കൊവിഡില്‍ തളര്‍ന്ന് വാള്‍ട്ട് ഡിസ്നിയും; 32,000 ജീവനക്കാരെ പിരിച്ചുവിടുന്നു
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പല അന്താരാഷ്ട്ര കമ്പനികളും ജീവനക്കാരെ പിരിച്ചുവിട്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു. കൊവിഡ് വരുത്തിവച്ച സാമ്പത്തിക മാന്ദ്യം തന്നെയായിരുന്നു ഇതിന് പ്രധാനകാരണം. കൊവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡിസ്നിയും ഇപ്പോള്‍ 32,000ഓളം ജീവനക്കാരെ പിരിട്ടുവിടുന്നു. വാള്‍ട്ട് ഡിസ്നിയുടെ തീം പാര്‍ക്കില്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെയാണ് പുറത്താക്കുന്നതെന്ന് റിപ്പോര്‍ട്ട്. 2021ന്റെ ആദ്യ പകുതിയില്‍ തന്നെ ജീവനക്കാരെ പുറത്താക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നേരത്തെ, 28,000 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരുന്നത്. ഉപഭോക്താക്കളുടെ കുറവ് തന്നെയാണ് കമ്പനിയെ ഇങ്ങനെ ഒരു…
