സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 560 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. വ്യാഴാഴ്ച പവന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 38,880 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4860 രൂപയിലെത്തി ഈ മാസം തുടക്കത്തിൽ സ്വർണവില പവന് 42,000 രൂപയിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ പത്ത് ദിവസത്തിനിടെ പവന് 3120 രൂപയുടെ കുറവുണ്ടായി. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

Read More

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

ന്യൂഡല്‍ഹി: സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. ഇന്ന് പവന് 800 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 4,930യും പവന് 39,440 രൂപയുമായി. കഴിഞ്ഞ ദിവസം വില താഴോട്ട് പോയെങ്കിലും ഇന്നലെ രണ്ടുതവണ കൂടി പവന് 40,240 രൂപയിലെത്തിയിരുന്നു.

Read More

സ്വർണവിലയിൽ വീണ്ടും കുതിച്ചുചാട്ടം; പവന് 800 രൂപ ഉയർന്നു

സ്വർണവിലയിൽ വീണ്ടും കുതിപ്പ്. തുടർച്ചയായ ദിവസങ്ങളിൽ വില കുറഞ്ഞതിന് പിന്നാലെ ഇന്ന് ഒറ്റയടിക്ക് പവന് 800 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 40,000 രൂപയായി. 5000 രൂപയാണ് ഗ്രാമിന്റെ വില ഓഗസ്റ്റ് ഏഴിന് സ്വർണം സർവകാല റെക്കോർഡായ 42,000 രൂപയിലെത്തിയിരുന്നു. പിന്നീട് വില കുറഞ്ഞ് 39,200ലെത്തി. തുടർന്നാണ് ഇന്ന് 800 രൂപ ഉയർന്ന് വീണ്ടും 40,000ത്തിലേക്ക് തിരിച്ചുകയറിയത്.

Read More

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് 160 രൂപ കുറഞ്ഞു

സ്വർണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 39,200 രൂപയായി. ശനിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. 4900 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വിലകുറയുകയാണ്. പവന്റെ ഉയര്‍ന്ന വിലയില്‍നിന്ന് 1,800 രൂപയാണ് ഇതോടെ കുറഞ്ഞത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വിലയിലും കുറവുണ്ടായി. മാര്‍ച്ചിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയിടിവാണ് കഴിഞ്ഞയാഴ്ചയുണ്ടായത്. നിലവില്‍ ഔണ്‍സിന് 1,941.90 ഡോളര്‍…

Read More

മൂന്ന് ദിവസങ്ങളിലെ തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില പവന് 280 രൂപ ഉയർന്നു

മൂന്ന് ദിവസങ്ങളിലെ തുടർച്ചയായ കുറവിന് പിന്നാലെ സ്വർണവില ഉയർന്നു. വ്യാഴാഴ്ച പവന് 280 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,480 രൂപയായി. ഗ്രാമിന് 4935 രൂപയാണ് വില. ഇന്നലെ സ്വർണവില 1600 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞാഴ്ച സ്വർണവില പവന് 42,000 രൂപയിലെത്തിയിരുന്നു. പിന്നീടാണ് കുത്തനെ കുറവ് രേഖപ്പെടുത്തിയത്.

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; പവന് ഇന്ന് 1600 രൂപയുടെ കുറവ്

തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില താഴേക്ക്. ഒരു മാസം തുടർച്ചയായി വില വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെ കുത്തനെ വില ഇടിയുന്നതാണ് ഇന്ന് കണ്ടത്. പവന് ഇന്ന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 39,200 രൂപയായി. 4900 രൂപയാണ് ഗ്രാമിന്റെ വില ചൊവ്വാഴ്ച രണ്ട് തവണയായി സ്വർണത്തിന് 800 രൂപ കുറഞ്ഞ് 40,800 രൂപയിലെത്തിയിരുന്നു. നാല് ദിവസത്തിനിടെ 2800 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്.

Read More

പവന് ഇന്ന് 400 രൂപ കുറഞ്ഞ് സ്വർണ വില

സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും കുറവ്. പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 41200 രൂപയായി. ഗ്രാമിന് 5150 രൂപയാണ് വില തിങ്കളാഴ്ചയും പവന് 400 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിനിടെ 800 രൂപയുടെ കുറവാണ് ഉണ്ടായത്. വെള്ളിയാഴ്ച പവന്റെ വില 42,000 രൂപയിലെത്തിയിരുന്നു.

Read More

ദിവസങ്ങളുടെ കുതിപ്പിന് ശേഷം റെസ്റ്റ് എടുത്ത് സ്വർണം; പവന് ഇന്ന് 600 രൂപ കുറഞ്ഞു

തുടർച്ചയായ ദിവസങ്ങളിലെ വില വർധവിന് ശേഷം സ്വർണവില കുറഞ്ഞു. പവന് ഇന്ന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 41,600 രൂപയായി. ഗ്രാമിന് 5200 രൂപയിലെത്തി. ഓഗസ്റ്റ് 42,200 രൂപയിലാണ് ഇന്നലെ സ്വർണവ്യാപാരം നടന്നത്. ഓഗസ്റ്റ് ഒന്നിന് 40160 രൂപയായിരുന്നു സ്വർണവില. ഓഗസ്റ്റ് 7 ആയപ്പോഴേക്കും 42,000 കടന്നു. ആറ് ദിവസത്തിനിടെ 1840 രൂപയാണ് ഉയർന്നത്.

Read More

സ്വർണവില വീണ്ടുമുയർന്നു; പവന് 42,000 രൂപയിലെത്തി

സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 480 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 42,000 രൂപയായി. വ്യാഴാഴ്ച സ്വർണവില രണ്ട് തവണയായി ഉയർന്ന് 41,250 രൂപയിലെത്തിയിരുന്നു.

Read More

സ്വർണം കുതിപ്പിൽ തന്നെ; ഇന്ന് 120 രൂപ ഉയർന്നു

സ്വർണവില ദിനംപ്രതി റെക്കോർഡുകൾ തിരുത്തി കുതിക്കുന്നു. പവന് ഇന്ന് 120 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 41,320 രൂപയായി. ഇന്നലെ രണ്ട് തവണയായി 920 രൂപ പവന് ഉയർന്നിരുന്നു. രണ്ട് ദിവസത്തിനിടെ 1040 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5165 രൂപയിലെത്തി. ആറ് ദിവസം കൊണ്ട് 1320 രൂപ സ്വർണത്തിന് വർധിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വർണവില 40,000ത്തിലെത്തിയത്. ജൂലൈ മുതൽ 5520 രൂപയുടെ വർധനവും സ്വർണത്തിനുണ്ടായി

Read More