Headlines

ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തുടര്‍ച്ചയായി വിലയിടിവ് രേഖപ്പെടുത്തിയ ശേഷം വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. പവന് 200 രൂപയാണ് കൂടിയത്. ഗ്രാമിന് 25 രൂപയും. ഇതോടെ , പവന് 34,600 രൂപയും ഗ്രാമിന് 4325 രൂപയുമായി. മൂന്ന് ദിവസത്തിനിടെ 1000 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞത്. ഏറ്റവും വലിയ വിലക്കുറവാണ് ഈ മാസം സ്വര്‍ണത്തിന് ഉണ്ടായത്. ഗ്രാമിന് 275 രൂപയും 2200 രൂപയുമാണ് ഫെബ്രുവരി ഒന്നിന് ശേഷം കുറഞ്ഞത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച തീരുമാനമാണ് വിലയിടിവ് ഉണ്ടാകാന്‍ കാരണമായത്. അന്താരാഷ്ട്ര വിപണിയിലെ…

Read More

സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു; പവന് ഇന്ന് 400 രൂപയുടെ കുറവ്

സ്വർണവിലയിൽ വീണ്ടും കുറവ്. പവന് ഇന്ന് 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ വില 35,000 രൂപയിലേക്ക് എത്തി. അഞ്ച് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് സ്വർണവില കുറയുന്നത് ആഗോളവിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1791.36 ഡോളറിലേക്ക് താഴ്ന്നു. ദേശീയവിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 46,772 രൂപയായി.

Read More

സ്വര്‍ണ വില ഇന്ന് പവന് 240 രൂപ കൂടി

കൊച്ചി: ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനെത്തുടര്‍ന്ന് തുടര്‍ച്ചയായി അഞ്ചു ദിവസം ഇടിഞ്ഞ സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,240 രൂപ. ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 4405ല്‍ എത്തി. ബജറ്റ് പ്രഖ്യാപനത്തിനു ശേഷം കഴിഞ്ഞ 1840 രൂപയാണ് സ്വര്‍ണ വില കുറഞ്ഞത്. തുടര്‍ച്ചയായ അഞ്ചു ദിവസമാണ് വിലയില്‍ ഇടിവുണ്ടായത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ്…

Read More

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 280 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 4515 രൂപയാണ് വില ഒരു മാസത്തിനിടെ 2200 രൂപയിലേറെയാണ് സ്വർണത്തിന് കുറഞ്ഞത്. ദേശീയവിപണയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,438 രൂപയായി. ആഗോള വിപണിയിലും സ്വർണവില ഇടിഞ്ഞു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 1856.86 ഡോളറിലെത്തി.

Read More

ന്യൂസ് ഫീഡിൽ രാഷ്ട്രീയ പോസ്റ്റുകൾക്ക് കടിഞ്ഞാൺ; നിയന്ത്രണങ്ങളുമായി ഫേസ്ബുക്ക്

രാഷ്ട്രീയ ചർച്ചകൾക്ക് നിയന്ത്രണമേർപ്പെടുത്താൻ ഒരുങ്ങി ഫേസ്ബുക്ക്. കാപിറ്റോൾ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാഷ്ട്രീയ ഗ്രൂപ്പുകൾ ഉപയോക്താക്കൾക്കായി ശുപാർശ ചെയ്യില്ലെന്ന് ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ് അറിയിച്ചു ഉപയോക്താക്കൾക്ക് ലഭിക്കുന്ന പ്രധാന ന്യൂസ് ഫീഡുകളിൽ നിന്ന് രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുകയും ചെയ്യും. ആഗോളതലത്തിൽ ഈ നയം വിപുലീകരിക്കാനാണ് തീരുമാനം. പ്രകോപനപരവും ഭിന്നതയുണ്ടാക്കുന്നതുമായ രാഷ്ട്രീയ ചർച്ചകൾ കുറയ്ക്കുകയെന്നതാണ് ലക്ഷ്യം. അതേസമയം ഉപയോക്താക്കൾ ആഗ്രഹിക്കുകയാണെങ്കിൽ രാഷ്ട്രീയ ഗ്രൂപ്പുകളിലും ചർച്ചകളിലും ഭാഗമാകുന്നതിന് സാധിക്കും

Read More

സ്വർണവിലയിൽ നേരിയ കുറവ്; പവന് 120 രൂപ കുറഞ്ഞു

മൂന്ന് ദിവസത്തെ തുടർച്ചയായ വർധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,880 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4610 രൂപയിലെത്തി. തിങ്കളാഴ്ച സ്വർണവില 36,400 രൂപയായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ 600 രൂപയുടെ വർധനവാണുണ്ടായത്.

Read More

സ്വർണം പവന് 360 രൂപ കുറഞ്ഞു; ഒരാഴ്ചക്കിടെ 1800 രൂപയുടെ കുറവ്

സ്വർണവിലയിൽ ഇന്നും ഇടിവ്. പവന് ഇന്ന് 360 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,600 രൂപയിലെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില കഴിഞ്ഞ ഒരാഴ്ചക്കിടെ പവന്റെ വിലയിൽ 1800 രൂപയുടെ കുറവാണുണ്ടായത്. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയിൽ മാറ്റമുണ്ടാകാൻ കാരണം. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840 ഡോളറിലെത്തി ദേശീയവിപണിയിലും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം തനി തങ്കത്തിന്റെ വില 48,860 രൂപയിലെത്തി.  

Read More

സ്വർണവില കുത്തനെ ഇടിഞ്ഞു; രണ്ട് ദിവസത്തിനിടെ 1280 രൂപയുടെ കുറവ്

സ്വർണവിലയിൽ ഇന്നും കുറവ്. പവന് 320 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,720 രൂപയായി. ഗ്രാമിന് 40 രൂപ കുറഞ്ഞ് 4590 രൂപയിലെത്തി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 1280 രൂപയാണ് പവന് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1836.30 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,760 രൂപയിലെത്തി.

Read More

ജിഎസ്ടി തട്ടിപ്പ്: സ്വിഗ്ഗിക്കും ഫ്ളിപ്പ്കാര്‍ട്ടിന്റെ ഇന്‍സ്റ്റാക്കാര്‍ട്ടിനുമെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയും ഫ്ളിപ്പ്കാര്‍ട്ടിന്റെ ലോജിസ്റ്റിക്സ് വിഭാഗമായ ഇന്‍സ്റ്റാക്കാര്‍ട്ടും ജിഎസ്ടി തട്ടിപ്പ് നടത്തിയതായി പുതിയ ആരോപണം. നികുതി വകുപ്പ് ഇരു കമ്പനികള്‍ക്കുമെതിരെ അന്വേഷണം ആരംഭിച്ചു. സ്വിഗ്ഗിയും ഇന്‍സ്റ്റാക്കാര്‍ട്ടും വിതരണ മേഖലയില്‍ ജീവനക്കാരുടെ എണ്ണം വ്യാജമായി ചമച്ച് ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) പ്രയോജനപ്പെടുത്തിയെന്നും ചരക്ക് സേവന നികുതിയില്‍ നിന്ന് ഒഴിഞ്ഞുമാറിയെന്നും മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ ആഴ്ച്ച ഇരു കമ്പനികളുടെയും ബെംഗളൂരു കേന്ദ്രങ്ങളില്‍ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു….

Read More

സ്വർണ വിലയിൽ വൻ ഇടിവ്

സ്വര്‍ണ വിലയില്‍ വൻ ഇടിവ്. ഇന്ന് പവന് 960 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4630 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ ദിവസം ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ സ്വര്‍ണവില വ്യാഴാഴ്ച 400 രൂപ കുറഞ്ഞിരുന്നു. ജനുവരി ഒന്നിന് 37440 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുന്നതാണ് ദൃശ്യമായത്. അഞ്ചുദിവസം കൊണ്ട് ആയിരം രൂപയുടെ വര്‍ധനാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.

Read More