തിരുവനന്തപുരം: സ്വീഡിഷ് പൗരനായ വിദേശിയുടെ മദ്യം ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തിലെ പോലീസുകാരന്റെ സസ്പെൻഷൻ ആഭ്യന്തരവകുപ്പ് പിൻവലിച്ചു. കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയായ ഷാജിക്കെതിരേയായിരുന്നു നടപടി.
പുതുവത്സര തലേന്നാണ് തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ സ്വീഡിഷ് പൗരനായ സ്റ്റീവിന്റെ കൈവശമുണ്ടായിരുന്ന മദ്യം ബില്ലില്ലെന്ന കാരണംപറഞ്ഞ് പോലീസ് ഒഴിപ്പിച്ചുകളഞ്ഞത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പോലീസ് നടപടിയെ വിമർശിച്ചു. പിന്നാലെയാണ് ആഭ്യന്തരവകുപ്പ് ഇയാൾക്കെതിരേ നടപടി സ്വീകരിച്ചത്.