ദിലീപിന്റെ വീട്ടിൽ പോലീസ് പരിശോധന; വീട് അടച്ചിട്ട നിലയിൽ

  നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ വീട്ടിൽ പോലീസ് പരിശോധന. രാവിലെ 11.45ഓടെയാണ് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആലുവ പറവൂർ കവലയിലെ ദിലീപിന്റെ വീട്ടിലേക്ക് എത്തിയത്. ക്രൈംബ്രാഞ്ച് സംഘമെത്തുമ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു പോലീസ് മതിൽ ചാടിക്കടന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. കോടതിയുടെ അനുമതിയോടെയാണ് പരിശോധനയെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പോലീസുകാർക്കെതിരായ വധഭീഷണി ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നത് .കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി നാളെ…

Read More

ചവറയിൽ 22കാരിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് കുടുംബം

  കൊല്ലം ചവറയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത് തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പായിരുന്നു ശ്യാംരാജും സ്വാതിശ്രീയും തമ്മിലുള്ള വിവാരം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു

Read More

സ്‌കൂളുകൾ അടച്ചിടാൻ സാധ്യത; തീരുമാനം നാളത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷം

  സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകൾ അടക്കുന്നതിലും പരീക്ഷാ നടത്തിപ്പിലും തീരുമാനമെടുക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു. നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം സ്‌കൂളുകൾ അടക്കുന്നതിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു പരീക്ഷ നടത്തിപ്പും സ്‌കൂളുകളുടെ നടത്തിപ്പും സംബന്ധിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയെ അറിയിക്കും. സ്‌കൂളുകൾ അടയ്ക്കണമെന്നാണ് കൊവിഡ് അവലോകന സമിതി നിർദേശിക്കുന്നത്. നാളത്തെ കൊവിഡ് അവലോകന സമിതി യോഗത്തിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമാകുമെന്നും മന്ത്രി വ്യക്തമാക്കി.

Read More

നടിയെ ആക്രമിച്ച കേസ്: വി ഐ പി അൻവർ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാർ

  നടിയെ ആക്രമിച്ച കേസിൽ ദിലീപിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത വിഐപി അൻവർ സാദത്ത് എംഎൽഎ അല്ലെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് ദിലീപിനെ ഏൽപ്പിച്ചത് വിഐപി ആണെന്ന് ബാലചന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. ഖദർ മുണ്ടും ഷർട്ടുമാണ് ഇയാളുടെ വേഷമെന്നും ആലുവയിലെ ഉന്നതനാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞ സാഹചര്യത്തിലാണ് അൻവർ സാദത്ത് ആണോയെന്ന സംശയമുണ്ടായത് എന്നാൽ വി ഐ പി അൻവർ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാർ തന്നെ പറയുകയാണ്. ഇങ്ങനെയൊരു സംശയം ഉയർന്നുവന്നിരുന്നു. പലതവണ അദ്ദേഹത്തിന്റെ…

Read More

ഒഴിവാക്കേണ്ടതായിരുന്നു: മെഗാ തിരുവാതിരയെ വിമർശിച്ച് മന്ത്രി വി ശിവൻകുട്ടിയും

  തിരുവനന്തപുരം സിപിഎം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ തിരുവാതിര ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷയത്തിൽ അശ്രദ്ധയുണ്ടായിട്ടുണ്ട്. തീർച്ചയായും ഒഴിവാക്കേണ്ട ഒന്നായിരുന്നുവിതെന്നും മന്ത്രി വ്യക്തമാക്കി കൊവിഡ് കേസുകൾ കുതിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ചർച്ചകൾക്ക് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യമുണ്ടെങ്കിലും കുട്ടികളെ വലുതായി ബാധിക്കുന്നതായി കാണുന്നില്ല. എങ്കിലും കുട്ടികളുടെ ആരോഗ്യം പ്രധാനപ്പെട്ട കാര്യമാണ്

Read More

മെഗാ തിരുവാതിര തെറ്റായിപ്പോയി; എല്ലാവരും തയ്യാറായി വന്നപ്പോൾ മാറ്റിവെക്കാനായില്ല: സിപിഎം ജില്ലാ സെക്രട്ടറി

  സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന മെഗാ തിരുവാതിരക്കളി മാറ്റിവെക്കേണ്ടതായിരുന്നുവെന്ന് ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. എല്ലാവരും തയ്യാറായി വന്നപ്പോൾ മാറ്റിവെക്കാൻ പറയാൻ പറ്റിയില്ല. തെറ്റായിപ്പോയെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു ഇടുക്കിയിൽ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊന്ന എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്റെ വിലാപയാത്ര നടക്കുന്നതിനിടെയാണ് മെഗാ തിരുവാതിര അരങ്ങേറിയത്. ഇത് വലിയ വിവാദമായി മാറുകയും ചെയ്തു. കൂടാതെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ അഞ്ഞൂറിലധികം പേരാണ് പരിപാടിയിൽ പങ്കെടുത്തത്

Read More

അഡ്വ. ജയശങ്കറിനെ പാർട്ടിയിൽ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കി

  അഡ്വ. എ ജയശങ്കറിനെ സിപിഐയിൽ നിന്നൊഴിവാക്കാനുള്ള തീരുമാനം റദ്ദാക്കി. ജയശങ്കറിന്റെ പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയ ശേഷമാണ് ഒഴിവാക്കാനുള്ള തീരുമാനം സിപിഐ റദ്ദാക്കിയത്. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അംഗമായിരുന്നു ജയശങ്കർ സോഷ്യൽ മീഡിയ വഴിയും ടി വി ചാനലുകൾ വഴിയും സർക്കാരിനെയും ഇടതുപക്ഷത്തെയും നിരന്തരം പരിഹസിക്കുന്നത് മുന്നണിക്കും പാർട്ടിക്കും ദോഷമാണെന്ന വിലയിരുത്തലിലാണ് അംഗത്വം പുതുക്കേണ്ടെന്ന് ബ്രാഞ്ച് തീരുമാനിച്ചത്. ഇതിനെതിരെ ജയശങ്കർ പരാതി നൽകുകയായിരുന്നു.

Read More

സിപിഎം സമ്മേളനത്തിന് മുന്നോടിയായുള്ള മെഗാ തിരുവാതിര; പോലീസ് കേസെടുത്തു

  സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മെഗാ തിരുവാതിരക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ പഞ്ചായത്തംഗം സലൂജ അടക്കം കണ്ടാലറിയാവുന്ന 550 പേർക്കെതിരെയാണ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പാറശ്ശാലയിലാണ് മെഗാ തിരുവാതിര അരങ്ങേറിയത്. സിപിഎം പിബി അംഗം എം എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അടക്കമുള്ള നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

Read More

തിരൂരിൽ മൂന്ന് വയസ്സുകാരൻ മർദനമേറ്റ് മരിച്ചു; ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛൻ മുങ്ങി

തിരൂരിൽ മൂന്ന് വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മർദനമേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ബംഗാൾ സ്വദേശി മുംതാസ് ബീവിയുടെ മകൻ ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടി മരിച്ചെന്ന് അറിഞ്ഞതോടെ ആശുപത്രിയിൽ എത്തിച്ച രണ്ടാനച്ഛൻ അർമാൻ മുങ്ങുകയും ചെയ്തു. കുട്ടിയുടെ മാതാവ് മുംതാസ് ബീവിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് റഫീക്കാണ് മുംതാസ് ബീവിയുടെ ഭർത്താവ്. ഇയാളുമായുള്ള ബന്ധം അവസാനിപ്പിച്ച ശേഷം അർമാനൊപ്പമാണ് ഇവർ ജീവിച്ചിരുന്നത്. ഒരാഴ്ച മുമ്പാണ് ഇവർ തിരൂരിലെത്തിയത്. കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളും പൊള്ളലേറ്റ…

Read More

എറണാകുളം കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു

  എറണാകുളം കുറുപ്പംപടിയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. വട്ടപ്പറമ്പിൽ സാജുവിന്റെ മകൻ അൻസിലാണ് (28) കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രിയോടെ ഒരു ഫോൺ വന്നതോടെ അൻസിൽ പുറത്തേക്ക് ഇറങ്ങുകയായിരുന്നു രാത്രി ഒമ്പതരയോടെ വീടിന് സമീപത്തെ കനാൽ ബണ്ട് റോഡിൽ വെച്ചാണ് അക്രമി സംഘം അൻസിലിനെ വെട്ടിയത്. കഴുത്തിന് വെട്ടേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല കൃത്യം നടത്തിയവർ തന്നെയാണ് അൻസിലിനെ ഫോണിൽ വിളിച്ചിറക്കിയതെന്ന് സംശയിക്കുന്നു. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരനാണ് അൻസിൽ.

Read More