സ്വർണക്കുതിപ്പ് 41,000ത്തിലേക്ക്; ഇന്ന് പവന് 520 രൂപ കൂടി ഉയർന്നു

സ്വർണവില വീണ്ടും ഉയർന്നു. പവന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില പവന് 40,800 രൂപയിലെത്തി. അടുത്ത ദിവസം തന്നെ പവൻ വില 41,000ത്തിലെത്തുമെന്നാണ് സൂചന. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 800 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഗ്രാമിന് 65 രൂപ ഇന്ന് വർധിച്ചു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5100 രൂപയായി. ജൂലൈ 31നാണ് പവൻ വില ആദ്യമായി നാൽപതിനായിരത്തിലെത്തിയത്

Read More

ദിനംപ്രതി റെക്കോർഡിലേക്ക് തന്നെ സ്വർണ വില ; പവന് 40160 രൂപ

തുടർച്ചയായ പത്താം ദിവസമാണ് സ്വർണവില ഉയരുന്നത്. ശനിയാഴ്ച പവന് 160 രൂപ ഉയർന്ന് 40,160 രൂപയിലെത്തി. ഇന്നലെയാണ് സ്വർണവില ചരിത്രത്തിൽ ആദ്യമായി നാൽപതിനായിരം എന്ന നിലയിൽ എത്തിയത്. 5020 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു വർഷത്തിനിടെ മാത്രം ഒരു പവൻ സ്വർണത്തിന് 14,420 രൂപയാണ് വർധിച്ചത്. ജിഎസ്ടി, പണിക്കൂലി ഉൾപ്പെടെ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 44,000ത്തിലേറെ രൂപ നൽകേണ്ടതായി വരും.

Read More

പൊന്ന് തൊട്ടാൽ പൊള്ളും; ദിനംപ്രതി റെക്കോർഡിട്ട് സ്വർണ വില

പൊന്നിൻ്റെ വില വർധനവിന് ഇന്നും മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 320 രൂപ വർധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ ഉയർന്ന് 4965 രൂപയായി. 280 രൂപ വർധിച്ചാൽ പവന്റെ വില 40,000 രൂപയിലെത്തും. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ പണിക്കൂലിയും സെസും ജിഎസ്ടിയും സഹിതം ഇപ്പോൾ 44,000 രൂപ നൽകേണ്ടി വരും

Read More

ദിനംപ്രതി റെക്കോർഡ് തിരുത്തി സ്വർണക്കുതിപ്പ്; പവന് 39,400 രൂപയായി

സ്വർണത്തിന് ഇന്നും വില വർധിച്ചു. തുടർച്ചയായ ഏഴാം ദിവസമാണ് സ്വർണവില ഉയരുന്നത്. പവന് ബുധനാഴ്ച 200 രൂപ വർധിച്ച് 39,400 എന്ന റെക്കോർഡ് നിലവാരത്തിലെത്തി. 4925 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വില വൈകാതെ തന്നെ സ്വർണം പവന് നാൽപതിനായിരത്തിലേക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്. ചൊവ്വാഴ്ച 600 രൂപ ഉയർന്നിരുന്നു. രണ്ട് ദിവസത്തിനിടെ 800 രൂപയുടെ വർധനവാണ് പവൻ സംഭവിച്ചത്. ഈ മാസം മാത്രം 3600 രൂപ വർധിച്ചു. ഒരാഴ്ചക്കിടെ 2640 രൂപയും ഉയർന്നു. 2019 ജൂലൈ…

Read More

‘കൈവിട്ട കളി’ തുടർന്ന് സ്വർണവില; ഇന്നുയർന്നത് 600 രൂപ, പവന് 39,200 രൂപയായി

സ്വർണവില സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് കുതിക്കുന്നു. വൻ വർധനവാണ് ഇന്നും പവന് രേഖപ്പെടുത്തിയത്. 600 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് വില 39,200 രൂപയിലെത്തി. 4,900 രൂപയാണ് ഗ്രാമിന് വില തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. അധികം വൈകാതെ പവന് 40,000 രൂപ പിന്നിട്ടേക്കുമെന്നാണ് സൂചന. ആഗോള വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനവും, യുഎസ്-ചൈന തർക്കവുമാണ് സ്വർണവില ഉയരുന്നതിന് കാരണമായി പറയുന്നത്. ആറ് വ്യാപാര ദിനങ്ങളിലായി സ്‌പോട്ട്…

Read More

റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണം, ഇന്ന് പവന് 480 രൂപ വർധിച്ചു

സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് 480 രൂപ പവന് വർധിച്ച് സ്വർണവില 38,500 കടന്നു. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർധിച്ച് 4825 രൂപയിലെത്തി. പവന് 38,600 രൂപയാണ് വില ഈ മാസം തുടക്കത്തിൽ ഒരു പവൻ സ്വർണത്തിന്റെ വില 36160 രൂപയായിരുന്നു. പിന്നീടിത് 35,800ലേക്ക് താഴ്ന്നുവെങ്കിലും പിന്നീട് റെക്കോർഡ് കുതിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ രണ്ടായിരത്തോളം രൂപയാണ് സ്വർണത്തിന് വർധിച്ചത്.

Read More

ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ നൽകാൻ വാട്‍സാപ്പ്

ന്യൂഡൽഹി: വിവിധ ബാങ്കുകളുമായി ചേര്‍ന്ന് ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ബാങ്കിങ് സേവനങ്ങൾ നൽകാൻ തയ്യാറെടുക്കുകയാണ് വാട്‍സാപ്പ്. ഐസിഐസിഐ ബാങ്ക് , എച്ച്ഡിഎഫ്‍സി ബാങ്ക് തുടങ്ങിയ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളുമായി ചേര്‍ന്നാണ് വാട്‍സാപ്പ് പങ്കാളിത്തത്തിൽ ഏര്‍പ്പെടുന്നത് എന്നാണ് സൂചന. വരുമാനം കുറഞ്ഞവര്‍ക്ക് ഇൻഷുറൻസ് , പെൻഷൻ എന്നിവ ഏര്‍പ്പെടുത്തുന്ന പദ്ധതികൾ തുടങ്ങാനും പ്ലാൻ ഉണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകൾ സൂചിപ്പിയ്ക്കുന്നു. ബാങ്കിങ് സേവനങ്ങൾ ലഘൂകരിയ്ക്കുന്നതിൻെറ ഭാഗമായി കൂടുതൽ ധനകാര്യ സ്ഥാപനങ്ങളുമായി വാട്‍സാപ്പ് പങ്കാളിത്തത്തിൽ ഏര്‍പ്പെട്ടേക്കും. ഓട്ടോമേറ്റഡ് ടെക്സ്റ്റ് മെസേജുകളിലൂടെ…

Read More

റെക്കോർഡുകൾ തിരുത്തി സ്വർണക്കുതിപ്പ്; പവന് വില 37,400 രൂപ

സ്വർണവില റെക്കോർഡുകൾ തിരുത്തി കുതിക്കുന്നു. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ സ്വർണവില പപവന് 37,400 രൂപയിലെത്തി. ബുധനാഴ്ച 520 രൂപ വർധിച്ചിരുന്നു. ഇതോടെയാണ് സ്വർണവില 37,000 തൊട്ടത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 4675 രൂപയായി. ഇന്നലെയും ഇന്നുമായി 640 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 800 രൂപ ഉയർന്നു

Read More

സാംസംഗ് ഗാലക്‌സി എസ്20യില്‍ 5ജി ലഭ്യമെന്ന് ഖത്തര്‍ ഉരീദു

ദോഹ: ഖത്തറില്‍ സാംസംഗ് ഗ്യാലക്‌സി എസ്20യില്‍ 5ജി അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്ന് ഉരീദു. 5ജി ലഭിക്കുന്ന ഏറ്റവും പുതിയ മൊബൈല്‍ ഫോണുകളിലൊന്നാണ് സാംസംഗ് ഗാലക്‌സി എസ്20. ഗാലക്‌സി എസ്20, ഗാലക്‌സി എസ്20+5ജി, ഗാലക്‌സി എസ്20 അള്‍ട്ര എന്നിവയാണ് ഈ സീരീസിലുള്ളത്. ഉരീദുവും സാംസംഗും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കും. ഉരീദു ഇ ഷോപ്പില്‍ നിന്ന് ഈ മൊബൈല്‍ ഫോണ്‍ ലഭിക്കും. കോസ്മിക് ഗ്രേ, ബ്ലൂ, കോസ്മിക് ബ്ലാക് തുടങ്ങിയ നിറങ്ങളില്‍ ലഭ്യമാണ്.

Read More

സ്വർണവില വീണ്ടുമുയർന്നു; 2020ൽ മാത്രം വർധിച്ചത് 7760 രൂപ

സ്വർണവില വീണ്ടുമുയർന്നു. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരമായ 36,760 രൂപയിലെത്തി. 4595 രൂപയാണ് ഗ്രാമിന് വില 2020ൽ മാത്രം 7760 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ജൂലൈ ആറിന് പവന് വില 35,800ലേക്ക് താഴ്ന്നിരുന്നു. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില ഉയരുന്നതാണ് കണ്ടത് കൊവിഡിനെ തുടർന്ന് വിവിധ രാജ്യങ്ങൾ സമ്പദ്ഘടനക്ക് കരുത്തേകാൻ സാമ്പത്തിക പാക്കേജുകൾ തുടരുമെന്ന പ്രതീക്ഷയാണ് സ്വർണവില തുടർച്ചയായി വർധിക്കുന്നതിന് കാരണം

Read More