അടിമാലി മണ്ണിടിച്ചില്‍; വീടിനുള്ളില്‍ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിച്ചു
കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ സന്ധ്യയെ പുറത്തെത്തിച്ചു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സുമടക്കം നടത്തിയ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് സന്ധ്യയെ പുറത്തെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോണ്‍ക്രീറ്റ് പാളികള്‍ ജാക്കി ഉപയോഗിച്ച് തടഞ്ഞുനിര്‍ത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. സന്ധ്യയുടെ കാലിന് ഗുരുതര പരുക്കുണ്ട്. വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് മാറ്റും. കുടുങ്ങിക്കിടക്കുന്ന ബിജുവിനോടും സന്ധ്യയോടും രക്ഷാപ്രവര്‍ത്തകര്‍ സംസാരിച്ചിരുന്നു. ഇരുവരുടെയും ശരീരം കുടുങ്ങിക്കിടക്കുന്നതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. സന്ധ്യയുടെ ഭര്‍ത്താവ് ബിജു…
