Headlines

സ്വർണവില ഉയർന്നു; പവന് 400 രൂപ വർധിച്ചു

സ്വർണവിലയിൽ വർധനവ്. ചൊവ്വാഴ്ച പവന് 400 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 36,800 രൂപയിലാണ് വ്യാപാരം തുടർന്നിരുന്നത്.

Read More

സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 36,800 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. ശനിയാഴ്ച പവന് 120 രൂപയാണ് കുറഞ്ഞത്. പവന് 36,800 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന്റെ വില 4,600 രൂപയാണ്. കഴിഞ്ഞ വ്യാഴാഴ്ച പവന്റെ വില ഒന്നരമാസത്തെ താഴ്ന്ന നിലവാരമായ 36,720 രൂപയിലേയ്ക്കുതാഴ്ന്നിരുന്നു. എന്നാൽ വെള്ളിയാഴ്ച പവന് 200 രൂപകൂടി 36,920 രൂപയുമായി. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,861.33 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Read More

സ്വർണവിലയിൽ നേരിയ വർധനവ്; പവന് 200 രൂപ വർധിച്ചു

നാല് ദിവസത്തെ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് 200 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 36,920 രൂപയായി. 4615 രൂപയാണ് ഗ്രാമിന്റെ വില. വ്യാഴാഴ്ച പവന് 480 രൂപ കുറഞ്ഞ് 36,720 രൂപയും ഗ്രാമിന് 60 രൂപ കുറഞ്ഞ് 4590 രൂപയിലുമെത്തിയിരുന്നു.

Read More

മര്‍കസ് നോളജ് സിറ്റി: ആദ്യ ടവറിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ നിക്ഷേപകര്‍ക്ക് കൈമാറി , കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി

കോഴിക്കോട്: മർക്കസ് നോളജ് സിറ്റിയിലെ ഏക പാര്‍പ്പിട സമുച്ചയമായ ലാന്‍ഡ്മാര്‍ക് വില്ലേജിന്റെ ആദ്യഘട്ട ഹാന്‍ഡ് ഓവര്‍ നടന്നു. ലാന്‍ഡ്മാര്‍ക് വില്ലേജിലെ ക്ലബ് ഹൗസില്‍ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിന് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. നിര്‍മാണം പൂര്‍ത്തിയായ ആദ്യ ടവറിലെ അപ്പാര്‍ട്‌മെന്റുകളാണ് നിക്ഷേപകര്‍ക്ക് കൈമാറിയത്. ഉന്നത ജീവിത നിലവാരവും മികച്ച സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന ലാന്‍ഡ്മാര്‍ക് വില്ലേജ് സൗത്ത് ഇന്ത്യയിലെ മികച്ച പാര്‍പ്പിട സമുച്ചയമാണെന്നും സുരക്ഷിതവും സന്തോഷകരവുമായ ജീവിത…

Read More

സ്വർണവിലയിൽ വീണ്ടും കുറവ്; പവന് ഇന്ന് കുറഞ്ഞത് 480 രൂപ

തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു. മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 ആയി താഴ്ന്നു. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഇന്നലെ 200 രൂപ താഴ്ന്നു. ഇന്നത്തെ ഇടിവോടെ മൂന്ന് ദിവസത്തിനിടെ 1440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 60 രൂപയുടെ കുറവോടെ ഒരു…

Read More

സ്വർണവില വീണ്ടും കുറഞ്ഞു; പവന് ഇന്ന് 200 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,200 രൂപയായി. 4650 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച രണ്ട് തവണയായി പവന് 760 രൂപ കുറഞ്ഞിരുന്നു. ഇതോടെ രണ്ട് ദിവസത്തിനിടെ ആയിരം രൂപയുടെ കുറവാണ് സ്വർണത്തിനുണ്ടായത്. ഓഗസ്റ്റ് ഏഴിന് സ്വർണം സർവകാല റെക്കോർഡായ 42,000 രൂപയിലെത്തിയിരുന്നു.

Read More

സ്വര്‍ണ വില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില 37,280 രൂപയായി താഴ്ന്നു. ഗ്രാമിന് 4,660 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് 1,929.94 ഡോളറാണ് വില. സ്വര്‍ണവില ഓരോ ദിവസവും മാറിമറിയുകയാണ്. ഇന്ന് രണ്ട് തവണയായാണ് കുറഞ്ഞത്.   ഒരു പവന്‍ സ്വര്‍ണത്തിന് ആഗസ്ത് ഏഴു മുതല്‍ 42,000 രൂപയും ഒരു ഗ്രാമിന് 5,250 രൂപയുമായിരുന്നു വില. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയിലെ റെക്കോര്‍ഡ് വര്‍ധനയാണ് സ്വര്‍ണ…

Read More

സ്വർണവില കുത്തനെ കുറഞ്ഞു; പവന് കുറഞ്ഞത് 560 രൂപ

സ്വർണവില കുത്തനെ കുറഞ്ഞു. പവന് 560 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,600 രൂപയായി. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4700 രൂപയിലെത്തി.   സെപ്റ്റംബർ അഞ്ചിന് ശേഷം സ്വർണവില ഉയർന്ന് 38,160 രൂപയിലെത്തിയിരുന്നു. തിങ്കളാഴ്ചയും 38,160 രൂപയിലായിരുന്നു വ്യാപാരം നടന്നത്. എന്നാൽ ഇന്ന് ഒറ്റയടിക്ക് 560 രൂപ കുറയുകയായിരുന്നു

Read More

സ്വർണവില ഉയർന്നു; പവന് 80 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില ഉയർന്നു. പവന് 80 രൂപ വർധിച്ച് 38,160 രൂപയിലെത്തി. 4770 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി 38,080 രൂപയിൽ തുടർന്ന ശേഷമാണ് സ്വർണവില ഉയർന്നത്. ഡോളറിന്റെ തകർച്ചയാണ് സ്വർണവില വർധനവിന് കാരണമായത്.

Read More

സ്വർണവില ഉയർന്നു; ചൊവ്വാഴ്ച പവന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയിലെത്തി. 4770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. സെപ്റ്റംബർ ആറിന് പവന്റെ വില 37,360 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് തുടർച്ചായ ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് കണ്ടുവരുന്നത്.

Read More