കോർ 150 കടത്തിയത്. മൂന്നാം ദിനം തുടക്കത്തിലെ ഇന്ത്യക്ക് 9 റൺസെടുത്ത ചേതേശ്വർ പൂജാരയെ നഷ്ടപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ വന്ന രഹാനെ ഒരു റൺസിന് വീണു. പിന്നാലെ ക്രീസിൽ ഒന്നിച്ച കോഹ്ലിയും പന്തും ചേർന്ന് സ്‌കോർ 152…