നൂറ്റാണ്ടിന്റെ ആചാര്യൻ പി. കെ. വാര്യറിന് സ്‌നേഹാശംസകൾ നേർന്ന് ഡോ:ആസാദ് മൂപ്പന്‍
കോഴിക്കോട്: ആയുസ്സിന്റെ വേദമായ ആയുര്‍വേദത്തിന്റെ ജീവിച്ചിരിക്കുന്ന ആചാര്യനെന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ് നൂറാം ജന്മദിനത്തിന്റെ നിറവിലെത്തി നില്‍ക്കുന്ന പി. കെ. വാര്യര്‍. കര്‍മ്മം എന്നത് പ്രവര്‍ത്തി മാത്രമല്ല, ജീവിതചര്യകൂടിയാണ് എന്ന് സ്വയം മാതൃകയായി നമുക്ക് മുന്‍പില്‍ തുറന്ന് കാണിച്ച അസാമാന്യ വ്യക്തിത്വമാണദ്ദേഹം. തൊട്ടടുത്ത നാട്ടുകാര്‍ കൂടിയായതിനാലായിരിക്കണം ചെറുപ്പം മുതലേ അദ്ദേഹത്തെ അറിയാനും പിന്നീട് അടുത്തറിയാനും സാധിച്ചിട്ടുണ്ട്. ആധുനിക വൈദ്യശാസ്ത്രവും ആയുര്‍വ്വേദവും വിഭിന്നങ്ങളായ ആശയഗതികളെ പ്രതിനിധാനം ചെയ്യുന്നു എന്ന് വാദിക്കുന്നവരില്‍ നിന്ന് മാറിചിന്തിക്കുവാനും ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും…