രണ്ടാം കോവിഡ് തരംഗത്തിനു ശേഷം കുട്ടികളിൽ ഗുരുതരമായ MIS‑C രോഗത്തിന് സാധ്യത: മുന്നറിയിപ്പുമായി ഡോക്ടർമാർ
ദക്ഷിണേന്ത്യയിൽ ഉടനീളം വരാനിരിക്കുന്ന, കുട്ടികളെ കാര്യമായി ബാധിച്ചേക്കാവുന്ന മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം അഥവാ എംഐഎസ്-സി (മിസ്ക്) തരംഗത്തെക്കുറിച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ തന്നെ എംഐഎസ്-സി ലക്ഷണങ്ങളുമായി ആശുപത്രിയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി കണ്ടു വരുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഡോക്ടർമാർ കരുതുന്നു. കോവിഡ് ബാധിച്ച കുട്ടികളെയോ അല്ലെങ്കിൽ കോവിഡ് ബാധിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്തുന്ന കുട്ടികളെയോ പ്രധാനമായും ബാധിക്കുന്ന ഈ രോഗം, മുതിർന്നവരിൽ ഇതിനോടകം വ്യാപിച്ചു കഴിഞ്ഞിരിക്കുന്ന കോവിഡ് തരംഗത്തിനു ശേഷം…