കൊല്ലം ചവറയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് യുവതിയെ കണ്ടത്
തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി സി രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പായിരുന്നു ശ്യാംരാജും സ്വാതിശ്രീയും തമ്മിലുള്ള വിവാരം. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു