തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയിലെ ജീവനക്കാർക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓപ്പറേഷന് തീയറ്റര്‍ അടച്ചു. അടിയന്തര ചികിത്സ മാത്രമുള്ള രോഗികള്‍ക്ക് മാത്രം ആശുപത്രിയില്‍ കഴിയാന്‍ അനുമതി നല്കുവാനാണ് തീരുമാനം.
എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 20 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രോഗികളെ ബാധിക്കാത്തവിധമാണ് ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ നടത്തിയിരിക്കുന്നത്.
തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളജും കോവിഡ് വ്യാപനം നടന്നതിന്റെ പശ്ചാത്തലത്തില്‍ അടച്ചു. നൂറിലേറെ പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധിച്ചത്.