നിങ്ങളുടെ നഖത്തിന്റെ നിറത്തില്‍ വ്യത്യാസമുണ്ടോ? കാന്‍സര്‍ മുതല്‍ സോറിയാസിസ് വരെയുള്ള രോഗസൂചനകള്‍ അറിയാം
ആരോഗ്യത്തിന്റെ പോരായ്മകള്‍ അറിയാന്‍ നഖത്തിലുണ്ടുന്ന ചെറിയ വ്യത്യാസങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാക്കാം. മുഖം പോലെ തന്നെ സുന്ദരമായി സൂക്ഷിക്കേണ്ട ഒന്നാണ് നഖങ്ങളും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. നഖത്തിന്റെ നിറം മഞ്ഞ നിറത്തിലാണ് ചിലര്‍ക്ക്. ഇതിന് പ്രധാന കാരണം പൂപ്പല്‍ ബാധയാണ്. ഇതുമൂലം നഖത്തിന് കട്ടി കൂടി വിണ്ടു കീറുന്നു. തൈറോയ്ഡ്, ശ്വാസകോശരോഗം, പ്രമേഹം, സോറിയാസിസ് എന്നീ രോഗങ്ങളുടെ ലക്ഷണമായും നഖങ്ങളിലെ മഞ്ഞനിറത്തെ കണക്കാക്കുന്നു. വിളര്‍ച്ച, ഹൃദയാഘാതസാധ്യത, കരള്‍ രോഗങ്ങള്‍, പോഷകാഹാരക്കുറവ് എന്നിവയ്ക്കു പുറമേ ഗൗരവമര്‍ഹിക്കുന്ന രോഗങ്ങളുടെയും…
